എല്ലാവരും വികസനത്തിന്‍റെ സ്വാദ് അറിയുന്ന തരത്തിലേക്ക് കേരളം മാറി, എന്നാൽ പൂർണമായിട്ടില്ല ഇനിയും മുമ്പോട്ടു പോകാനുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രക്ഷപ്പെടരുതെന്ന അത്യന്തം ഹീനമായ മനോഭാവമാണ് കേന്ദ്രത്തിന്‍റേത്. പക്ഷേ നമുക്ക് അങ്ങനെ ഇരിക്കാൻ കഴിയില്ല. മുന്നേറിയേ മതിയാകൂ. നാടും ജനങ്ങളും പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു. രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയായി. മതനിരപേക്ഷതയുടെ കാര്യത്തിൽ കേരളത്തെ ഒരു ശക്തിക്കും സ്വാധീനിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പി രാജീവ്
വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പി രാജീവ്. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതരത്തിലുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളിടത്തായിരിക്കണം പാര്‍ക്കുകള്‍ വികസിപ്പിക്കേണ്ടത്. തോന്നയ്ക്കലില്‍ 2011 ല്‍ ഗ്ലോബല്‍ ആയുര്‍വേദ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്നും […]
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്. മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പരിഗണിച്ച് ഡി. ടി.പി.സി യുടേയും ടൂറിസം വകുപ്പിന്‍റേയും കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ […]
ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി
ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ തീരദേശം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ സുവോളജി വിഭാഗം മേധാവിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. […]
ഇനി അയല്‍രാജ്യങ്ങളിലും രൂപയില്‍ വായ്പ!
ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയൊരു ചുവടുവയ്പിനൊരുങ്ങി റിസര്‍വ് ബാങ്ക്. അയല്‍രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കാന്‍ ആഭ്യന്തര ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടുത്തെ ഉപയോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കാനാണ് റിസര്‍വ് ബാങ്ക് കേന്ദ്രത്തിന്റെ അനുമതി തേടിയത്. വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിന് നീക്കം നടക്കുന്നത് ഇതാദ്യമാണ്. തുടക്കമെന്ന നിലയില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നോണ്‍ റെസിഡന്റ്സിന് രൂപയില്‍ […]
‘ഒരു വടക്കന്‍ തേരോട്ട’ത്തിന്റെ ടീസര്‍
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഒരു വടക്കന്‍ തേരോട്ട’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനുന്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാട്ടിന്‍ പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രമാണെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഹിറ്റ്‌മേക്കര്‍ ബേണിയും അദ്ദേഹത്തിന്റെ മകള്‍ ടാന്‍സനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ നിര്‍വഹിക്കുന്നത്.സനു അശോക് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം : പവി കെ പവനാണ്. ഡ്രീം ബിഗ്ഗ് […]
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ജൂണ്‍ 20ന്
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'(യുകെ.ഒകെ) ജൂണ്‍ 20 മുതല്‍ തീയേറ്ററുകളില്‍. ഈ ചിത്രത്തില്‍ രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം, ജോണി ആന്റണി എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോക്ടര്‍ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, […]
ഫിയറ്റ് എന്‍ജിന്‍ ഇനി ടാറ്റയ്ക്കും നിര്‍മിക്കാം!
ഫിയറ്റിന്റെ 2.0 ലീറ്റര്‍ മള്‍ട്ടിജെറ്റ് 2 ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ഇതോടെ ടാറ്റയുടെ ഹാരിയര്‍, സഫാരി എസ്യുവികള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകള്‍ ലഭിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. സ്റ്റെല്ലാന്റിസിന് കീഴിലുള്ള ഫിയറ്റ് ഇന്ത്യ ഓട്ടമൊബീല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരികുന്നത്. ഇനി മുതല്‍ ടാറ്റ മോട്ടോഴ്സും സ്റ്റെല്ലാന്റിസും ചേര്‍ന്ന് സ്ഥാപിച്ച രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്നാവും പുതിയ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കുക. എന്‍ജിന്‍ നിര്‍മിക്കാനുള്ള അവകാശമാണ് ടാറ്റ മോട്ടോഴ്സിന് […]
വേട്ടനായ്ക്കള്‍
ഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടില്‍ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി… അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി… ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്… ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്…ഇവിടെ വെല്ലുവിളികള്‍ നിറഞ്ഞ പ്രണയമുണ്ട്… പകയുണ്ട്… രാഷ്ട്രീയമുണ്ട്… കൊല്ലും കൊലയുമുണ്ട്…കാലചക്രം തിരിയുമ്പോള്‍ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആര്‍ക്കറിയാം… ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല. ‘വേട്ടനായ്ക്കള്‍’. […]
കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍
ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് കരള്‍ അര്‍ബുദം. കാന്‍സര്‍ മരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണമാണിത്. കരളിനെ അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ്. ചില അപകടസാധ്യതകള്‍ ഒഴിവാക്കാനാവില്ലെങ്കിലും, ജീവിതശൈലിയിലെ ചില ബോധപൂര്‍വമായ മാറ്റങ്ങള്‍ കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബേക്കണ്‍, സോസേജുകള്‍, ഹോട്ട് ഡോഗുകള്‍ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് നൈട്രേറ്റുകളും പ്രിസര്‍വേറ്റീവുകളും നിറഞ്ഞതാണ്. ഇത് ക്രമേണ കരളിന്റെ […]
