Posted inബിസിനസ്സ്

കല്യാണ്‍ ജുവലേഴ്സിന്റെ വരുമാനത്തില്‍ വര്‍ധന

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ സംയോജിത വരുമാനത്തില്‍ 31% വര്‍ധന. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 5,557.63 കോടിയായിരുന്നു. അക്ഷയ തൃതീയ ആഘോഷങ്ങളും വിവാഹ സീസണുമാണ് ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 31% വര്‍ധിക്കാനിടയാക്കിയത്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഷോപ്പുകളിലെ വില്‍പനയില്‍ 18 ശതമാനം വര്‍ധനയുണ്ട്. കല്യാണ്‍ ജുവലേഴ്‌സിന്റെ അന്താരാഷ്ട്ര ബിസിനസും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം […]

Posted inവിനോദം

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജയറാമും കാളിദാസും

ജയറാമും മകന്‍ കാളിദാസും 22 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരുമിച്ചഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജി. പ്രജിത് ആണ് ചിത്രം ഒരുക്കുന്നത്. അരവിന്ദ് രാജേന്ദ്രനും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചേര്‍ന്ന് സിനിമയുടെ രചന നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് […]

Posted inവിനോദം

‘മീശ’യിലെ പ്രൊമോഷണല്‍ ഗാനം എത്തി

എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘മീശ’യുടെ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ ദി ഇമ്പാച്ചിയും സൂരജും ചേര്‍ന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, […]

Posted inഓട്ടോമോട്ടീവ്

85 ലക്ഷം രൂപയുടെ ബെന്‍സ് 2.5 ലക്ഷം രൂപയ്ക്ക്!

ഡല്‍ഹിയില്‍ 15 വര്‍ഷമായ പെട്രോള്‍, 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതോടെ അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്ന് കാറുകള്‍ സ്വന്തമാക്കുന്നത്. പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ഈ നീക്കം. പഴക്കമുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് 10,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 5,000 രൂപയും പിഴയുമാണ് പ്രഖ്യാപിച്ചത്. 85 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെന്‍സ് […]

Posted inപുസ്തകങ്ങൾ

ആധുനിക കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തര്‍ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും. പി.പി. അബൂബക്കര്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ പ്രഭാത് പട്നായിക്, പ്രകാശ് കാരാട്ട്, രാഹുല്‍ ഗാന്ധി, എം.എ. ബേബി, ഡോ. മോഹന്‍ കാന്ദ, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ശശികുമാര്‍, ടി.കെ.എ. നായര്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, സഞ്ജയ ബാരു, വെങ്കിടേഷ് രാമകൃഷ്ണന്‍, എം.വൈ. തരിഗാമി, വി.ബി. പരമേശ്വരന്‍, മാനിനി ചാറ്റര്‍ജി, സച്ചിദാനന്ദന്‍, ടീസ്ത […]

Posted inആരോഗ്യം

യൂറിക് ആസിഡ് കൂടുന്നത് ഹൃദയാഘാതത്തിനും കാരണം

രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിനും ഹൃദ്രോഗ സംബന്ധിതമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് രക്തക്കുഴലുകളില്‍ ഓക്‌സിഡിറ്റീവ് സ്‌ട്രെസ്സിന് കാരണമായേക്കാമെന്നാണ് പഠന വിദഗ്ധര്‍ പറയുന്നത്. കൊളസ്‌ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതും ഹൃദയത്തെ ബോധിക്കുന്നുണ്ട്. പ്യൂരിന്‍ അധികമുള്ള റെഡ്മീറ്റ്, കരള്‍, നത്തോലി, മത്തി, കക്ക, തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കും. കുറഞ്ഞ അളവില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ പ്രസ്താവനയിൽ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറ‍ഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചില പ്രത്യേക രോഗങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി ചികിത്സ തേടേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണൻ പറ‍ഞ്ഞു. സാധാരണ ജനങ്ങൾക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതിൽ യാഥാർത്ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതി അല്ലേ, സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലല്ലോ എന്നും ടിപി രാമകൃഷ്ണൻ ചോദിച്ചു. കോണ്‍ഗ്രസ് സമര സംഗമ വേദിയില്‍ റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറ‍ഞ്ഞു […]

Posted inലേറ്റസ്റ്റ്

റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Posted inGeneral, ലേറ്റസ്റ്റ്

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കൽ, ബ്രാഞ്ച് അംഗങ്ങൾ രംഗത്ത് വന്നു. കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാൻ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മിൽ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടിൽ വഴിതുറന്നിരിക്കുന്നത്.