‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ എന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷന്‍. ഇത് മുന്‍കൂട്ടിയുള്ള കണക്കാണ്. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിംഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദര്‍ശന്റെ കരിയര്‍ ബ്രേക് […]
‘മേനേ പ്യാര്‍ കിയ’ ചിത്രത്തിലെ പ്രൊമോ സോങ്
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടാന്‍ ‘മേനേ പ്യാര്‍ കിയ’യിലെ ഡല്‍ഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെല്‍ക്കം ടു മോളിവുഡ് പ്രൊമോ സോങ് ആണ് റിലീസ് ചെയ്തത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ പ്രൊമോ സോങില്‍ മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. റിഷ് എന്‍ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ അര്‍ജുന്‍ വി ദേവ്. ഹൃദു ഹാറൂണ്‍, […]
മഹീന്ദ്രയുടെ ബിഇ6 എസ്‌യുവി സ്വന്തമാക്കി അനിരുദ്ധ്
കലക്കന്‍ പാട്ടുകളുമായി കൂലിയില്‍ നിറഞ്ഞ അനിരുദ്ധ് മഹീന്ദ്രയുടെ ബിഇ6 എസ് യുവി സ്വന്തമാക്കി. ചുവപ്പ് നിറമാണ് ഇലക്ട്രിക് എസ്യുവിക്ക്. മഹീന്ദ്ര ബിഇ6 ന്റെ ടോപ്പ്-എന്‍ഡ് പാക്ക് 3 വേരിയന്റാണ് അനിരുദ്ധ് സ്വന്തമാക്കിയത്. ഈ സെഗ്മെന്റിനലെ ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് എസ് യുവിയാണിത്. കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര ഈ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ഔദ്യോഗിക ഡെലിവറികള്‍ ആരംഭിച്ചു. 59കിലോവാട്ട്അവര്‍, 79കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ബിഇ6 എത്തുന്നത്. ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് […]
എം.ടി. വാസുദേവന്‍ നായര്‍
മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകം. പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സര്‍ഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. എം.ടിയെ സ്നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം. എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന. നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘എം.ടി. വാസുദേവന്‍ […]
മധുരമില്ലാത്ത ചായക്കൊപ്പം ചെറുകടികളും ഒഴിവാക്കണം
പ്രമേഹ നിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാല്‍ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്‌ക്കൊപ്പം ചെറുകടികള്‍ കൂടിയാല്‍ ഈ നിയന്ത്രണം വെറുതെയാകും. മധുരമില്ലാത്ത ചായയും അതിനൊപ്പം ചെറുകടികള്‍ കഴിക്കുകയും കൂടി ചെയ്താല്‍ അതിനൊപ്പം എത്തുന്ന ഗ്ലൂക്കോസ്, ഒഴിവാക്കിയ മധുരത്തെക്കാള്‍ കൂടുതലായിരിക്കും. അതുകൊണ്ട് ചെറുകടികള്‍ കഴിക്കുമ്പോള്‍ കരുതല്‍ വേണം. ഒരു കപ്പ് പാല്‍ ചായ നിങ്ങള്‍ കുടിക്കുന്നുവെന്ന് കരുതുക. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും […]
പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി
പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലിനെ പാർട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചർച്ച ചെയ്യാനായി തന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്ന് എംവി ഗോവിന്ദൻ
കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മനസാക്ഷി ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും കോൺഗ്രസ് എന്ത് നടപടി എടുത്തു. പരാതി ഉയർന്നപ്പോൾ തന്നെ തേച്ച് മാച്ച് കളയാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാത്രി വാർത്തകൾ
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ നിരീക്ഷണം തുടരും സർക്കാർ – വൈസ് ചാൻസലർ തർക്കം കാരണം […]
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ നിരീക്ഷണം തുടരും. കൂടാതെ കോഴിക്കോട് നിന്നും റഡാറുകൾ എത്തിച്ച് പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി
കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. സെപ്റ്റംബർ രണ്ടിന് യോഗം വിളിച്ചിട്ടുള്ളത്. അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത് മിനി കാപ്പനാണ്. പൊലീസിനും യോഗത്തെ കുറിച്ച് യൂണിവേഴ്സിറ്റിയുടെ കത്ത് നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ദീർഘകാലമായി ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.
