Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ പഴിക്കുന്ന ആദ്യ റിപ്പോർട്ടിനെതിരെ പ്രതിഷേധം

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സർക്കാർ പൈലറ്റുമാരുടെ സംഘടനകളെ കാണും. കോക്പിറ്റിലെ സംഭാഷണവുമായി ബന്ധപ്പെടുത്തി പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും, ഇന്ധന സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്ര തകരാര്‍ സംഭവിച്ചോയെന്നത് പരിശോധിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോക്പിറ്റിലെ സംഭാഷണം മാത്രം കണക്കിലെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്ന് സഹമന്ത്രി മുരളി മഹോൾ വിശദീകരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 14, തിങ്കളാഴ്ച

◾https://dailynewslive.in/ ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം. ബാലഗോകുലത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾https://dailynewslive.in/ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി വി ശിവന്‍കുട്ടി. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കുറ്റക്കാര്‍ ശിക്ഷ നേരിടേണ്ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ഏറ്റെടുത്തു

ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ((ബിഎൽഎഫ്) ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ 84 ആക്രമണങ്ങൾ നടത്തിയെന്നും ഓപ്പറേഷൻ ബാം വിജയമായിരുന്നുവെന്നും ബിഎൽഎഫ് അവകാശപ്പെട്ടു.ജൂലൈ 9 നും ജൂലൈ 11 നും ഇടയിൽ പാകിസ്ഥാന്‍റെ സൈനിക ഉദ്യോഗസ്ഥരെയും ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ബിഎൽഎഫ് വക്താവ് മേജർ ഗ്വാഹ്റാം ബലൂച്ച് പറഞ്ഞു. പാക് സൈന്യത്തിലെയും ഫ്രോണ്ടിയർ കോർപ്സിലെയും കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 51ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎൽഎഫ് അവകാശപ്പെട്ടു. […]

Posted inലേറ്റസ്റ്റ്

കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈകോടതിയിൽ ഹർജി

കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈകോടതിയിൽ ഹർജി.സർവ്വകലാശാലിയെ സമരക്കാർ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം.പൊതു താൽപര്യ ഹർജിയുമായി എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണം എന്നാണ് ആവശ്യം.വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നു.ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു

സംസ്ഥാനത്തെ ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു. സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജയെന്ന പേരിൽ കാൽകഴുകിച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകി.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ,  ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു

വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ,  ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ എസ് നാഥ് ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. അയാന്റെ അമ്മ ആര്യ മോഹൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.മരിച്ച നാല് വയസുകാരൻ അയാൻ എസ് നാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ട് നൽകും. അപകടത്തിൽ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 13, ഞായറാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം. എയര്‍ ഇന്ത്യ വിമാനാപകടം മനപ്പൂര്‍വമായ മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും […]

Posted inലേറ്റസ്റ്റ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ “മിഷൻ കേരള” ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിർദ്ദേശം.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.