കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്സിക്കിന്റെ നിര്‍മ്മാതാക്കള്‍ രാജ്യവ്യാപകമായി ഒരു പ്രമോഷണല്‍ ടൂര്‍ ആസൂത്രണം ചെയ്യുന്നു എന്നും വിവരമുണ്ട്. യാഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ആരാധകരുമായി സംവദിക്കും എന്നാണ് വിവരം. ഈ ടൂറില്‍ ഗ്രാന്‍ഡ് ഫാന്‍ ഇവന്റുകളും ഉണ്ടാകും എന്നാണ് വിവരം. ഇംഗ്ലീഷിന് പുറമേ കന്നഡയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ആഗോള ചലച്ചിത്രാനുഭവമായി ടോക്സിക് മാറ്റാനാണ് ഇത്തരം ഒരു ശ്രമം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യും. ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന യാഷിന്റെ ‘ടോക്സിക്’ ക്രോസ്-കള്‍ച്ചറല്‍ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം.
‘ടോക്സിക്’ ചിത്രത്തിന്റെ റിലീസ് അടുത്തവര്‍ഷം
