1 11

യു.എസില്‍ സ്ഥിരമായി താമസിക്കുന്നതിനും ജോലി ചെയ്യാനും അനുവദിക്കുന്ന വിസയായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ വീസ അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം. രാജ്യത്തിന്റെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ മെയ് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. 35 ലക്ഷത്തിലധികം കുടിയേറ്റക്കാരെ ബാധിക്കുന്നതാണ് നടപടി. ഇന്ത്യയില്‍ നിന്നുളള നിരവധി പേരാണ് ഗ്രീന്‍ കാര്‍ഡിനായി വര്‍ഷവും അപേക്ഷിക്കാറുളളത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അഭിപ്രായങ്ങള്‍, ഇടപെടലുകള്‍ തുടങ്ങിയവയില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഒമ്പത് പ്രധാന ഇമിഗ്രേഷന്‍ ഫോമുകളില്‍ അപേക്ഷകരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *