ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നു പരാതിപ്പെടുന്നവരാണ് പ്രായമായവരില്‍ പലരും. തടസ്സമില്ലാത്ത ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. എല്ലാദിവസവും നിശ്ചിതസമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉണരുക. ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക. രാത്രി ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. രാത്രി മൂത്രശങ്ക ഉണ്ടാകാനിടയുണ്ടെങ്കില്‍ രാത്രി കുടിക്കുന്ന വെള്ളം പരിമിതപ്പെടുത്താം. വൈകുന്നേരം അര മണിക്കൂര്‍ നേരം സൂര്യപ്രകാശം കൊണ്ട് ലഘുവ്യായാമം ചെയ്യുക. കിടക്കുന്നതിന് തൊട്ടുമുന്‍പ് കണ്ണുകള്‍ അടച്ച് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുകയും സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസന വ്യായാമം 25 തവണ ചെയ്യുക.
നല്ല ഉറക്കം ലഭിക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം
