സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി . കണ്ണൂർ, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ഒടുവിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കലാ-കായിക-മതപാഠ ശാലകൾക്കും അവധി ബാധകമെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. ഇതിൽ മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
