ടി.ഡി. രാമകൃഷ്ണന്റെ ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക, അന്ധര്‍ ബധിരര്‍ മൂകര്‍, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തില്‍ എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങള്‍. ‘അധികാരാസക്തിയുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍’. ഡോ.ദീപ സി.കെ. ഡിസി ബുക്സ്. വില 315 രൂപ.
അധികാരാസക്തിയുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍
