Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗവർണർക്കും വിസിക്കും എതിരെ ഇന്ന് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം

കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം

സിപിഎം വയനാട് ഘടകത്തിലെ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തരംതാഴ്ത്തിയിരുന്നു. ഇതോടെ ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലായി. ഇതേ തുടർന്ന് ഈ മാസം 15-ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല, ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു എന്നാൽ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 10, വ്യാഴാഴ്ച

◾https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തതോടെ ജനം വലഞ്ഞു. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കെഎസ്ആര്‍ടിസിയില്‍ നൂറില്‍ത്താഴെ ബസുകള്‍മാത്രമാണ് ഓടിയത്. സ്വകാര്യവാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. എതിര്‍ത്തവരെ സമരാനുകൂലികള്‍ കൈയേറ്റംചെയ്തു. ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ട്രെയിന്‍ ഒഴികെ പൊതുഗതാഗതമേഖല പൂര്‍ണമായി സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ […]

Posted inബിസിനസ്സ്

ധനികരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സ് 12-ാം സ്ഥാനത്ത്

ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ബില്‍ ഗേറ്റ്സ്. 124 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുന്‍ സഹായിയും മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയുമായ സ്റ്റീവ് ബാല്‍മറിനേക്കാള്‍ വളരെ താഴെയാണ് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. ഇതിന്റെ കാരണം, ഒരാഴ്ചകൊണ്ട് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 30%.ഇടിഞ്ഞതാണ്. ജീവകാരുണ്യ സംഭാവനകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ 52 ബില്യണ്‍ ഡോളര്‍ ഇടിവ് സംഭവിച്ചതിന്റെ […]

Posted inവിനോദം

‘മഹാവതാര്‍ നരസിംഹ’യുടെ ട്രെയിലര്‍

സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവതാര്‍ നരസിംഹ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വന്‍ ത്രീഡി വിസ്മയമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശ്വിന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് നരസിംഹ. 12 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന […]

Posted inവിനോദം

‘രാമായണ’ സിനിമയിലെ താരങ്ങളുടെ പ്രതിഫലം

‘രാമായണ’ സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെയും യഷിന്റെയും പ്രതിഫല വിവരങ്ങള്‍ പുറത്ത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രാമനും രാവണനുമായാണ് സൂപ്പര്‍താരങ്ങള്‍ എത്തുക. സീതയായി സായി പല്ലവിയും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായാണ് ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. 1600 കോടിയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടി ചെലവ് വരികയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും. അതേസമയം 150 കോടിയാണ് ചിത്രത്തിനായി രണ്‍ബീര്‍ […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് പതിപ്പുമായി കൈനറ്റിക് ഗ്രീന്‍

ഒരുകാലത്ത് ഇന്ത്യയിലെ പുതുതലമുറയുടെ ഹരമായിരുന്നു കൈനറ്റിക്-ഹോണ്ട കൂട്ടുകെട്ടില്‍ ഇറങ്ങിയ ഡി.എസ് ടൂ സ്ട്രോക്ക് സ്‌കൂട്ടറുകള്‍. 1984ല്‍ പുറത്തിറങ്ങിയ 98 സി.സി സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കൈനറ്റിക് ഗ്രീന്‍. ഡി.എസ് സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ ഡിസൈന്‍ നിലനിറുത്തി പുതുതലമുറ ഫീച്ചറുകളും ചേര്‍ത്ത വാഹനം ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് ചേതക്, ടി.വി.എസ് ഐക്യൂബ് പോലുള്ള മോഡലുകളിലേത് പോലെ ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഇതിലുമുള്ളത്. പെര്‍ഫോമന്‍സിനേക്കാള്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുന്ന ഡിസൈനാണിത്. […]

Posted inപുസ്തകങ്ങൾ

അധികാരാസക്തിയുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍

ടി.ഡി. രാമകൃഷ്ണന്റെ ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക, അന്ധര്‍ ബധിരര്‍ മൂകര്‍, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്‌കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്‌കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തില്‍ എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങള്‍. ‘അധികാരാസക്തിയുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍’. ഡോ.ദീപ സി.കെ. ഡിസി ബുക്‌സ്. വില 315 രൂപ.

Posted inആരോഗ്യം

ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതകള്‍

ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം […]