സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെ അര്‍ജുന്‍ ദാസ്നെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുൻപാണ് സിപിഎം പുറത്താക്കിയത്. എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പി ഓഫീസിൽ എത്തി സഞ്ചാര വിവരം അറിയിക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്.ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ അര്‍ജുന്‍ ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കനത്ത മഴയില്‍ കൃത്യമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കനത്ത മഴയില്‍ കൃത്യമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കനത്ത മഴയിൽ അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴയിൽ അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി . കണ്ണൂർ, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ഒടുവിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കലാ-കായിക-മതപാഠ ശാലകൾക്കും അവധി ബാധകമെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. ഇതിൽ മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്.54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിൽ വിള്ളൽ
വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിൽ വിള്ളൽ . കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്.
സായഹ്ന വാര്‍ത്തകള്‍ | മെയ് 29, വ്യാഴാഴ്ച
◾https://dailynewslive.in/ മാസപ്പടി കേസില്‍ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍നടപടി പാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ചയല്ലെന്ന് അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഏജന്‍സിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു. ◾https://dailynewslive.in/ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി […]
വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹാർവാർഡ് സർവകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് 15 ശതമാനം പരിധി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികളായി അമേരിക്കയിലേക്ക് വരുന്നവർ ‘നമ്മുടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്’ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.
സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 71,160 രൂപ!
അന്താരാഷ്ട്ര സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും ഇടിവില്‍. യു.എസ് വ്യാപാര കോടതി ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് നടപടി തടഞ്ഞതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. ഇന്നലെ മാത്രം സ്വര്‍ണ വില 1.1 ശതമാനം ഇടിഞ്ഞു. തൊട്ട് മുന്‍പത്തെ സെഷനില്‍ 2 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇന്ന് ഔണ്‍സിന് 3,273 ഡോളറിലാണ് വ്യാപാരം. കേരളത്തിലും വില ഗണ്യമായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,895 രൂപയിലും പവന് 320 രൂപ താഴ്ന്ന് 71,160 രൂപയിലുമാണ് ഇന്നത്തെ […]
ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്‌പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12ജിബി + 256ജിബി വേരിയന്റിന് 59,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 65,999 രൂപയുമാണ് വില […]
