കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. ഇന്നലെ വൈകിട്ട് എല്ലാവരും ഒഴിയണമെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്.എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു
