Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 8, ചൊവ്വാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍. കേരളാ സര്‍വകലാശാല റജിസ്ട്രാര്‍ക്കെതിരായ ഗവര്‍ണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കേരള സര്‍വകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടന്ന് സര്‍വകലാശാല കെട്ടിടത്തിനകത്തേക്ക് കയറി. പ്രതിഷേധത്തിന് പിന്തുണയുമായി […]

Posted inബിസിനസ്സ്

സ്വര്‍ണവില പവന് 72,480 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില […]

Posted inടെക്നോളജി

ആമസോണ്‍ പ്രൈം ഡേ സെയില്‍ 12 മുതല്‍

വര്‍ഷാവര്‍ഷം പ്രൈം മെമ്പര്‍മാര്‍ക്ക് വമ്പിച്ച ഇളവു നല്‍കി നടത്തുന്ന പ്രൈം ഡേയുടെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. 2025 ജൂലൈ 12ന് പാതിരാത്രിയില്‍ ആരംഭിച്ച് ജൂലൈ 14ന് 11:59ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഷോപ്പിങ് ഉത്സവം നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ആദായ വില്‍പ്പനകളിലൊന്നാണ് ഇത്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ഹെഡ്ഫോണുകള്‍ തുടങ്ങിയ ഇല്ക്ട്രോണിക് ഉപകരണങ്ങളടക്കം ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ആമസോണ്‍ ഒരുക്കുന്നത്. ആപ്പിള്‍ കമ്പനി 2023 സെപ്റ്റംബറില്‍ അവതരിപ്പിച്ച ഐഫോണ്‍ 15ന് വിലക്കുറവ് ഉറപ്പാണ് […]

Posted inവിനോദം

‘കിങ്ഡം’ ജൂലൈ 31ന് തിയറ്ററുകളില്‍

വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കിങ്ഡം’ ജൂലൈ 31ന് തിയറ്ററുകളിലെത്തും. നാനിയെ നായകനാക്കി ജേഴ്സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിര്‍മാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോന്‍ ടി. ജോണ്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കിങ്ഡം. സിനിമയ്ക്കായി […]

Posted inവിനോദം

‘രാക്ഷസന്‍’ ചിത്രത്തിന് രണ്ടാം ഭാഗം

വിഷ്ണു വിശാല്‍ നായകനായി 2018ല്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രമായിരുന്നു ‘രാക്ഷസന്‍’. അന്ന് തമിഴ്‌നാടിന് പുറമെ കേരളത്തിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങിയ സിനിമ രാംകുമാര്‍ ആണ് സംവിധാനം ചെയ്തത്. അമല പോള്‍ രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായികയായി. അന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. രാക്ഷസനില്‍ ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലന്‍വേഷം ചെയ്ത ശരവണനും തന്റെ പ്രകടനം കൊണ്ട് കയ്യടി നേടി. രാക്ഷസന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് […]

Posted inഓട്ടോമോട്ടീവ്

ഥാര്‍ റോക്‌സ് സ്വന്തമാക്കി സിമ്രാന്‍

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് നായികയായി തിളങ്ങിയ സിമ്രാന് ഇന്നും ആരാധകരേറെയുണ്ട്. ഇപ്പോഴും സിനിമകളില്‍ സജീവമായ താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ടൂറിസ്റ്റ് ഫാമിലി ആണ്. സിമ്രാന്റെ യാത്രകള്‍ക്ക് പുതിയൊരു കൂട്ട് എത്തിയിരിക്കുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഥാര്‍ റോക്‌സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് പുതുവാഹനത്തിന്റെ ഡെലിവറി സിമ്രാന്‍ സ്വീകരിച്ചത്. ബാറ്റില്‍ഷിപ് ഗ്രേ എന്ന നിറമാണ് ഥാര്‍ റോക്‌സിനായി താരം തിരഞ്ഞെടുത്തത്. ഏതു വേരിയന്റാണ് സിമ്രാന്‍ സ്വന്തമാക്കിയതെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ […]

Posted inപുസ്തകങ്ങൾ

മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍

റീബ പോളിന്റെ കവിതകളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പുതിയ ഒരു കാവ്യഭാഷയ്ക്കായുള്ള ശ്രമമാണ്. ആ ഭാഷയില്‍ തനി നാടന്‍ പദങ്ങ ളുണ്ട്, കാവ്യാത്മകമായ പ്രയോഗങ്ങളുണ്ട്, പുതിയ ഉപമകളും രൂപക ങ്ങളുമുണ്ട്, ചിലപ്പോള്‍ ഇംഗ്ലീഷ് വാക്കുകളും കവിതകളുടെ വരികള്‍ പോലും ഉണ്ട് -മായാ ആന്‍ജെലുവിന്റെ ‘സ്റ്റില്‍ വി റൈസ്’ പോലെ. ഈ ലോകത്തില്‍ മനുഷ്യര്‍ എന്ന പോലെ വൃക്ഷങ്ങളും സംസാരിക്കുന്നു. അനുഭവം എന്നാല്‍ മനുഷ്യനുമാത്രം ഉണ്ടാകുന്നതല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്. ഇങ്ങനെ അനുഭവങ്ങളുടെ പല മാനങ്ങളും ആവിഷ്‌കരിക്കു ന്നവയാണ് […]

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യം മോശമായാല്‍

കുടലിന്റെ പ്രവര്‍ത്തനം ശരിയായ രീതിയലല്ല നടക്കുന്നത് എങ്കില്‍ അത് ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബധിക്കും. ഇത് നമ്മെ ശാരീരികമായും വൈകാരികമായും ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. കുടലിന്റെ ആരോഗ്യം മോശമാകുന്നുവെന്ന് ശരീരം തന്നെ പല സമയങ്ങളിലും വെളിപ്പെടുത്താറുണ്ട്. കുടല്‍ ആരോഗ്യകരമല്ലെങ്കില്‍ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങള്‍ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറില്‍ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും. കുടലിന്റെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും പ്രതിഷേധവുമായി എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.   കെ എസ് ആ‌ർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ച് സ്വകാര്യബസ് സമരം. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കം വിവിധ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 8, ചൊവ്വാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ◾https://dailynewslive.in/ തൊഴിലാളി സംഘടനകളുടെ […]