ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പിന്റെ എഡിറ്റ് പൂര്‍ത്തിയായി. ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. പുതിയ പതിപ്പ് ഉടന്‍ സെന്‍സര്‍ ബോര്‍ഡിന് കൈമാറും. സിനിമയില്‍ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റില്‍ 32-ാം സെക്കന്റിലാണ് ക്രോസ് എക്സാമിനേഷന് സീന്‍ സിനിമയില്‍ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത് സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ജാനകി വിദ്യാധരന് എന്നാണ് ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര്. ആ പേര് കൊടുക്കണം എന്നും പറഞ്ഞിരുന്നു. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന് ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള്‍ സഹായിക്കാന്‍ എത്തുന്നതായി സിനിമയില്‍ കാണിക്കുന്നത് ഗൂഢോദേശത്തോടെയാണ്. ഇതുവഴി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ആണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റി
