യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. യെമൻ സമയം ഇന്ന് 10 മണിക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. […]
സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂൾ സമയമാറ്റ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും എന്നാൽ ഇത് സമയമാറ്റമെന്ന തീരുമാനത്തിൽ മാറ്റം വരുത്താനല്ല, മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി. സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ മെഡിക്കല്‍ കോളജിൽ വായ മൂടിക്കെട്ടി പ്രതിഷേധം
തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധം. ജീവന്‍ സംരക്ഷിക്കാന്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയോ സമീപിക്കേണ്ട അവസ്ഥയാണെന്നും ഉത്തരവാദപ്പെട്ട സ്ഥലം എംപിയും എംഎല്‍എയും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നുമാണ് പരാതി. മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രന്‍ അരങ്ങത്ത് കുറ്റപ്പെടുത്തി. ടെക്നീഷ്യന്മാർ പരിചയ സമ്പന്നരല്ലെന്ന് […]
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 15, ചൊവ്വാഴ്ച
◾https://dailynewslive.in/ തെരുവുനായശല്യം സംസ്ഥാനദുരന്തമായി കണക്കാക്കാനാകില്ലേയെന്ന് ഹൈക്കോടതി. തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി കണക്കാക്കിയാല്‍ ഇരയായവര്‍ക്ക് ദുരന്ത നിവാരണഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനാകില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. തെരുവുനായശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി കീര്‍ത്തന സരിന്‍ ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 21-ന് പരിഗണിക്കാനായി മാറ്റി. ◾https://dailynewslive.in/ രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ […]
രാത്രി വാർത്തകൾ
വിദ്യാർഥികൾ എന്നു പറയുന്ന സംഘം യൂണിവേഴ്സിറ്റിയിൽ അക്രമം നടത്തുന്നുവെന്ന് ഡോ മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് കൂടാതെ എങ്ങനെ റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി. ഇല്ലാത്ത ഒരു കടലാസ് കോടതിയിൽ കാണിച്ചെന്ന് പറഞ്ഞ് പരാതി പിൻവലിച്ചുവെന്നും വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഗവർണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മോഹനൻ കുന്നുമ്മലിൻ്റെ പ്രതികരണം. റജിസ്ട്രാർ പദവിയിൽ കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് പരാതി നൽകിയത്. റജിസ്ട്രാർ പദവിയിൽ നിന്ന് അനിൽകുമാറിനെ ഉടൻ നീക്കം […]
അറ്റ പ്രത്യക്ഷ നികുതി വരുമാനം 1.3 ശതമാനം ഇടിഞ്ഞു
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നൂറ് ദിവസങ്ങളില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 1.3 ശതമാനം ഇടിഞ്ഞ് 5.6 ലക്ഷം കോടി രൂപയായി. കോര്‍പ്പറേറ്റ്, വ്യക്തിഗത വരുമാന നികുതികള്‍ ഇക്കാലയളവില്‍ 3.2 ശതമാനം ഉയര്‍ന്ന് 6.6 ലക്ഷം കോടി രൂപയിലെത്തി. അതേസമയം നികുതി റീഫണ്ടുകളായി 1.01 ലക്ഷം കോടി രൂപയാണ് നല്‍കിയത്. മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം അധികം തുകയാണിത്. 2013-14 സാമ്പത്തിക വര്‍ഷത്തേക്കാള്‍ വരുമാന നികുതി റീഫണ്ടില്‍ 474 ശതമാനം വര്‍ദ്ധനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. […]
‘മാരീചന്‍’ തമിഴ് ചിത്രത്തില്‍ കള്ളന്റെ വേഷത്തില്‍ ഫഹദ്
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തിന് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കള്ളന്റെ റോളില്‍ എത്തുകയാണ് ഫഹദ്. തമിഴ് ചിത്രം ‘മാരീചനി’ലാണ് ഫഹദ് വീണ്ടും കള്ളനായി എത്തുന്നത്. വടിവേലുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നല്‍കുന്ന സൂചന പ്രകാരം മറവിരോഗമുള്ള ആളാണ് വടിവേലുവിന്റെ കഥാപാത്രം. ഇയാളില്‍ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിന്റെ കഥാപാത്രം. ഒരു റോഡ് ത്രില്ലര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് […]
‘ബള്‍ട്ടി’യിലെ അല്‍ഫോന്‍സ് പുത്രന്റെ ക്യാരക്ടര്‍ ഗ്ലിംപ്‌സ്
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’യില്‍ ‘സൈക്കോ ബട്ടര്‍ഫ്‌ലൈ’ സോഡ ബാബുവായി ഞെട്ടിക്കാന്‍ എത്തുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ചിത്രത്തിലെ ക്യാരക്ടര്‍ ഗ്ലിംപ്‌സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സില്‍ക്ക് കളര്‍ഫുള്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്‌സും അണിഞ്ഞ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അടിമുടി കിടിലന്‍ ഗെറ്റപ്പിലാണ് അല്‍ഫോണ്‍സ് പുത്രന്‍ റീലോഡഡ് എന്ന ടാഗ് ലൈനുമായി വിഡിയോ എത്തിയിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ ‘ബള്‍ട്ടി’ സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. 2015ല്‍ ആണ് ‘പ്രേമം’ […]
എസ് വി ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി റേഞ്ച് റോവര്‍
പുതിയ എസ്വി ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി റേഞ്ച് റോവര്‍. കാഴ്ചയില്‍, ഒരു ഡീപ്പ് നാര്‍വിക് ഗ്ലോസ് ബ്ലാക്ക് പെയിന്റ് ഫിനിഷ്, 23 ഇഞ്ച് അലോയി വീലുകള്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ മെഷ്, ബ്ലാക്ക് സെറാമിക് എസ്വി റൗണ്ടല്‍, എല്ലായിടത്തും സാറ്റിന്‍ ബ്ലാക്ക് ആക്സന്റുകള്‍ എന്നിവയാല്‍ എസ്വി ബ്ലാക്ക് അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നതായി കാണാം. 615 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന വി8 എന്‍ജിനാണ് എസ്വി ബ്ലാക്കിന്റെ ഹൃദയം. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റര്‍ ലേയൗട്ടുകളില്‍ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ […]
പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും
വാക്കിനെയും എഴുത്തിനെയും നരകത്തെക്കാളേറെ ഭയന്ന ഭരണകര്‍ത്താക്കളുടെ കൈകളിലെ സെന്‍സര്‍ഷിപ്പ് കത്രികയും, മതഭ്രാന്തരുടെയും സദാചാരമേലാളന്മാരുടെയും വെറുപ്പിന്റെ തീപ്പന്തവും നിരോധനത്തിന്റെ വാള്‍ത്തലമൂര്‍ച്ചയുമെല്ലാം തരണംചെയ്തുള്ള പുസ്തകങ്ങളുടെ അനശ്വരസഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകം. വായനയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുടങ്ങി ഭാവനയുടെ ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തകള്‍. ജെ. പ്രഭാഷിന്റെ ലേഖനങ്ങളുടെ സമാഹാരം. ‘പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും’. ജെ. പ്രഭാഷ്. മാതൃഭൂമി. വില 170 രൂപ.
