തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ‘പെദ്ധി’ യിലെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാര്‍ച്ച് 27 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്.ഗൗര്‍നായിഡു എന്ന് പേരുള്ള ശക്തമായ കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാറിന്റെ കഥാപാത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ വമ്പന്‍ സെറ്റില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ചിത്രം വരുന്നത്. രാം ചരണ്‍ – ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
‘പെദ്ധി’ ചിത്രത്തിലെ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക്
