കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. പലപ്പോഴും മീൻ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ
