ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ഹിറ്റായ ഐതിഹാസിക സീരിയലായ ‘ക്യുംകി സാസ് ഭി കഭി ബഹു തി’ 25 വര്‍ഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. നടിയും-ബിജെപി നേതാവുമായ സ്മൃതി ഇറാനി, തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ തുളസി വിരാനിയായി തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 29 മുതല്‍ എല്ലാ രാത്രിയും 10:30ന് സ്റ്റാര്‍ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലും ഈ പരമ്പര പ്രക്ഷേപണം ചെയ്യും. സ്റ്റാര്‍ പ്ലസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പുറത്തിറക്കിയ ഒരു മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രോമോയില്‍ പ്രേക്ഷകരെ ഒരു നൊസ്റ്റാള്‍ജിക് യാത്രയിലേക്ക് കൂട്ടികൊണ്ടുപോകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 2000 മുതല്‍ 2008 വരെ 1,800-ലധികം എപ്പിസോഡുകളോടെ പ്രക്ഷേപണം ചെയ്ത ‘ക്യുംകി സാസ് ഭി കഭി ബഹു തി’ ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമ്പരകളില്‍ ഒന്നാണ്. തുളസി വിരാനിയായി സ്മൃതി ഇറാനിയും, മിഹിര്‍ വിരാനിയായി അമര്‍ ഉപാധ്യായും ഇതില്‍ അഭിനയിച്ചു.
സ്മൃതി ഇറാനി വീണ്ടുമെത്തുന്നു, തുളസിയായി!
