പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12ജിബി + 256ജിബി വേരിയന്റിന് 59,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 65,999 രൂപയുമാണ് വില വരിക. ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് 3000 രൂപയുടെ കിഴിവ് നേടാം. ഫോണ്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. മാര്‍സ് ഓറഞ്ച്, ഗാലക്സി ഗ്രേ. വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ അനായാസം ചിത്രീകരിക്കാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി മോഡും ഇതില്‍ ഉള്‍പ്പെടുന്നു. 5800എംഎഎച്ച് സിലിക്കണ്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത.
ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി
