പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവില്‍ എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കും എന്നതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് നീക്കം. കൂടാതെ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന […]
‘കൂലി’യിലെ ‘മോണിക്ക്’ ഗാനത്തിന്റ പ്രൊമൊ
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂലി’. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് ‘കൂലി’. പൂജ ഹെഗ്‌ഡെ പ്രത്യക്ഷപ്പെടുന്ന കൂലി സിനിമയുടെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ‘മോണിക്ക്’ എന്ന ഗാനത്തിന്റ പ്രൊമൊ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകന്‍ ടി ജെ […]
‘വീരവണക്കം’ തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം
വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ അവിസ്മരണീയമായ ഈണത്തില്‍ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമിഴില്‍ നവീന്‍ ഭാരതിയുമാണ് വരികള്‍ എഴുതിയത്. റിതേഷും ദേശീയ പുരസ്‌കാരജേതാവായ സുരഭി ലക്ഷ്മിയുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്. അനില്‍ വി നാഗേന്ദ്രന്‍ […]
ബെന്റ്ലിക്ക് ഇന്ത്യയില്‍ പുതിയ ഷോറൂമുകളും
സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ ഗ്രൂപ്പിലെ ആറാമത്തെ പങ്കാളിയായി ബെന്റ്ലി. 2025 ജൂലൈ ഒന്നു മുതല്‍ എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പില്‍ ബെന്റ്ലി ഔദ്യോഗികമായി ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ബെന്റ്ലി വാഹനങ്ങളുടെ ഇന്ത്യയിലെ ഇറക്കുമതിയും വിതരണവും സര്‍വീസുമെല്ലാം എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പ് വഴിയായിരിക്കും. ബെന്റ്ലി ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് പ്രവര്‍ത്തികളുടെ ചുമതല എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പിനാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായി അഭയ് തോമസിനെ കമ്പനി നിയമിച്ചു. മുംബൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ […]
ആത്മാവിലെ പുരുഷഗന്ധം
‘ആത്മാവിലെ പുരുഷഗന്ധം’ ഉള്‍പ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുളളതാണ്. ജിസ്സജോയ് കഥപറയുമ്പോള്‍ ഗ്രാമത്തനിമയുടെ നേര്‍ചിത്രങ്ങളാണതില്‍ നിറയുന്നത്. കാഴ്ച്ചകളും ബിംബങ്ങളും മൊഴികളും ഇഴചേര്‍ന്ന ഗ്രാമത്തനിമ. ഉള്ളില്‍ അലോസരപ്പെടുത്തുന്ന കഥകള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവെക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും . അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങല്‍ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനുഭവങ്ങളാകുന്നു. ‘ആത്മാവിലെ പുരുഷഗന്ധം’. ജിസ്സാജോയ്. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.
ഉറക്ക ഗുളികകള്‍ ന്യൂറോളജിക്കല്‍ രോഗങ്ങളുണ്ടാക്കും
ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകള്‍ പിന്നീട് മാരകമായ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആന്റിഡിപ്രസന്റുകള്‍, ഉത്കണ്ഠാ വിരുദ്ധ ഗുളികകള്‍, ഉറക്ക ഗുളികകള്‍ തുടങ്ങിയ സാധാരണ മാനസികരോഗ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗവും അപൂര്‍വവും മാരകവുമായ ന്യൂറോളജിക്കല്‍ രോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ലൂ ഗെഹ്രിഗ്‌സ് രോഗം എന്നും ഇതിനെ അറിയപ്പെടുന്നു. ആളുകള്‍ക്ക് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ഒടുവില്‍ ശ്വസിക്കാനുമുള്ള കഴിവ് […]
കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും തുക അനുവദിച്ചിട്ടുണ്ട്.
ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു
ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.
നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം
നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ബിന്ദുവിന്‍റെ കുടുംബത്തിന് നല്‍കിയ ധനസഹായത്തില്‍ അതൃപ്തി അറിയിച്ച് അടൂർ പ്രകാശ്
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും സര്‍ക്കാര്‍ നല്‍കിയ ധനസഹായം തൃപ്തികരമല്ലെന്നും കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
