Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.   ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍. യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. ഇനി ആരുടെയും […]

Posted inബിസിനസ്സ്

രണ്ടാം വട്ടവും ലാഭം കൊയ്ത് ബിഎസ്എന്‍എല്‍

പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തില്‍ 280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍, ബിഎസ്എന്‍എല്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തില്‍ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ നാലാമത്തെ പാദത്തില്‍ ഇത് മറികടക്കുകയായിരുന്നു. 2007 ന് ശേഷം മൂന്നാം പാദത്തിലാണ് കമ്പനി […]

Posted inടെക്നോളജി

വിന്‍ഡോസിന് സുരക്ഷാഭീഷണി മുന്നറിയിപ്പ്

വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പും ഡെസ്‌ക്ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സെര്‍ട്ട്-ഇന്‍) മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തെ ആശ്രയിക്കുന്ന എല്ലാ എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കും സെര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ്, അസൂര്‍ സേവനങ്ങള്‍, മറ്റ് ആപ്പുകള്‍ എന്നിവക്കൊപ്പം മാക് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും അപകടസാധ്യതയുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സിസ്റ്റങ്ങളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്, എല്ലാ സ്വകാര്യ, എന്റര്‍പ്രൈസ് ഉപയോക്താക്കളും മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട്-ഇന്‍ […]

Posted inവിനോദം

തേജ സജ്ജയും ജയറാമും ‘മിറൈ’ ടീസര്‍

ഹനുമാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നടന്‍ തേജ സജ്ജയും സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ടീസര്‍ എത്തി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്. ജയറാം, ശ്രീയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു […]

Posted inവിനോദം

‘ഗോഡ്ഫാദര്‍’ കോമഡിയുമായി ‘ഹൗസ്ഫുള്‍’ ട്രെയിലര്‍

ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ട്രെയിലര്‍ എത്തി. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. ‘ഗോഡ്ഫാദര്‍’ സിനിമയിലെ ക്ലൈമാക്‌സ് രംഗത്തില്‍ ശങ്കരാടിയെ വച്ചുള്ള കോമഡി രംഗം അതുപോലെ തന്നെ ഈ സിനിമയിലും കാണാം. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, […]

Posted inഓട്ടോമോട്ടീവ്

എഎംജി ജി 63 ‘കളക്ടേര്‍സ് എഡിഷന്‍’ ജൂണ്‍ 12ന്

മെഴ്‌സിഡീസ്-ബെന്‍സ് അവരുടെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ലൈഫ്സ്‌റ്റൈല്‍ ഓഫ്‌റോഡ് ലക്ഷ്വറി എസ്യുവിയായ എഎംജി ജി 63 ‘കളക്ടേര്‍സ് എഡിഷന്‍’ 2025 ജൂണ്‍ 12 -ന് പുറത്തിറക്കും. ജി-ക്ലാസിന്റെ ‘ഇന്ത്യ-ഇന്‍സ്പയര്‍ഡ്’ പതിപ്പ് ആദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിനും ഭൂപ്രകൃതിക്കും ഒരു ആദരസൂചകമായിയാണ് പുതിയ ‘കളക്ടേര്‍സ് എഡിഷന്‍’ എത്തുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ, മെര്‍സിഡീസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യ എന്നിവിടങ്ങളിലെ ടീമുകള്‍ സംയുക്തമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പവര്‍ട്രെയിനിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, ജി 63 കളക്ടേര്‍സ് […]

Posted inപുസ്തകങ്ങൾ

വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും

ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മുടെ ഹൃദയത്തെ പൊള്ളിക്കുന്നു. ലളിതവും രസകരവുമായ വഴികളിലൂടെയാണ് ഈ കഥകളുടെ നടപ്പ്. പൊള്ളിയടരുന്ന, ചോരയൊലിക്കുന്ന, വേദനയൊഴുകുന്ന വഴികളിലൂടെ ഈ കഥകള്‍ സഞ്ചരിക്കുകയാണ്. ഉടയാത്ത വിഗ്രഹങ്ങള്‍ക്കിടയിലൂടെ ഉടഞ്ഞതും പതറിയതുമായ വിഗ്രഹങ്ങളുടെ യാത്ര എന്നുതന്നെ പറയാം. ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും’. ഇളവൂര്‍ ശശി. ഇന്ത്യ ബുക്‌സ്. വില 142 രൂപ.

Posted inആരോഗ്യം

കൊതുകിന് ഇഷ്ടം കൂടുതലുള്ള ബ്ലഡ് ഗ്രൂപ്പുകാര്‍

ചില ബ്ലഡ് ഗ്രൂപ്പുകാരോട് കൊതുകിന് ഇഷ്ടം കൂടുതലാണ്. ഒ, ബി രക്ത ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കൊതുകുകടി കൊള്ളാന്‍ സാധ്യത. അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കൊതുകുകളുടെ ഇഷ്ട രക്തഗ്രൂപ്പിനെ കുറിച്ചു വ്യക്തമാക്കുന്നുണ്ട്. കൊതുകുകള്‍ക്ക് 400 തരത്തിലുള്ള മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. യൂറിക് ആസിഡ്, ലാക്റ്റിക് ആസ്ഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. മദ്യപിക്കുന്നവരെയും, ഉയര്‍ന്ന തോതില്‍ കൊളസ്ട്രോള്‍ ഉളളവരേയും കൊതുകുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സഹായിക്കുന്നവരെ ഞങ്ങൾ തിരിച്ചും സഹായിക്കുമെന്ന് കെ മുരളീധരൻ

പി വി അൻവര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശൻ മാത്രം എടുത്തതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ ഗ്യാപ്പ് നിലമ്പൂരിൽ ഉണ്ടാകരുതെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും അതിനാൽ എല്ലാ തീരുമാനങ്ങളും പാർട്ടി എടുക്കുന്നത് കൂട്ടായി ആലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം അതിനുശേഷം അൻവറിനെ സഹകരിപ്പിക്കുന്നതിൽ യുഡിഎഫ് തീരുമാനം പറയുമെന്നും സഹായിക്കുന്നവരെ ഞങ്ങൾ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കമൽ ഹാസൻ രാജ്യസഭയിലേക്ക്

മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ്‌ ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും.