ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം നിലനില്ക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ. ചില സാധാരണ തലവേദന തരങ്ങളും അവയുടെ കാരണങ്ങളുമറിയാം. പലപ്പോഴും സമ്മര്‍ദം അല്ലെങ്കില്‍ കഴുത്ത് സംബന്ധമായ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന തലവേദനയാണ് ടെന്‍ഷന്‍ തലവേദന. ക്ലസ്റ്റര്‍ തലവേദനയെന്നാല്‍ തീവ്രമായ, ഏകപക്ഷീയമായ, കണ്ണുമായി ബന്ധപ്പെട്ട വേദനയാണിത്. ക്ലസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്. സൈനസ് തലവേദന ജലദോഷം, പനി തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയാണ്. ബിപിയുമായി ബന്ധപ്പെട്ട തലവേദനയുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ഇത്ബന്ധപ്പെട്ടിരിക്കുന്നു. ബ്രെയിന്‍ ട്യൂമര്‍ തലവേദനയെന്നാല്‍ സ്ഥിരവും പുരോഗമിക്കുന്ന തരത്തിലുള്ളതാണ്.
ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതകള്‍
