Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 30, ശനിയാഴ്ച

◾https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് പറഞ്ഞു. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ […]

Posted inബിസിനസ്സ്

പുതിയ ഉയരം കുറിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില […]

Posted inടെക്നോളജി

എ.ഐ സേവനങ്ങളുമായി റിലയന്‍സ് ഇന്റലിജന്‍സ്

നിര്‍മിതബുദ്ധിയുടെ (എ.ഐ) മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ആഗോള ടെക് ഭീമന്മാരായ ഗൂഗ്ള്‍, മെറ്റ എന്നിവയുമായി എ.ഐ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ക്ക് എ.ഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നല്‍കാന്‍ പുതിയ സംരംഭത്തിനാകും. കുറഞ്ഞ […]

Posted inവിനോദം

‘ഹാല്‍’ സിനിമയിലെ ‘കല്യാണ ഹാല്‍…’ ഗാനമെത്തി

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം പുറത്ത്. നന്ദഗോപന്‍ വി ഈണമിട്ട് ബിന്‍സ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിന്‍ നിഗം തന്നെയാണ്. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ സ്ഫോടനത്തിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്.   കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തു. ഉത്സവങ്ങൾക്ക് വലിയതോതിൽ […]

Posted inവിനോദം

‘ദി ഗേള്‍ഫ്രണ്ട്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘നീ അറിയുന്നുണ്ടോ’ എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് അരുണ്‍ ആലാട്ട് ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേര്‍ന്നാണ്. ഗീത ആര്‍ട്സും ധീരജ് മൊഗിലിനേനി എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ […]

Posted inഓട്ടോമോട്ടീവ്

ഏറ്റവും കരുത്തുള്ള ഗോള്‍ഫ് ആര്‍ എത്തുന്നു

കരുത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന കാറുകളാണ് ഫോക്സ്വാഗണ്‍ ഗോള്‍ഫ് മോഡലുകള്‍. 2027 ലായിരിക്കും ഏറ്റവും കരുത്തുള്ള ഗോള്‍ഫിന്റെ വരവ്. ഔഡി ആര്‍എസ്3യുടെ 2.5 ലീറ്റര്‍ 5 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ ഗോള്‍ഫ് ആറിന്റെ കരുത്ത്. ഫോക്സ്വാഗന്‍ ഗോള്‍ഫ് സീരീസിലെ ഏറ്റവും കരുത്തേറിയ മോഡല്‍ മാത്രമല്ല അവസാനത്തെ പെട്രോള്‍ മോഡല്‍ കൂടിയാവും ഈ ഗോള്‍ഫ് ആര്‍. ഗോള്‍ഫ് ആര്‍ 333നേക്കാള്‍ മികച്ച വാഹനമായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഫ് ആര്‍. 333എച്ച്പി കരുത്തും പരമാവധി 400എന്‍എം […]

Posted inപുസ്തകങ്ങൾ

അടിയന്തരാവസ്ഥയുടെ ചരിത്രം

രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകളാണെങ്കില്‍ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കുനയിച്ച സാഹചര്യങ്ങള്‍, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിഷയങ്ങളാണ്. ‘അടിയന്തരാവസ്ഥയുടെ ചരിത്രം’. പരിഭാഷ: പി.കെ. ശിവദാസ്, ആര്‍.കെ. ബിജുരാജ്. ഡിസി ബുക്‌സ്. വില 266 രൂപ.

Posted inആരോഗ്യം

അമിത രോമവളര്‍ച്ച തടയാന്‍ സിട്രസ് പഴങ്ങള്‍

മുഖത്തുണ്ടാകുന്ന അമിതമായ രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങള്‍ കൊണ്ടുമെല്ലാം സ്ത്രീകളില്‍ അമിത രോമവളര്‍ച്ച ഉണ്ടാകാം. എന്നാല്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് അനാവശ്യ രോമ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന പ്രേരകങ്ങളിലൊന്ന് കുറയ്ക്കും. ഓറഞ്ച്, മധുരനാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണുകള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ചര്‍മത്തെയും പ്രതിരോധശേഷിയെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള കറുവപ്പട്ട […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് സി കൃഷ്ണകുമാർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകും എംഎൽഎ എന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും സംഘാടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു. രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനുള്ള കോൺ​ഗ്രസ് എ ​ഗ്രൂപ്പിൻ്റെ നീക്കത്തിനിടെയാണ് സി കൃഷ്ണകുമാറിൻ്റെ പ്രതികരണം.