ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ((ബിഎൽഎഫ്) ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ 84 ആക്രമണങ്ങൾ നടത്തിയെന്നും ഓപ്പറേഷൻ ബാം വിജയമായിരുന്നുവെന്നും ബിഎൽഎഫ് അവകാശപ്പെട്ടു.ജൂലൈ 9 നും ജൂലൈ 11 നും ഇടയിൽ പാകിസ്ഥാന്റെ സൈനിക ഉദ്യോഗസ്ഥരെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ബിഎൽഎഫ് വക്താവ് മേജർ ഗ്വാഹ്റാം ബലൂച്ച് പറഞ്ഞു. പാക് സൈന്യത്തിലെയും ഫ്രോണ്ടിയർ കോർപ്സിലെയും കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 51ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎൽഎഫ് അവകാശപ്പെട്ടു. മുസാഖേൽ മേഖലയിലെ ചെക്ക്പോസ്റ്റിൽ 9 ഇന്റലിജൻസ് ഏജന്റുമാരെ വധിച്ചതായും ബിഎൽഎഫ് അവകാശപ്പെട്ടു.
ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ഏറ്റെടുത്തു
