ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലീ പിക്‌ച്ചേഴ്‌സിന്റേയും ബാനറില്‍ ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘റോന്ത്’ ജൂണ്‍ 13ന് റിലീസിന്. ടീസര്‍ പുറത്തിറങ്ങി. രാത്രി പട്രോളിങിനിറങ്ങുന്ന രണ്ട് പൊലീസുകാര്‍, ഇതില്‍ ഒരാള്‍ പൊലീസുകാരന്‍ എങ്ങിനെയാവണം എന്ന് സഹപ്രവര്‍ത്തകനെ പഠിപ്പിക്കുന്ന എസ്‌ഐ. മറ്റൊരാള്‍ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവര്‍. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പൊലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാന്‍ പറയുമ്പോള്‍ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറില്‍ നിന്നും മനസിലാക്കാം. യോഹന്നാന്‍ എന്ന എസ്‌ഐ ആയി ദിലീഷ് […]
‘നരിവേട്ട’യിലെ പുതിയ ലിറിക്കല്‍ വീഡിയോ
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലെ പുതിയ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത് വിനു കിടച്ചുള്ളന്‍ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാജ് മനോഹര്‍ ആണ്. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര […]
വേടൻ്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ
വേടൻ്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം.
മാഗ്നൈറ്റ് എസ്യുവിക്ക് സിഎന്‍ജി പരിവേഷം
മാഗ്നൈറ്റ് എസ്യുവിക്ക് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്ത് നിസ്സാന്‍ ഇന്ത്യ. മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമേ പുതിയ സിഎന്‍ജി വേരിയന്റ് ലഭ്യമാവുകയുള്ളൂ. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ 74,999 രൂപ അധിക ചിലവില്‍ സിഎന്‍ജി കിറ്റ് ഒരു റിട്രോഫിറ്റ് ഓപ്ഷനായി ലഭ്യമാകും. ജൂണ്‍ 1 മുതല്‍ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മാഗ്നൈറ്റ് സിഎന്‍ജി ലഭ്യമാകും. കിറ്റിന്റെ ഇന്‍സ്റ്റാളേഷന്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടക്കും. ആദ്യ ഘട്ടത്തില്‍, ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, […]
വിരുതന്‍ ശങ്കു
പഴയ തലമുറയിലെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ കൃതി, കാരാട്ട് അച്യുതമേനോന്‍ രചിച്ച വിരുതന്‍ ശങ്കുവിന്റെ സംഗൃഹീത പുനരാഖ്യാനം. കേരളത്തിലെ കൂട്ടുകുടുംബങ്ങളിലും തറവാടുകളിലും നിലനിന്ന മരുമക്കത്തായ വ്യവസ്ഥയുടെ ചിത്രം ഇതില്‍ കാണാം. ഒപ്പം അതിന്റെ തിന്മകളുടെയും ലളിതമായ ജീവിതരീതിയുടെയും മനോഹരമായ ദൃശ്യവും പ്രകടമാകുന്നു. മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവലിന് സുമംഗലയുടെ സരളവും പ്രസന്നവുമായ ആഖ്യാനം. ‘വിരുതന്‍ ശങ്കു’. സുമംഗല. മാതൃഭൂമി ബുക്‌സ്. വില 104 രൂപ.
മെയ് 29 ലോക ദഹനാരോഗ്യ ദിനം
ദഹനം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹനവ്യവസ്ഥയാണ്. ഗ്യാസ്‌ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 29ന് ലോക ദഹനാരോഗ്യ ദിനമായി ആചരിക്കുന്നു. ദഹനവ്യവസ്ഥ ശരീരത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് മനസിലാക്കുന്നതിലൂടെയും പോഷകസമൃദ്ധമായ ഭക്ഷണക്രമങ്ങള്‍ കഴിക്കുന്നതിലൂടെയും ഉന്മേഷവും ജീവിത നിലവാരവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഗ്യാസ്‌ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സാധാരണമാക്കുന്നതിനും, ആരോഗ്യകരമായ കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും, മലബന്ധവും വയറു […]
നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണുഗോപാൽ
നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണുഗോപാൽ. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണുഗോപാലിന്റെ പ്രതികരണം.
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ
കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. പലപ്പോഴും മീൻ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
