2025 ജനുവരിയില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇടിവ്. മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവില്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി നാല് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകള്‍ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയില്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനം നേടാന്‍ കഴിഞ്ഞു. കയറ്റുമതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനം വളര്‍ച്ച ആപ്പിള്‍ നേടി. സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ജനുവരിയില്‍ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു, 2024-ലെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍ വിവോയ്ക്ക് 8.1 ശതമാനം വാര്‍ഷിക ഇടിവും റിയല്‍മിക്ക് 5.3 ശതമാനം വാര്‍ഷിക ഇടിവും രേഖപ്പെടുത്തി. ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം വര്‍ധനവോടെ പോസിറ്റീവ് വാര്‍ഷിക കയറ്റുമതി നടത്തിയ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഓപ്പോ മാത്രമാണ്.
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇടിവ്
