സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘മഹാവതാര്‍ നരസിംഹ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വന്‍ ത്രീഡി വിസ്മയമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. അശ്വിന് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് നരസിംഹ. 12 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ ചലച്ചിത്ര പരമ്പരയ്ക്ക് 2025-ല്‍ മഹാവതാര്‍ നരസിംഹത്തോടെ ആരംഭം കുറിക്കും. 2037-ല്‍ മഹാവതാര്‍ കല്‍ക്കി രണ്ടാം ഭാഗത്തില്‍ അവസാനിക്കുന്ന രീതിയിലാണ് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. മഹാവതര്‍ പരശുരാം (2027), മഹാവതര്‍ രഘുനന്ദന് (2029), മഹാവതര്‍ ധാവകദേശ് (2031), മഹാവതര്‍ ഗോകുലാനന്ദ (2033), മഹാവതര്‍ കല്‍ക്കി ഭാഗം 1 (2035), മഹാവതര്‍ കല്‍ക്കി രണ്ടാം ഭാഗം (2037) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റ് സിനിമകളും റിലീസ് വര്‍ഷങ്ങളും.
‘മഹാവതാര്‍ നരസിംഹ’യുടെ ട്രെയിലര്‍
