ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയില്‍ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവള് അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും. അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയ പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരു ജന്മം മുഴുവനേകിയ തീവ്രമായ സ്നേഹത്തിന് പകരമായി തന്റെ പ്രണയവും പ്രാണനും സമര്‍പ്പിക്കുന്നു. അതിനെല്ലാം മല്ലിക ഫ്ലവര്‍ സ്റ്റാള്‍ സാക്ഷിയായി. അവസാന നിമിഷം വരെ തന്റെ ഓര്‍മ്മകള്‍ മാത്രം പേറി നടക്കുന്ന ഒരു മനുഷ്യന്റെ പ്രണയാര്‍ദ്രമായ മനസ്സിലേക്കുള്ള യാത്ര. ‘മല്ലിക ഫ്ളവര്‍ സ്റ്റാള്‍’. ജിതേഷ് രാജ് പി.ആര്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
മല്ലിക ഫ്ളവര്‍ സ്റ്റാള്‍
