ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറില്‍ ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘റോന്ത്’ ജൂണ്‍ 13ന് റിലീസിന്. ടീസര്‍ പുറത്തിറങ്ങി. രാത്രി പട്രോളിങിനിറങ്ങുന്ന രണ്ട് പൊലീസുകാര്‍, ഇതില്‍ ഒരാള്‍ പൊലീസുകാരന് എങ്ങിനെയാവണം എന്ന് സഹപ്രവര്‍ത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാള്‍ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവര്‍. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പൊലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാന് പറയുമ്പോള്‍ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറില്‍ നിന്നും മനസിലാക്കാം. യോഹന്നാന് എന്ന എസ്ഐ ആയി ദിലീഷ് പോത്തനോയും, ദിനനാഥ് എന്ന ഡ്രൈവറായി റോഷന് മാത്യുവിനേയും ചിത്രത്തില്‍ കാണാം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘റോന്ത്’ ടീസറെത്തി, ജൂണ്‍ 13ന് റിലീസ്
