Posted inടെക്നോളജി

നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ ഇനി കോള്‍ കട്ടാകും!

ഐ.ഒ.എസ് 26ല്‍ പുതിയ സുരക്ഷാഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍. ഫേസ്‌ടൈം വിഡിയോകോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ വിഡിയോകോള്‍ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് 26ന്റെ ബീറ്റ പതിപ്പില്‍ ആപ്പിള്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. വിഡിയോ കോളില്‍ നഗ്‌നതയുണ്ടായാല്‍ കമ്പനി മുന്നറിയിപ്പ് സന്ദേശം നല്‍കുന്നു. തല്‍ക്കാലത്തേക്ക് കോള്‍ തടഞ്ഞിരിക്കുകയാണെന്ന സന്ദേശമാവും നല്‍കുക. നിങ്ങള്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കോള്‍ കട്ടാക്കാവുന്നതാണെന്നും ആപ്പിള്‍ അറിയിക്കും. ഉപഭോക്താവിന് ഒന്നുകില്‍ കോള്‍ തുടരാം അല്ലെങ്കില്‍ കട്ട് ചെയ്യാം. ആപ്പിള്‍ അവരുടെ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ആശയവിനിമയത്തില്‍ […]

Posted inവിനോദം

‘വേറെ ഒരു കേസ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വേറെ ഒരു കേസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു പരീക്ഷണ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, […]

Posted inവിനോദം

‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് തെലുഗ് റീമേക്ക്

ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ മലയാളത്തില്‍ വന്‍വിജയം നേടിയ ചിത്രമാണ്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിന് തെലുഗുവില്‍ റീമേക്ക് സിനിമ വരികയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓം ശാന്തി ശാന്തി ശാന്തിഹി’ എന്നാണ് തെലുഗു ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് ഒന്നിനാണ് റീമേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. എആര്‍ സജീവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തരുണ്‍ […]

Posted inഓട്ടോമോട്ടീവ്

പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

ചെറു എസ്‌യുവി, എക്‌സ്യുവി 3 എക്‌സ്ഒയ്ക്ക് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര. റേവ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ട്രിമ്മിന് കീഴില്‍ നാലു മോഡലുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ മോഡലുകള്‍ ലഭിക്കുക. റേവ്എക്‌സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്‌സ് എം ഓപ്ഷണല്‍ മോഡലിന് 9.44 ലക്ഷം രൂപയും റേവ്എക്‌സ് എ മാനുവലിന് 11.79 ലക്ഷം രൂപയും റേവ് എക്‌സ് എ ഓട്ടമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് വില. മാനുവല്‍ മോഡില്‍ 1.2-ലീറ്റര്‍ […]

Posted inപുസ്തകങ്ങൾ

സൂര്യകാലടി

ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങള്‍ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം കുമാരനല്ലൂര്‍ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ ബെസ്റ്റ്‌സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സര്‍ഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേര്‍ത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലില്‍ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങള്‍ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ ഇതില്‍ വായിക്കാം. സവര്‍ണ വാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് […]

Posted inആരോഗ്യം

പതിവായി ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്

വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്‌സ് കഴിക്കാം. ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓട്സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളിൽ ട്രെയിനടക്കം തട‌യുന്ന സാഹചര്യമുണ്ട്. ബംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. എന്നാൽ ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. ഹൈദരാബാദിലും വിജയവാഡയിലും ചെന്നൈയിലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സെക്രട്ടറിയേറ്റിൽ ഇന്ന് ആകെ എത്തിയത് 423 പേർ മാത്രം

ദേശീയ പണിമുടക്കിനെ തുടർന്ന് ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജാനകി സിനിമയുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്. കേസില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫയൽ പുനഃസൃഷ്ടിച്ച് പകര്‍പ്പുകള്‍ നൽകണമെന്ന് വിവരാവകാശ കമ്മീഷന്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിവരം നല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകും. വിവരം വൈകിച്ചാല്‍ 25,000 രൂപ വരെ പിഴയും നല്‍കേണ്ടി വരും. ആര്‍ടിഐ അപേക്ഷകരെ ഒരു കാരണവശാലും വിവരാധികാരികള്‍ ഹിയറിങിന് വിളിക്കരുത്. […]