ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. ഇതിൽ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമുണ്ടാകരുത്. . ജന സംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് […]
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. അധ്യക്ഷനെ നാളെ അറിയാമെങ്കിലും 24നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കെ സുരേന്ദ്രൻ തുടരുമോ പുതിയ നേതാവ് വരുമോ എന്നതിലെ ആകാംക്ഷ […]
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേർത്തു. മാർച്ച് അഞ്ച് മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണ് ഇത്. എക്സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്,മയക്കുമരുന്നിനെതിരെ എക്സൈസ് സേന മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് […]
ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി
ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. ചോദ്യപേപ്പർ നിർമ്മാണത്തിന്‍റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിർദ്ദേശം. അക്ഷരത്തെറ്റുകൾ പരീക്ഷ എഴുതിയ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകളിലെ മലയാള തർജ്ജമയിലെ വ്യാപകമായ അക്ഷരത്തെറ്റുകൾക്കെതിരെ പരാതി ഉയർന്നിരുന്നു.
മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിംഗ് ഉയര്‍ത്തി
മുന്‍നിര സ്വര്‍ണ പണയ എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിംഗ് എസ് ആന്‍ഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്‌ക്ക് മാനേജ്മെന്റ്, നവീന നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് റേറ്റിംഗിലെ വര്‍ദ്ധനയ്ക്ക് സഹായമായത്. പുതിയ തീരുമാനം മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല വളര്‍ച്ച പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മുത്തൂറ്റ് ഫിനാന്‍സിന് നല്‍കിയിരുന്ന ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയില്‍ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയര്‍ത്തിയെന്ന് എസ്. ആന്‍ഡ് […]
‘ഒഡെല 2’ന്റെ റിലീസ് ഏപ്രില്‍ 17ന്
തമന്നയുടെ വരാനിരിക്കുന്ന ചിത്രം ‘ഒഡെല 2’ന്റെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയില്‍വേ സ്റ്റേഷന്റെ തുടര്‍ച്ചയാണ് ഒഡെല 2. ഇപ്പോള്‍ പുറത്തിറക്കിയ പുതിയ പോസ്റ്റര്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 17ന് റിലീലസ് ചെയ്യും. ആദ്യ ചിത്രം ഒഡെല റെയില്‍വേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്. ശിവ ശക്തി സംബന്ധിച്ച് ഒന്നിലധികം പരാമര്‍ശങ്ങളുണ്ട് ടീസറില്‍. തമന്ന […]
‘ടോക്‌സിക്’ ചിത്രത്തിന്റെ റിലീസ് അടുത്തവര്‍ഷം
കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്‌സിക്’. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്‌സിക്കിന്റെ നിര്‍മ്മാതാക്കള്‍ രാജ്യവ്യാപകമായി ഒരു പ്രമോഷണല്‍ ടൂര്‍ ആസൂത്രണം ചെയ്യുന്നു എന്നും വിവരമുണ്ട്. യാഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആരാധകരുമായി സംവദിക്കും എന്നാണ് വിവരം. ഈ ടൂറില്‍ ഗ്രാന്‍ഡ് ഫാന്‍ ഇവന്റുകളും ഉണ്ടാകും എന്നാണ് വിവരം. ഇംഗ്ലീഷിന് പുറമേ […]
നാലുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്ന് അപ്പാച്ചെ
2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ടിവിഎസ് അപ്പാച്ചെ ശ്രേണി നാലുലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2019 സാമ്പത്തിക വര്‍ഷത്തിനുശേഷം രണ്ടാം തവണയാണ് ഈ മോട്ടോര്‍സൈക്കിള്‍ ഈ നാഴികക്കല്ല് പിന്നിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ശക്തമായ വില്‍പ്പന അപ്പാച്ചെ സീരീസ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിവിഎസ് മോട്ടോര്‍സൈക്കിള്‍ ആണെന്ന് വ്യക്തമാക്കുന്നു. 150 സിസി മുതല്‍ 200 സിസി വരെയുള്ള വിഭാഗത്തില്‍ ഇത് ജനപ്രിയമാണ്. ഇതിന് 40 ശതമാനം വിപണി വിഹിതമുണ്ട്. ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 2025 […]
അവബോധം
ആയോധനകലയും മറ്റെല്ലാ കായികാഭ്യാസങ്ങളും ഉള്‍പ്പെടെയുള്ള ധ്യാനസ ങ്കേതങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഗുണവിശേഷമാണ് സംഭവിക്കുന്ന നിമി ഷത്തില്‍ ഉണര്‍ന്നിരിക്കുക എന്നത്. നിശ്ചിത നിമിഷത്തില്‍, നിശ്ചിത സ്ഥലത്ത് ഉണര്‍വോടെ സന്നിഹിതമായിരിക്കുക എന്ന ആ ഗുണത്തെയാണ് ഓഷോ അവ ബോധം എന്ന് വിളിക്കുന്നത്. ഓരോ നിമിഷത്തെയും ഓരോ ശബ്ദത്തെയും ഓരോ ചിന്തയെയും കുറിച്ചുള്ള തിരിച്ചറിവാണ് അവബോധം. സ്വമാര്‍ഗം നിശ്ചയിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജീവിതത്തിന്റെ എല്ലാ ഭാവത്തിലും സ്വതന്ത്രമായിരിക്കുന്നതിനുമുള്ള താക്കോലാണ് അവബോധമെന്ന് ഓഷോ പറയുന്നു. ഏറ്റവും ശ്രദ്ധാലുവായി മനസര്‍പ്പിച്ച് ധ്യാനാത്മകമായി, സ്‌നേഹത്തോടെ, കരുതലോടെ ആത്മബോധത്തോടെ […]
മെഷീന്‍ കാപ്പി കുടിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ കൂടും
ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീന്‍ കാപ്പി കുടിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത്തരം മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്ന ഡൈറ്റര്‍പീനുകളായ കഫെസ്റ്റോള്‍, കഹ്വിയോള്‍ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പികളില്‍ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്സാല സര്‍വകലാശാലയിലെയും ചാല്‍വേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. […]
