Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു

24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാ​ഗമാകുമെന്ന് തൊഴിലാളി സംഘടനകൾ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളിൽ ട്രെയിനടക്കം തട‌യുന്ന സാഹചര്യമുണ്ട്. ബംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. എന്നാൽ ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺ​ഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായി തുടരുകയാണ്. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബം​ഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 9, ബുധനാഴ്ച

◾https://dailynewslive.in/ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ◾https://dailynewslive.in/ കെ എസ് ആര്‍ ടി സി ഇന്ന് നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാല്‍ കാണാമെന്നുമുള്ള എല്‍ ഡി എഫ് […]

Posted inബിസിനസ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂല്യത്തില്‍ വമ്പന്‍ വര്‍ധന

ലോകത്തെ ഏറ്റവും സമ്പന്ന കായിക മാമാങ്കങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂല്യത്തില്‍ വമ്പന്‍ വര്‍ധന. മുന്‍വര്‍ഷത്തേക്കാള്‍ 12.9% ഉയര്‍ന്ന് 18.5 ബില്യന്‍ ഡോളറാണ് (ഏകദേശം 1.59 ലക്ഷം കോടി രൂപ). ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന നേട്ടം ചെന്നൈയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി. ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം 227 മില്യന്‍ ഡോളറില്‍ നിന്ന് 269 മില്യനായാണ് (ഏകദേശം 2,300 കോടി രൂപ) വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷം നാലാമതായിരുന്ന മുംബൈ ഇന്ത്യന്‍സ് ഇക്കുറി 242 മില്യന്‍ […]

Posted inവിനോദം

പൊലീസ് വേഷത്തില്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രം

‘തുടരും’ എന്ന ബ്ലോക് ബസ്റ്റര്‍ സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹന്‍ലാലിന്റെ അടുത്ത സിനിമ. ‘ഇഷ്‌ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥതിരക്കഥസംഭാഷണം നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. സിനിമയില്‍ പൊലീസ് എസ്ഐയുടെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന എന്റര്‍ടെയ്‌നറാകും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. ‘ട്വല്‍ത്ത് […]

Posted inവിനോദം

സ്മൃതി ഇറാനി വീണ്ടുമെത്തുന്നു, തുളസിയായി!

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ഹിറ്റായ ഐതിഹാസിക സീരിയലായ ‘ക്യുംകി സാസ് ഭി കഭി ബഹു തി’ 25 വര്‍ഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. നടിയും-ബിജെപി നേതാവുമായ സ്മൃതി ഇറാനി, തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ തുളസി വിരാനിയായി തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 29 മുതല്‍ എല്ലാ രാത്രിയും 10:30ന് സ്റ്റാര്‍ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലും ഈ പരമ്പര പ്രക്ഷേപണം ചെയ്യും. സ്റ്റാര്‍ പ്ലസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പുറത്തിറക്കിയ ഒരു മിനിറ്റ് 10 […]

Posted inഓട്ടോമോട്ടീവ്

കി.മീറ്ററിന് വെറും 25 പൈസയ്ക്ക് ഈ ബൈക്ക് ഓടിക്കാം

ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ മാറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ബൈക്ക് മാറ്റര്‍ ഏറ പുറത്തിറക്കി. ഈ ബൈക്കില്‍ കമ്പനി നിരവധി മികച്ച സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് ആണെങ്കിലും ഗിയര്‍ സജ്ജീകരണമുണ്ട് എന്നതാണ് ഈ ബൈക്കിന്റെ പ്രധാന പ്രത്യേകത. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില 1.93 ലക്ഷം രൂപയാണ്. ബൈക്കിനൊപ്പം മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. മാറ്റര്‍ എറയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ‘ഹൈപ്പര്‍ഷിഫ്റ്റ്’ ട്രാന്‍സ്മിഷനാണ്. കമ്പനി […]

Posted inപുസ്തകങ്ങൾ

ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര

വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാള്‍ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനില്‍ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകള്‍ ഈ സമാഹാരത്തിലുണ്ട്. ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’. വി ഷിനിലാല്‍. ഡിസി ബുക്‌സ്. വില 161 രൂപ.

Posted inആരോഗ്യം

ബദാം തൊലി കളഞ്ഞ് കഴിക്കരുത്!

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്‌സാണ് ബദാം. നമ്മളില്‍ പലരും ബദാം രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞതിന് ശേഷമാകും കഴിക്കുന്നത്. എങ്കില്‍, അത് നിര്‍ത്തുക എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര പറയുന്നത്. കാരണം ബദാമിന്റെ തൊലിയില്‍ പോളിഫെനോള്‍സ്, വിറ്റാമിന്‍ ഇ, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മുതല്‍ ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യും. ദിവസവും ബദാം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വിദ്യഭ്യാസ വകുപ്പിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിൽ മന്ത്രിയുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. ഇനിതിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. […]