മെഴ്സിഡീസ് ബെന്‍സ് എസ്-ക്ലാസ് സെഡാന് സ്വന്തമാക്കി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഏകദേശം 1.89 കോടി രൂപ എക്സ്ഷോറും വില ആരംഭിക്കുന്ന എസ്450 എന്ന പെട്രോള്‍ മോഡലാണ് രശ്മിക മന്ദാന വാങ്ങിയത്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, കീലെസ് ഗോ, ലൈറ്റ് വെയ്റ്റ് അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകളുണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് എന്റര്‍ടൈന്‍മെന്റ് സ്ക്രീനുകള്‍, എല്ലാ സീറ്റുകള്‍ക്കും മസാജ്, വെന്റിലേഷന് ക്രമീകരണങ്ങള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി പ്രീമിയം ഫീച്ചറുകള്‍ ധാരാളമുണ്ട് കാറില്‍. എസ്450-ന് 3.0 ലീറ്റര്‍, 6-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കാറില്‍. 360 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
എസ്-ക്ലാസ് സെഡാന് സ്വന്തമാക്കി രശ്മിക മന്ദാന
