നാളെ രാവിലെ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചതിനാൽ കേരള തീരത്ത് റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കേസരി മുഖ്യപത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻആർ മധുവിനെതിരെ കേസ് എടുത്തത്. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ എൻആർ മധു ഹാജരാവുകയായിരുന്നു. എന്നാൽ മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ മധുവിനെ വിട്ടയച്ചു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയ്ക്കിടെ വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ […]
ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദർ
ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദര്‍. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 30, വെള്ളിയാഴ്ച
https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്തിനോട് ഏറ്റുമുട്ടാന്‍ എല്‍ഡിഎഫ് കളത്തിലിറക്കിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെ. ബിജെപിക്ക് ഇനിയും സ്ഥാനാര്‍ത്ഥിയായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്നും സ്വരാജ് നിലമ്പൂരില്‍ സമ്മതനാണെന്നും പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ◾https://dailynewslive.in/ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫ് […]
ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക.
ബാങ്ക് തട്ടിപ്പില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ( 2024-25) നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പെട്ടന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 36,014 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധന. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 12,230 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2023-24 ല്‍ 36,060 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍, 2024-25 ല്‍ ആകെ 23,953 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകേസുകളുള്ളത് സ്വകാര്യമേഖല ബാങ്കുകളിലാണ് – 14,233 […]
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമായി ഒരു സീക്രട്ട് ഡിവൈസ്
ഭാവിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമായി ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ സാം ആള്‍ട്ട്മാന്‍. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേര്‍ന്നാണ് ആള്‍ട്ട്മാന്‍ പുതിയ ടെക് വിപ്ലവത്തിന് വഴിയൊരുക്കുന്നത്. ജനറേറ്റീവ് എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. ഡിവൈസിനെ ക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്. അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഭാരം കുറഞ്ഞ പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്. മൊബൈലും കംമ്പ്യൂട്ടറും പോലെ കാണാന്‍ സ്‌ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും […]
‘ദി പ്രൊട്ടക്ടര്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. ജൂണ്‍ 13നാണ് ചിത്രത്തിന്റെ റിലീസ്. പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിച്ച് ജി.എം മനു സംവിധാനം നിര്‍വ്വഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും […]
‘ജെഎസ്‌കെ’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജെഎസ്‌കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സത്യത്തിനായുള്ള പോരാട്ടത്തില്‍, ഓരോ വാക്കും […]
പുതിയ ജൂപ്പിറ്റര്‍ 125 ഡിടി എസ്എക്‌സ്‌സി വിപണിയില്‍
ടിവിഎസ് ജൂപ്പിറ്റര്‍ 125 ന്റെ പുതിയ വകഭേദം വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ജൂപ്പിറ്റര്‍ 125 ഡിടി എസ്എക്‌സ്‌സി ഡ്യുവല്‍-ടോണ്‍ വേരിയന്റാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ പുതിയ വേരിയന്റില്‍ ചില പ്രത്യേക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 88,942 രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ഐവറി ബ്രൗണ്‍, ഐവറി ഗ്രേ നിറങ്ങള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളുടെ ഓപ്ഷന്‍ ഇതിനുണ്ട്. ഇതോടൊപ്പം, ഫ്‌ലാറ്റ് സിംഗിള്‍-പീസ് സീറ്റിന്റെ അതേ ടോണുള്ള ഡ്യുവല്‍-ടോണ്‍ ഇന്നര്‍ പാനലുകളും കമ്പനി ചേര്‍ത്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയില്‍, […]
