രാജ്യത്ത് വെള്ളി വില ഇന്ന് സര്‍വകാല റെക്കോഡില്‍. സ്വര്‍ണവിലയിലും വര്‍ധന രേഖപ്പെടുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വെള്ളിവില കിലോഗ്രാമിന് 1,10,000 രൂപയിലെത്തി. സ്പോട്ട് മാര്‍ക്കറ്റില്‍ ഗ്രാമിന് 108.90 രൂപയിലും കിലോയ്ക്ക് 1,09,900 രൂപയിലുമാണ് വ്യാപാരം. ആഗോള വിപണിയില്‍ 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 37.17 ഡോളറിലെത്തി വെള്ളി വില. ഈ വര്‍ഷം ഇതു വരെ രാജ്യാന്തര വില 43 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളി വില നീങ്ങുന്നത്. ഇതിനൊപ്പം രൂപ-ഡോളര്‍ വിനിമയ നിരക്കുകളും വിലയെ […]
എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ബജറ്റ് വിലയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ മുന്‍ സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എന്‍എക്സ്ടി ക്വാണ്ടം, പുതിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഐ+ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ ആദ്യത്തെ സോവറീന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍എക്സ്ടി ക്വാണ്ടം ഒഎസ് ആണ് ഇതിന് കരുത്തുപകരുന്നത്. എഐ+ സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ പള്‍സ്, നോവ 5ജി എന്നി രണ്ട് മോഡലുകള്‍ ഉള്‍പ്പെടുന്നു. ഓരോന്നിനും 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. ടി615, ടി8200 […]
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റി
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പിന്റെ എഡിറ്റ് പൂര്‍ത്തിയായി. ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. പുതിയ പതിപ്പ് ഉടന്‍ സെന്‍സര്‍ ബോര്‍ഡിന് കൈമാറും. സിനിമയില്‍ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റില്‍ 32-ാം സെക്കന്റിലാണ് ക്രോസ് എക്‌സാമിനേഷന്‍ സീന്‍ സിനിമയില്‍ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത് […]
‘ബണ്‍ ബട്ടര്‍ ജാം’ പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം 18ന്
‘ബണ്‍ ബട്ടര്‍ ജാം’ എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമ ജൂലൈ 18ന് തെന്നിന്ത്യയില്‍ റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വര്‍ണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് സുബ്രഹ്മണ്യനാണ് ‘ബണ്‍ ബട്ടര്‍ ജാം’ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിര്‍ദത്താണ് ഈ […]
ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറും 15ന്
ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്ലയുടെ ‘എക്സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കും. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ ടെസ്ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമാകും ഇത്. ചൈനയിലെ ഷാങ്ഹായിലെ ടെസ്ലയുടെ ഫാക്ടറിയില്‍ നിന്ന് അഞ്ച് മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകം മുംബൈയില്‍ എത്തി. ടെസ്ല കാറുകള്‍ക്ക് 27.7 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ച കാറുകളുടെ ഇറക്കുമതിക്ക് […]
മല്ലിക ഫ്‌ളവര്‍ സ്റ്റാള്‍
ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയില്‍ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവള്‍ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും. അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയ പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരു ജന്മം മുഴുവനേകിയ തീവ്രമായ സ്‌നേഹത്തിന് പകരമായി തന്റെ പ്രണയവും പ്രാണനും സമര്‍പ്പിക്കുന്നു. അതിനെല്ലാം മല്ലിക ഫ്‌ലവര്‍ സ്റ്റാള്‍ സാക്ഷിയായി. അവസാന നിമിഷം വരെ തന്റെ ഓര്‍മ്മകള്‍ മാത്രം പേറി നടക്കുന്ന ഒരു മനുഷ്യന്റെ പ്രണയാര്‍ദ്രമായ മനസ്സിലേക്കുള്ള യാത്ര. […]
നടപ്പിന്റെ ആരോഗ്യം പൂര്‍ണമായും ലഭിക്കാന്‍ 6-6-6 ടെക്നിക്
എല്ലാ പ്രായക്കാര്‍ക്കും, എല്ലാത്തരം ഫിറ്റ്നസ് തോതുള്ളവര്‍ക്കും പിന്തുടരാവുന്ന നല്ലൊരു വ്യായാമമാണ് നടത്തം. കാലറി കത്തിക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും സന്ധിവേദന കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുമെല്ലാം നടപ്പിലൂടെ സാധിക്കും. മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുത്താനും ഈ വ്യായാമം സഹായിക്കും. നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കി കൊണ്ട് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ടെക്നിക്കാണ് 6-6-6. എന്താണ് 6-6-6 ടെക്നിക്കെന്ന് പരിശോധിക്കാം. മന്ദഗതിയില്‍ സൗകര്യപ്രദമായ വേഗത്തില്‍ പേശികള്‍ക്ക് വാം അപ്പ് കൊടുക്കാന്‍ ആദ്യത്തെ ആറ് മിനിട്ട് ശ്രമിക്കണം. അടുത്ത 60 മിനിട്ട് […]
മദ്ധ്യാഹ്ന വാർത്തകൾ
സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലുള്ള റജിസ്ട്രാർ അനധികൃതമായി ഓഫീസിൽ പ്രവേശിച്ചെന്നും രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങൾ ആരോപിക്കുന്നു. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. ഹർജി ഇന്ന് സമർപ്പിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്നും മന്ത്രി ആർ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് […]
എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി ആർ ബിന്ദു
കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്നും മന്ത്രി ആർ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചതെന്നും തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമെന്ന് കുഞ്ഞാലിക്കുട്ടി
ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. അതോടൊപ്പം സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു.
