◾https://dailynewslive.in/ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിയൊന്നാം ദിവസവും തുടരുകയാണ്. ◾https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവര്‍ക്കും എതിരല്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തില്‍ […]
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
അറബിക്കടലിൽ കറാച്ചി തീരത്തിന് സമീപത്തായി ഭൂകമ്പം
അറബിക്കടലിൽ കറാച്ചി തീരത്ത് നിന്ന് 15 കിലോമീറ്ററോളം അകലെയായി ശനിയാഴ്ച രാവിലെ ഭൂകമ്പം. രാവിലെ 10.55ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രതയോടെയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. ഭൂകമ്പവുമായി ബന്ധപ്പെട്ട് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ദ്വാരകയിൽ നിന്ന് 484 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്.
മദ്ധ്യാഹ്ന വാർത്തകൾ
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിയൊന്നാം ദിവസവും തുടരുകയാണ്. ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തിൽ […]
2,800 കോടിയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സിന്
ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി എനര്‍ജി സൊലൂഷന്‍സ് ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക. മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു. വിവിധ സബ്സ്റ്റേഷനുകളെ ബുജ് ഇലക്ട്രിക്കല്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് 75 കിലോമീറ്റര്‍ ദൂരത്തില്‍ 765 കിലോവാട്ട് ഇരട്ട സര്‍ക്ക്യൂട്ട് […]
99 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്സ്ആപ്പ്
ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ജനുവരി ഒന്നിനും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്സ്ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത […]
സൈജു കുറുപ്പ് ചിത്രം ‘അഭിലാഷം’ മാര്‍ച്ച് 29ന്
സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയചിത്രം ‘അഭിലാഷം’ തിയറ്ററില്‍ എത്താന്‍ ഏഴ് ദിവസം മാത്രം. മാര്‍ച്ച് 29ന് ഈദ് ആഘോഷമാക്കാന്‍ ചിത്രം തിയറ്ററിലെത്തും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, […]
ഏറ്റവും ഉയര്‍ന്ന പ്രതിഫലം പ്രിയങ്ക ചോപ്രയ്ക്ക്
100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ് ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ നടിമാര്‍ക്ക് അത്രയും പ്രതിഫലം ലഭിക്കാറില്ല. എങ്കിലും ദീപിക പദുക്കോണ്‍, നയന്‍താര തുടങ്ങിയ താരങ്ങള്‍ വന്‍ പ്രതിഫലം കൈപ്പറ്റാറുണ്ട്. ഈ നടിമാരെയൊക്കെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രിയങ്ക ചോപ്ര വാങ്ങുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു […]
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ ഉടനെത്തും
650 സിസി മോട്ടോര്‍ സൈക്കിളുകളുടെ ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. മാര്‍ച്ച് 27ന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650, ബെയര്‍ 650 എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡിന്റെ ആറാമത്തെ 650 സിസി മോട്ടോര്‍സൈക്കിളായിരിക്കും ഇത്. രാജ്യത്ത് വില്‍ക്കുന്ന 350 സിസി പതിപ്പിന്റെ അതേ നിയോ-റെട്രോ അപ്പീലോട് കൂടിയായിരിക്കും പുതിയ ബൈക്ക് വരിക. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന […]
മമ്മൂട്ടി കണ്ടുകണ്ട് പെരുകുന്ന കടല്‍
ഒരു വ്യാഴാഴ്ച രാത്രി ഹെര്‍ക്കുലീസ് സൈക്കിളിന്റെ പിന്നില്‍ ഡബിള് കയറി മമ്മൂട്ടി വന്നു. പിറ്റേന്ന് പകലു മുഴുവനും അയാളെ മുട്ടിനടന്ന നാട്ടുകാര്‍ രാത്രിയായപ്പോള്‍ ഒന്നുകണ്ടിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കാത്തുനിന്നു. കണ്ടവര്‍ കണ്ടവര്‍ അയാളോട് ഇനി ഇവിടുന്നു പോകണ്ടെന്നു തീര്‍ത്തുപറഞ്ഞു. പിന്നെ അയാള്‍ പോയില്ല. ‘മമ്മൂട്ടി കണ്ടുകണ്ട് പെരുകുന്ന കടല്‍’. ലിജീഷ് കുമാര്‍. മനോരമ ബുക്‌സ്. വില 152 രൂപ.
