കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി
ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട ഗവ. എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാത്രി വാർത്തകൾ
ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട ഗവ. എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. […]
അദാനി കമ്പനിയുടെ ബോണ്ട് ഏറ്റെടുത്ത് എല്‍.ഐ.സി
അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 5,000 കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. 7.75 ശതമാനം പലിശ നിരക്കിലാണ് ബോണ്ടുകള്‍ ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തെ കാലാവധിയുളള ബോണ്ടുകളാണ് ഇവ. അദാനി പോര്‍ട്ട്‌സില്‍ എല്‍.ഐ.സിക്ക് 8.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് അദാനി കമ്പനികളിലും എല്‍.ഐ.സിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കടപ്പത്ര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍.ഐ.സി. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം […]
‘മദ്രാസ് മാറ്റിനി’ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍
മദ്രാസ് മോഷന്‍ പിക്ചേഴ്‌സ് നിര്‍മിക്കുന്ന ‘മദ്രാസ് മാറ്റിനി’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. കാര്‍ത്തികേയന്‍ മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ഷേര്‍ലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍, തന്റെ കെയര്‍ടേക്കറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണന്‍ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാന്‍ തുടങ്ങുമ്പോള്‍ സംജാതമാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മദ്രാസ് […]
‘ഏസ്’ ചിത്രത്തിലെ വിജയ് സേതുപതിയുടെ ഗാനം
വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് ‘ഏസ്’. ഏസിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്‍’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച […]
മഹീന്ദ്ര ഥാര്‍ റോക്സില്‍ പുതിയ സൗണ്ട് സിസ്റ്റം
ഇന്ത്യയിലെ ജനപ്രിയ എസ്യുവികളില്‍ ഒന്നായ മഹീന്ദ്ര ഥാര്‍ റോക്സ് പുതിയ സവിശേഷതകളോടെ അപ്ഡേറ്റ് ചെയ്തു. ഇതിന്റെ എഎക്‌സ്7എല്‍ വേരിയന്റ് ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തു. ഇതോടെ, 4-ചാനല്‍ ഇമ്മേഴ്സീവ് ഓഡിയോ സിസ്റ്റത്തോടുകൂടിയ ഡോള്‍ബി അറ്റ്മോസ് ഉപയോഗിക്കുന്ന ആദ്യത്തെ ആഗോള എസ്യുവിയായി ഇത് മാറി. ടോപ്പ്-എന്‍ഡ് വേരിയന്റായ എഎക്‌സ്7എല്‍ ഇപ്പോള്‍ ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തോടൊപ്പം ലഭ്യമാണ്. ഈ നൂതന ഓഡിയോ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്യുവിയാണിത്. 2025 മഹീന്ദ്ര ഥാര്‍ […]
അസുരകഥകള്‍ കുട്ടികള്‍ക്ക്
അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍. ‘അസുരകഥകള്‍ കുട്ടികള്‍ക്ക്’. ആനന്ദ നീലകണ്ഠന്‍. പരിഭാഷ – എന്‍.ശ്രീകുമാര്‍. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.
പ്രമേഹ രോഗികള്‍ക്ക് മഴക്കാലം അത്ര നല്ലകാലമല്ല!
മഴക്കാലം പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലകാലമല്ല. മഴക്കാലത്തുണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് പുറമെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് […]
