നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തുടരുന്നതായി അനിൽ ആൻ്റണി വിശദീകരിച്ചു. ഇന്ന് വധശിക്ഷ നീട്ടിവച്ചുവെന്ന തീരുമാനം വന്നിരിക്കുന്നുവെന്നും നിമിഷ പ്രിയയെ തിരികെ കൊണ്ടുവരാൻ വേണ്ടി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അനിൽ പറഞ്ഞു. നയതന്ത്ര തലത്തിലടക്കം കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ ഇടപെടലും പരസ്യപ്പെടുത്താൻ സാധ്യമല്ല. കാന്തപുരം അടക്കം നിരവധി പേർ മോചനത്തിന് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്ര സർക്കാർ അതിനെയെല്ലാം പൂർണമായി പിന്തുണയ്ക്കുന്നുവെന്നും അനിൽ കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 15, ചൊവ്വാഴ്ച
◾https://dailynewslive.in/ യമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും […]
മദ്ധ്യാഹ്ന വാർത്തകൾ
പാൽ വില കൂട്ടാനുള്ള നിർണായക തീരുമാനമെടുക്കാൻ ഇന്ന് ഡയറക്ടർ ബോർഡ് യോഗം മിൽമ ആസ്ഥാനത്ത് ചേരുന്നു. മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ […]
ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍
രാജ്യത്ത് ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണിലെ ചില്ലറ പണപ്പെരുപ്പം 2.10 ശതമാനത്തിലേക്കാണ് കുറഞ്ഞത്. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചില്ലറ പണപ്പെരുപ്പത്തില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതില്‍ കുറഞ്ഞു. 2025 ജൂണിനെ അപേക്ഷിച്ച് -1.06 ശതമാനമായാണ് […]
വിവോ എക്സ്200 സീരീസിലെ ഫോണുകളെത്തി
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ രണ്ടു പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ എക്സ്200 സീരീസിലെ പുതിയ അപ്ഡേറ്റായി എക്സ്200 എഫ്ഇ, വിവോ എക്‌സ് ഫോള്‍ഡ് ഫൈവ് എന്നിവയാണ് ലോഞ്ച് ചെയ്തത്. വിവോ എക്സ്200 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ 6.31 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ ചിപ്‌സെറ്റും 16 ജിബി വരെ എല്‍പിഡിഡിആര്‍ 5 എക്സ് റാമും 90വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സല്‍ […]
‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ ട്രെയിലര്‍
വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. അനുപമ പരമേശ്വരന്‍, സുരേഷ് ഗോപി എന്നിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും പഞ്ച് ഡയലോഗുകളും കൊണ്ട് ത്രില്‍ അടിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏഴു ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ […]
ജോജു ജോര്‍ജും ഉര്‍വശിയും ഒന്നിക്കുന്ന ‘ആശ’
ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര പാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ ഒരുക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തൃക്കാക്കരയില്‍ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്. ‘പണി’ എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ […]
മോഡല്‍ വൈയുമായി ടെസ്ല ഇന്ത്യന്‍ നിരത്തുകളില്‍
ടെസ്ല ഇന്ത്യയിലെത്തുക മോഡല്‍ വൈയുമായി. രണ്ടു മോഡലുകളുമായി എത്തുന്ന വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. തുടക്കത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും കാര്‍ ലഭിക്കുക. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലാസിയര്‍ ബ്ലൂ, ക്യൂക് […]
കുസുമാന്തരലോലന്‍
‘ഇനി നമുക്കിടയില്‍ ഫ്രീ സെക്‌സ് ആയിക്കൂടേ?’ ഒരു തണുത്ത പ്രഭാതത്തില്‍ ബെഡ് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അനുജ അത് ചോദിച്ചത്. ”ഫ്രീ സെക്സ് എന്ന ഒന്ന് ലോകത്തില്ല. പ്രീ പേയ്ഡും പോസ്റ്റ് പേയ്ഡുമേയുള്ളൂ!’ ‘ഈ ആണുങ്ങള്‍ കാശും കാമവും കൂട്ടിക്കലര്‍ത്തുന്നതെന്തിനാണ്?’ സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നായകന്‍ കുസുമാന്തരലോലന്റെ അര്‍മാദിക്കലുകളുടെയും കാമാന്വേഷണപരീക്ഷണങ്ങളുടെയും കഥ പറയുന്ന ഒരു കോമിക് നോവല്‍. മൂര്‍ച്ചയേറിയ പാരമ്പര്യ വിമര്‍ശനവും ഉന്മത്തമായ സെക്‌സും സ്വതന്ത്രവും മൗലികവുമായ ചിന്തയുമെല്ലാം വിചിത്രമായ പാകത്തില്‍ നോവലിന്റെ ഘടനയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. സമുദായം […]
സാമൂഹികമായ ഒറ്റപ്പെടല്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും
സാമൂഹികമായ ഒറ്റപ്പെടല്‍ മാനസികമായി മാത്രമല്ല, പ്രായമായവരില്‍ പ്രമേഹ സാധ്യത 34 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. കോവിഡ് കാലം മുതലാണ് സാമൂഹികമായ ഒറ്റപ്പെടല്‍ ഒരു ആരോഗ്യ അപകടമായി വിലയിരുത്തുന്നത്. ഇത് പ്രത്യേകിച്ച്, പ്രായമായവരില്‍ ശാരീരികമായും ബാധിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്തതു മൂലമോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തത് മൂലമോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് ഹൃദയാരോഗ്യം, വൃക്കകള്‍ക്ക് തകരാറ്, കാഴ്ച സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയിലേക്ക് വരെ […]
