വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സെര്‍ട്ട്-ഇന്‍) മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തെ ആശ്രയിക്കുന്ന എല്ലാ എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കും സെര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ്, അസൂര്‍ സേവനങ്ങള്‍, മറ്റ് ആപ്പുകള്‍ എന്നിവക്കൊപ്പം മാക് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും അപകടസാധ്യതയുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സിസ്റ്റങ്ങളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്, എല്ലാ സ്വകാര്യ, എന്റര്‍പ്രൈസ് ഉപയോക്താക്കളും മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട്-ഇന്‍ നിര്‍ദേശിക്കുന്നു. ഏറ്റവും പുതിയ വിന്‍ഡോസ് അപ്ഡേറ്റ് റിലീസുകള്‍ ശ്രദ്ധിക്കുകയും എത്രയും വേഗം അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക. മറ്റ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കള്‍ ഡേറ്റ സുരക്ഷിതമാക്കാന്‍ മൈക്രോസോഫ്റ്റ് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യണം. ആന്റിവൈറസ്, മാല്‍വെയര്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം.
വിന്‍ഡോസിന് സുരക്ഷാഭീഷണി മുന്നറിയിപ്പ്
