Posted inലേറ്റസ്റ്റ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ “മിഷൻ കേരള” ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിർദ്ദേശം.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

Posted inലേറ്റസ്റ്റ്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു. തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകും. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Posted inബിസിനസ്സ്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍ വര്‍ധന

കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ആസ്തി മേയ് മാസത്തില്‍ 94,829.36 കോടി രൂപ കവിഞ്ഞെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും കേരളം മുന്നിലാണ്. 23.2 ലക്ഷം എസ്.ഐ.പി ഫോളിയോകളാണ് കേരളത്തിലുള്ളത്. മൊത്തം മ്യൂച്വല്‍ ഫണ്ട് വിപണിയുടെ 45 ശതമാനം എസ്.ഐ.പികള്‍ക്കാണ്. എസ്.ഐ.പി വിഭാഗത്തിലെ മൊത്തം ആസ്തികള്‍ 28,788.69 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം […]

Posted inവിനോദം

എട്ട് മാറ്റങ്ങളോടെ ‘ജെഎസ്‌കെ’ ചിത്രം പ്രദര്‍ശിപ്പിക്കാം

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ- ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും […]

Posted inവിനോദം

‘പെദ്ധി’ ചിത്രത്തിലെ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ‘പെദ്ധി’ യിലെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാര്‍ച്ച് 27 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്.ഗൗര്‍നായിഡു എന്ന് പേരുള്ള ശക്തമായ കഥാപാത്രമായാണ് […]

Posted inഓട്ടോമോട്ടീവ്

ആധിപത്യം തുടര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പ്

2025 ജൂണ്‍ മാസത്തിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ആധിപത്യം തുടരുന്നു. ജൂണില്‍ ഹീറോ മോട്ടോകോര്‍പ്പ് ആകെ 3,93,832 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ഈ കാലയളവില്‍, രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിന് മാത്രം 27.23 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. 3,55,295 യൂണിറ്റ് വില്‍പനയുമായി ഹോണ്ട രണ്ടാം സ്ഥാനത്താണ്. ടിവിഎസ് മോട്ടോര്‍ മൂന്നാം സ്ഥാനത്താണ്. 2,82,309 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. നാലാം സ്ഥാനത്ത് ബജാജ് ഓട്ടോ. 1,56,360 യൂണിറ്റ് […]

Posted inപുസ്തകങ്ങൾ

അമ്പിളിക്കല

പ്രപഞ്ചത്തെക്കാളും നിഗൂഢമായ, കുഞ്ഞുങ്ങളുടെ മനസ്സു കണ്ടെത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ നടത്തിയ വിചാരങ്ങളുടെ കാവ്യരൂപമാണ് അമ്പിളിക്കല. ഇതിലെ അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്നത് പ്രകൃതിയുടെ അപാരജ്ഞാനമാണ്. താരാട്ടുപോലെ ശുദ്ധമായ ടാഗോറിന്റെ വരികള്‍ക്ക് മലയാളത്തിലെ പ്രശസ്ത കവയിത്രിയുടെ പരിഭാഷ. ‘അമ്പിളിക്കല’. പരിഭാഷ – റോസ് മേരി. മാതൃഭൂമി. വില 136 രൂപ.  

Posted inആരോഗ്യം

നല്ല ഉറക്കം ലഭിക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നു പരാതിപ്പെടുന്നവരാണ് പ്രായമായവരില്‍ പലരും. തടസ്സമില്ലാത്ത ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. എല്ലാദിവസവും നിശ്ചിതസമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉണരുക. ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക. രാത്രി ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. രാത്രി മൂത്രശങ്ക ഉണ്ടാകാനിടയുണ്ടെങ്കില്‍ രാത്രി കുടിക്കുന്ന വെള്ളം പരിമിതപ്പെടുത്താം. വൈകുന്നേരം അര മണിക്കൂര്‍ […]

Posted inലേറ്റസ്റ്റ്

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഉറപ്പാക്കാനാണ് എന്‍.പി.സി.ഐ. ലക്ഷ്യമിടുന്നത്.