Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാക് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ചെന്നൈ കോടതിയുടെ സമൻസ്

പാക് നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇയാൾ ഇന്ത്യയിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടുവെന്നും നോട്ടീസിൽ പറയുന്നു. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കം വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തി.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി

ഈ മാസം 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നും ഭക്തരെ തടഞ്ഞാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഹൈന്ദവ സംഘടനകൾ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ബോർഡിൻ്റെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ അന്വേഷണം|

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തരവകുപ്പ് ഉന്നതതല അന്വേഷണം തുടങ്ങി. വിജിലൻസ് മേധാവി എന്ന നിലയിൽ അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രഹസ്യ അന്വേഷണം. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്‌തയെ വിജിലൻസിൻ്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പല തവണ അപേക്ഷകൾ നൽകിയിട്ടും ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്‌തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റാപ്പർ വേടൻ്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ സഹോദരൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ പറയുന്നത്.തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ റാപ്പര്‍ വേടനും കോടതിയിൽ വാദിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആഭ്യന്തര വകുപ്പിനും പൊലീസ് സേനക്കും പ്രശംസ അടങ്ങുന്ന റിപ്പോർട്ടുമായി സി പി ഐ

ആഭ്യന്തര വകുപ്പിനും പൊലീസ് സേനക്കും പ്രശംസ അടങ്ങുന്ന രാഷ്ട്രീയ റിപ്പോർട്ടുമായി സി പി ഐ. തൃശൂർ പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി രാഷിട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിൽ ഉയർന്നത് കടുത്ത വിമർശനമായിരുന്നു. സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്നാണ് ബിനോയ് വിശ്വം വിശദമാക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ വിമർശനം വേണ്ടെന്ന നിലപാടിലേക്ക് ബിനോയ് വിശ്വം എത്തുകയായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 11, വ്യാഴാഴ്ച

◾https://dailynewslive.in/ ബീഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഇനി എല്ലാ സംസ്ഥാനങ്ങളിലേക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. ഒക്ടോബറില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചത്. ◾https://dailynewslive.in/ കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. […]

Posted inലേറ്റസ്റ്റ്

ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി

ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേപ്പാളിലെ കലാപത്തെ തുടർന്ന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

നേപ്പാളിലെ കലാപത്തെ തുടർന്ന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു.ഉത്തരാഖണ്ഡ്, യുപി, ബിഹാർ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.