Posted inവിനോദം

‘മാര്‍ഷല്‍’ ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം കല്യാണിയും

തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴും (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മാര്‍ഷല്‍’ ന്റെ പൂജാ ചടങ്ങുകള്‍നടന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്. മാര്‍ഷലില്‍ കാര്‍ത്തി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, […]

Posted inവിനോദം

പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ പുതിയ പോസ്റ്റര്‍

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഇറേ’ എന്നത് ലാറ്റിന്‍ വാക്കാണ്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര […]

Posted inഓട്ടോമോട്ടീവ്

പള്‍സര്‍ എന്‍എസ് 400 ഇസെഡ് പുറത്തിറക്കി

ബജാജ് ഔദ്യോഗികമായി ഇന്ത്യയില്‍ 2025 പള്‍സര്‍ എന്‍എസ്400ഇസെഡ് പുറത്തിറക്കി, 1.92 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. പുതുക്കിയ മോഡലില്‍ നിരവധി മെക്കാനിക്കല്‍, പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ മൊത്തത്തിലുള്ള കഴിവുകളും മെച്ചപ്പെട്ടിട്ടുണ്ട്. 373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. എന്നാല്‍ നവീകരണങ്ങളുടെ ഭാഗമായി മുമ്പത്തെ 39.5 ബിഎച്ച്പിയില്‍ നിന്ന് ഇപ്പോള്‍ ഇത് 42.4 ബിഎച്ച്പിയുടെ ഉയര്‍ന്ന ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ടോര്‍ക്ക് 35 എന്‍എമ്മില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു, എന്‍ജിന്‍ ആറ്-സ്പീഡ് […]

Posted inപുസ്തകങ്ങൾ

ഭരതനടനം

കാട്ടാളന്മാര്‍ നാടുഭരിച്ചീ നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ? കേരളത്തിന്റെ നാടക-സിനിമാ-സാംസ്‌കാരികരംഗങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ട പ്രതിഭാസം; ജീവിതത്തെ അഭിനയകലയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അതികായന്‍. പുരോഗമനചിന്തകള്‍ക്ക് വെളിച്ചംപകര്‍ന്ന, വിപ്ലവവീര്യത്തിനു വഴികാട്ടിയായ ഭരത് അവാര്‍ഡ് ജേതാവ് പി.ജെ. ആന്റണിയുടെ ജീവിതം പ്രമേയമായ നോവല്‍. വിന്‍സെന്റ് വാന്‍ഗോഗ് കഥാപാത്രമായ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവലില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട രചന. ‘ഭരതനടനം’. ജോസഫ് വൈറ്റില, ജോഷി ജോര്‍ജ്. മാതൃഭൂമി, വില 331 രൂപ.

Posted inആരോഗ്യം

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളറിയാം

ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരള്‍രോഗങ്ങളുണ്ട്. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവര്‍ ഡിസീസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. യഥാസമയം രോഗം കണ്ടെത്തിയാല്‍ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂര്‍ണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശബരിമലയിലേക്ക് പോലീസ് ഉന്നതൻ  ട്രാക്ടർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ നിർദേശം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമം  ലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം. ദേവസ്വം വിജിലൻസിനോട് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൈലറ്റുമാരുടെ സംഘടന കോടതിയിലേക്ക്

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിൽ സംഘടനയിലെ വിദഗ്ധ പൈലറ്റുമാരെ ഉൾപ്പെടുത്തണമെന്ന് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം. തുടരന്വേഷണത്തിലും സുതാര്യതയുണ്ടാകില്ലെന്ന് സംഘടന ആവശ്യപ്പെടുന്നു. അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടനയുടെ ആശങ്കയറിയിക്കും. അതോടൊപ്പം അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും ഫ്യുവല്‍ സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്രതകരാര്‍ സംഭവിച്ചോയെന്നത് വിശദമായ അന്വേഷണത്തില്‍ പരിശോധിക്കണമെന്നും എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യൻ

ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്നും തൻ്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി  ജെ കുര്യൻ ആവർത്തിച്ചു.  സംസ്ഥാന വ്യാപകമായിട്ടാണ് വിമർശനമുന്നയിച്ചത് ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ്, എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും  ഞാൻ പറഞ്ഞതിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അധികാര കുത്തകക്കാർക്ക് യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ലെന്ന് ചെറിയാൻ ഫിലിപ്പ്

യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നതെന്നും  അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു , യൂത്ത് കോൺഗ്രസ് സംഘടനകളെ അവഗണിച്ചതിനാൽ പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്കു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബി ജെ പിയുടെ ഇരട്ട നയത്തിനെതിരെ കത്തോലിക്കാ മുഖപത്രം ദീപിക

കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്ന വിമർശനവുമായി കത്തോലിക്ക മുഖപത്രം ദീപിക. കേ​​​​​​​ന്ദ്ര​​​​​​​വും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ബി​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഇ​​​​​​​ര​​​​​​​ട്ട​​​​​​​ത്താ​​​​​​​പ്പ് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. ഗോ​​​​​​​വ​​​​​​​യി​​​​​​​ലും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​മ​​​​ടക്കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​ക ​​​​​​ശക്തി​​​​​​​യാ​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രോ​​​​​​​ടൊ​​​​​​​പ്പ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​തി ജ​​​​​​​നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി, ഉ​​​​​​​ത്ത​​​​​​​രേ​​​​​​​ന്ത‍്യ​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലും മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലും അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന ക്രൈ​​​​​​​സ്ത​​​​​​​വ ​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾക്ക്  ഒ​​​​​​​ത്താ​​​​​​​ശ​​​​​​​ക്കാ​​​​​​​രാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു.