ഇന്റര്‍നെറ്റ് വേഗതയില്‍ റെക്കോഡിട്ട് ജപ്പാന്‍. ഇന്ത്യയുടെ ശരാശരി ഇന്റര്‍നെറ്റ് വേഗത്തേക്കാള്‍ 16 മില്യണ്‍ ഇരട്ടിയാണ് ജപ്പാന്റെ പുതിയ ഇന്റര്‍നെറ്റ് വേഗം. ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് അതിവേഗ ഇന്റര്‍നെറ്റിന് പിന്നില്‍. ജപ്പാനിലെ പുതിയ ഇന്റര്‍നെറ്റ് വേഗം സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ്‌സ് സെക്കന്‍ഡാണ്. ആയിരക്കണക്കിന് എച്ച്.ഡി സിനിമകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് വേഗം സഹായിക്കും. നെറ്റ്ഫ്‌ലിക്‌സിലെ മുഴുവന്‍ സിനിമകളും ഒരു സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സാധിക്കും. യു.എസിന്റെ […]
‘സണ്‍ ഓഫ് സര്‍ദാര്‍’ രണ്ടാം ഭാഗം ട്രെയിലര്‍
2012ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അശ്വിനി ധിര്‍ സംവിധാനം ചെയ്ത കോമഡി ആക്ഷന്‍ സിനിമ സണ്‍ ഓഫ് സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് ഇത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. രവി കിഷന്‍, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്‌സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ കുമാര്‍ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം […]
‘പരിയേറും പെരുമാള്‍’ ഹിന്ദി റീമേക്ക് ‘ധടക്ക് 2’ ട്രെയിലര്‍
തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഹിന്ദി ചിത്രം ‘ധടക്ക് 2’ ട്രെയിലര്‍ എത്തി. കതിര്‍, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘പരിയേറും പെരുമാള്‍’ സിനിമയുടെ റീമേക്ക് ആണിത്. തമിഴ്‌നാട്ടില്‍ ഏറെ ശ്രദ്ധനേടിയ ‘പരിയേറും പെരുമാള്‍’ ചര്‍ച്ചയായത് അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൂടി ബന്ധപ്പെട്ടായിരുന്നു. സിനിമയുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍ റിലീസിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഹിന്ദി പതിപ്പിനെ തേടി എത്തുന്നത്. ഇത് പരിയേറും പെരുമാള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ […]
ജസ്പ്രീത് ബുമ്ര ഗോള്‍ഫ് ജിടിഐ ബ്രാന്‍ഡ് അംബാസിഡര്‍
ഇന്ത്യയില്‍ ഈയടുത്തിടെ ഫോക്‌സ്വാഗണ്‍ എത്തിച്ച ഗോള്‍ഫ് ജി ടി ഐയ്ക്ക് മറ്റേതൊരു വാഹനത്തിനു ലഭിക്കാത്തത്രയും സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് ഇനി ഗോള്‍ഫ് ജി ടി ഐ യുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഫോക്‌സ്വാഗന്‍ ഗോള്‍ഫ് ജിടിഐ, എന്ന പോക്കറ്റ് റോക്കറ്റ് കമ്പനിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ്. ഗോള്‍ഫിന്റെ പെര്‍ഫോമന്‍സ് മോഡലാണ് ഗോള്‍ഫ് ജിടിഐ. എട്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോക്‌സ്വാഗന്‍ ഇന്ത്യയുടെ ഏറ്റവും കരുത്തന്‍ മോഡലെന്ന ഖ്യാതിയും […]
ഒഴിവ്
പോണ്‍ അഡിക്റ്റായ സഹോദരന്‍. മദ്യത്തില്‍ അഭയം തേടുന്ന അച്ഛന്‍. ഡേറ്റിങ്ങിന് ക്ഷണിക്കുന്ന കസിന്‍ ബ്രദര്‍. ഫ്ളര്‍ട്ടേഷ്യസ് നോട്ടമുള്ള സഹപാഠി. ഇവര്‍ക്കിടയില്‍ അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ ദിവ എന്ന പെണ്‍കുട്ടി. കുടുംബബന്ധങ്ങള്‍ക്കാധാരമായ അതിര്‍വരമ്പുകള്‍ക്കും സദാചാരബോദ്ധ്യങ്ങള്‍ക്കും നേരേ ചോദ്യചിഹ്നമുയര്‍ത്തുന്ന നോവല്‍. ‘ഒഴിവ്’. സഹല്‍ താജ്. മാതൃഭൂമി. വില 93 രൂപ.
48 മണിക്കൂറിലധികം നീണ്ട് നില്‍ക്കുന്ന എക്കിള്‍ ശ്രദ്ധിക്കണം!
ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം സ്വരതന്തുക്കള്‍ പെട്ടെന്ന് അടയുകയും ഒരു ശബ്ദം നാം അറിയാതെ തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന പ്രതിഭാസമാണ് എക്കിള്‍. സാധാരണ ഗതിയില്‍ ഏതാനും മിനിട്ടിനുള്ളില്‍ തനിയെ ശരിയാകുന്ന സംഗതിയാണ് ഇത്. എന്നാല്‍ ചില അപൂര്‍വം കേസുകളില്‍ ഇത് ചില പ്രശ്നങ്ങളുടെ സൂചനയാകാം. വ്യക്തിയുടെ ശ്വാസകോശത്തിലേക്ക് വായു എടുക്കുന്ന പ്രക്രിയ ഒരു നിമിഷ നേരത്തേക്ക് ആണെങ്കിലും എക്കിള്‍ വരുന്ന സമയത്ത് നിലയ്ക്കുന്നു. വേഗത്തിലുള്ള ഭക്ഷണം കഴിപ്പും വെള്ളം കുടിയും, സോഡ, ചൂട് […]
സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന് വി ശിവൻ കുട്ടി
സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ് സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നാണ് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞത്. സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്നും ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു. കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു.
വയനാട്ടിൽ ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെ ഒരു വിഭാഗം നേതാക്കൾ മർദ്ദിച്ചു
വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വെച്ച് മർദ്ദനമേറ്റു. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം.
മാരാർജി ഭവൻ അമിത് ഷാ ഉദ്ഘാടനം ചെയ്‌തു
കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തിൽ സംസ്ഥാനത്തെ ബിജെപി ആർഎസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തുടർന്ന് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ സംസ്ഥാന നേതാക്കൾക്ക് […]
