Posted inഓട്ടോമോട്ടീവ്

ഡിഫന്‍ഡറും കണ്‍ട്രിമാനും സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

രണ്ട് പുതിയ വാഹനങ്ങള്‍ സ്വന്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക്കുമാണ് നടന്‍ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ആണിത്. നേരത്തെ ഡിഫന്‍ഡര്‍ 2 ലീറ്റര്‍ പെട്രോള്‍ ഉണ്ണിമുകുന്ദന്റെ ഗാരിജിലുണ്ടായിരുന്നു. പുതിയ വാഹനവും പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്ക് ജെസിഡബ്ല്യൂന്റെ 62 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം. മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു […]

Posted inപുസ്തകങ്ങൾ

സംശയാലുവായ പൂച്ചക്കുഞ്ഞ്

പൂച്ചക്കുഞ്ഞിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക് സ്വാഗതം. ചുറ്റും കാണുന്ന എന്തിലും ഏതിലും സംശയം തോന്നുന്ന ഒരു കുഞ്ഞിപ്പൂച്ച. ചുറ്റുമുള്ള ഉറുമ്പും തവളയും ആമയും പട്ടിക്കുട്ടിയുമെല്ലാം കഥാപാത്രങ്ങള്‍ ആവുന്ന കുഞ്ഞു കുഞ്ഞു കഥകള്‍. നിറങ്ങളുടെ കുസൃതിയുടെ ഒരു മായാപ്രപഞ്ചം കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി തുറന്നിടുകയാണ്. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജേതാവ് തന്റെ ഈ പുതിയ പുസ്തകത്തിലൂടെ. ‘സംശയാലുവായ പൂച്ചക്കുഞ്ഞ്’. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 551 രൂപ.

Posted inആരോഗ്യം

ചര്‍മത്തിലെ ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗ സൂചനയാകാം

നെഞ്ചുവേദന, ശ്വാസതടസ്സം ഇവയ്ക്കു പുറമെ ഹൃദ്രോഗത്തിന്റെ സൂചനകള്‍ നല്‍കുന്ന അഞ്ച് ലക്ഷണങ്ങള്‍ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചര്‍മത്തില്‍ പ്രകടമാകുന്ന വളരെ സാധാരണമായ ഹൃദ്രോഗലക്ഷണങ്ങളിലൊന്നാണ് വീക്കം. പ്രത്യേകിച്ച് കാല്‍പാദങ്ങള്‍, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും. കൈവിരലുകളിലും കാല്‍വിരലുകളിലും നീലയോ പര്‍പ്പിളോ നിറം കാണുകയും കൈകള്‍ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കില്‍ രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ല എന്നര്‍ഥം. ഈ അവസ്ഥയില്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാവും. കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാലിന്റെ പുറകില്‍ ഒക്കെ […]

Posted inലേറ്റസ്റ്റ്

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃനിരയിലേക്കെത്തുകയാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്. സി കൃഷ്ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നൽകി.

Posted inലേറ്റസ്റ്റ്

ദേശീയ പാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ദേശീയ പാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. വെള്ളത്തൂവൽ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ ആചരിക്കും. നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു..ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. അതേസമയം നേര്യമംഗലം- […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാഗാലാൻഡ്, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സൈന്യം

നാഗാലാൻഡ്, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സൈന്യം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓപ്പറേഷൻ ജൽ രാഹത് രണ്ടിന്‍റെ ഭാഗമായി 4000 ഓളം പേരെ മഴക്കെടുതിയിൽ നിന്നും സൈന്യം രക്ഷിച്ചു. 2095 പേർക്ക് വൈദ്യസഹായം എത്തിക്കുകയും ചെയ്തു. അസം റൈഫൾസും എൻഡിആർഎഫും എസ്ഡിആർഎഫുമായി ചേർന്നാണ് സൈന്യത്തിന്‍റെ രക്ഷാപ്രവർത്തനം..ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 34 പേർക്ക് വേണ്ടി ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ തുടരും. പ്രളയബാധിത മേഖലകളിലുള്ളവരെ പ്രത്യേക പാക്കേജിലൂടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനം ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് എം വി ഗോവിന്ദൻ

സംസ്ഥാനം ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ടെന്നും കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് നീതി ആയോഗിന്റെ പ്രത്യേക പരാമർശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മുന്നേറ്റം തകർക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണെന്നും ഗവർണർമാരെ മുൻനിർത്തി സർവ്വകലാശാലകളിൽ കാവി വത്കരണത്തിന് ശ്രമം നടത്തുകയാണ് അതിന് വൈസ് ചാൻസിലർമാരെയും ഉപയോഗിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിസിമാർ സംഘപരിവാർ പരിപാടികളിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എഫ്ഐ സമരത്തെ വിമർശിച്ച് കാതോലിക്ക ബാവ

എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ കാണിച്ചത് കണ്ടു ദുഃഖം ഉണ്ടായി എന്നും ബാവ വിമർശിച്ചു. അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 11, വെള്ളിയാഴ്ച

◾https://dailynewslive.in/ മോദിസര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 2047 ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് തരൂര്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തിയത്. അതേസമയം തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ നടപടിയെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് അജിത് ഡോവൽ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിയത്. പാകിസ്ഥാൻ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്നുണ്ടല്ലോ എന്നാൽ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.