yt cover 4

https://dailynewslive.in/ സുഡാനിലെ ദര്‍ഫര്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂര്‍ണമായി ഒഴുകിപ്പോകുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. വടക്കന്‍ തര്‍സീന്‍ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ മലയോര പ്രദേശം. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി. രണ്ട് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധമുണ്ടാക്കിയ പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

https://dailynewslive.in/ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ പ്രതിപക്ഷപങ്കാളിത്തത്തിന് യുഡിഎഫ് ഉപാധി വെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍പെടുത്ത നിലപാടുകള്‍ തെറ്റായിപ്പോയെന്ന് സമ്മതിച്ച് സര്‍ക്കാര്‍ പരസ്യമായി തിരുത്തട്ടെയെന്ന് യുഡിഎഫ് ഉന്നയിക്കാനാണ് സാധ്യത. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കി തെറ്റുസമ്മതിക്കുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ പരസ്യനിലപാട് എടുത്താല്‍ അയ്യപ്പസംഗമവുമായി സഹകരിക്കാമെന്ന നിലപാടായിരിക്കും യുഡിഎഫ് സ്വീകരിക്കുക.

https://dailynewslive.in/ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും. ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടേയും പങ്കാളിത്തം ഉറപ്പായി.

https://dailynewslive.in/ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അത്തരത്തില്‍ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിനു മുന്‍പ് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷണക്കത്ത് നല്‍കി. എന്നാല്‍, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

https://dailynewslive.in/ ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.

https://dailynewslive.in/ സംസ്ഥാനത്തെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പ്രകാരം തിരുവോണ ദിവസമായ സെപ്തംബര്‍ 5 ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഉത്രാട ദിവസമായ നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും മഞ്ഞ അലര്‍ട്ട് ഉണ്ടായിരിക്കും.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് ഇന്നും നാളേയും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

https://dailynewslive.in/ നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉല്‍പാദന ബോണസിന് 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചത്. മിനിമം താങ്ങുവില പദ്ധതിക്കുകീഴില്‍, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, ആ തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉല്‍പാദന ബോണസ് മുന്‍കൂര്‍ നല്‍കാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷന്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ കെ സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ഇന്ന് സ്ഥാനമേല്‍ക്കുന്നത്. സമ്മേളനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ മലപ്പുറം വിരുദ്ധ പരാമര്‍ശവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പറഞ്ഞത്. മുസ്ലിങ്ങള്‍ മതഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുന്നതെന്ന് തിരിച്ചടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും രംഗത്തെത്തി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഇടുക്കി കട്ടപ്പന ഇരുപതേക്കറിലുള്ള ആയുര്‍ധാര എന്ന സിദ്ധ വൈദ്യശാല 24 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. വെരിക്കോസ് വെയിന്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് അശാസ്ത്രീയമായ രീതിയില്‍ നല്‍കുന്ന ചികിത്സ മൂലം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചികിത്സ തേടിയവരുടെ പരാതി സംബന്ധിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍ ഇടംപിടിച്ചു. പുരുഷ വോട്ടര്‍മാര്‍ 1.33 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 1.49 കോടിയും പ്രവാസി വോട്ടര്‍മാര്‍ 2087 പേരും ട്രാന്‍സ് ജന്‍ഡര്‍ വോര്‍ട്ടര്‍മാരും 276പേരുമാണുള്ളത്. 2020 ല്‍ ഉണ്ടായിരുന്നത് 2.76 കോടി വോട്ടര്‍മാരായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക കണക്കില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 2.66 കോടി വോട്ടര്‍മാരായിരുന്നെന്നും കമ്മീഷന്‍ അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. ഈ തുക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.

https://dailynewslive.in/ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കും ജാമ്യം. തൊടുപുഴ പൊലീസ് ബംഗലൂരുവില്‍ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നാലുപേര്‍ക്കുമെതിരെ വധശ്രമം , അന്യായമായി തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളായിരുന്നു തൊടുപുഴ പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍ ആശുപത്രി രേഖകള്‍ പ്രകാരം ഗുരുതരമായ പരിക്കില്ലെന്നും വധശ്രമം നിലനില്‍ക്കില്ലെന്നും പ്രതി ഭാഗം അഭിഭാഷകന്‍ വാദിച്ചു . ഇതേ തുടര്‍ന്നാണ് കോടതി നാലുപേര്‍ക്കും ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ കുട്ടികളെ ഉപദ്രവിച്ച കേസില്‍ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരില്‍ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് ആറുപേര്‍ക്കും വീണ്ടും സര്‍ക്കാര്‍ നിയമനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്.

https://dailynewslive.in/ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ ഡിസിസി രംഗത്ത്. അന്തിമ വോട്ടര്‍ പട്ടിക ഇറങ്ങുന്നതിന് തലേദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വാര്‍ഡ് വിഭജനം വീണ്ടും നടത്തിയെന്നും വാര്‍ഡ് വിഭജനം പൂര്‍ത്തിയായതിന് ശേഷം വീണ്ടും വാര്‍ഡ് വിഭജനം നടത്തിയത് എങ്ങനെയെന്നും അതിന് അധികാരമുണ്ടോയെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ചോദിച്ചു.സിപിഎമ്മിന് അനുകൂലമായാണ് വാര്‍ഡ് വീണ്ടും വിഭജനം നടത്തിയതെന്നും ജില്ലാ കളക്ടര്‍ സിപിഎമ്മിന്റെ ഏജന്റാണോയെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍ പോലുള്ള ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നിരുന്നു. അതിലാണ് കുട്ടികള്‍ പാടിയത്. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്.

https://dailynewslive.in/ എരഞ്ഞിപ്പാലത്തെ ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി ആയിഷ റഷ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് ചാറ്റുകളില്‍നിന്ന് അന്വേഷണസംഘത്തിന് തെളിവുകള്‍ കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ്.

https://dailynewslive.in/ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ. സനൗറില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് പഠാന്‍മജ്‌റ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. ഹര്‍മീതിനെ ഇന്നലെ രാവിലെയാണ് പൊലീസ് പീഡനക്കേസില്‍ കര്‍നാലില്‍ വച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകവേ എംഎല്‍എയും അനുയായികളും ചേര്‍ന്ന് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു വാഹനങ്ങളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ഒരു പൊലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഇടിപ്പിച്ചശേഷം ഓടിച്ചുപോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

https://dailynewslive.in/ ദില്ലി കലാപത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉമറിന്റെയും ഷര്‍ജീലിന്റെയും പങ്ക് ഗുരുതരമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണമില്ലാത്ത പ്രതിഷേധം അനുവദനീയമല്ലെന്നും വര്‍ഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും അക്രമത്തിനുള്ള ഗൂഢാലോചന അഭിപ്രായസ്വാതന്ത്യമല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

https://dailynewslive.in/ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ അമ്മക്കുമെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരെ എന്‍ഡിഎ നാളെ ബീഹാറില്‍ ബന്ദിന് ആഹാനം നല്കി. വോട്ടര്‍ അധികാര്‍ യാത്രയില്‍ തന്റെ അമ്മയെ അസഭ്യ മുദ്രാവാക്യം വിളിച്ചത് രാജ്യത്തെ എല്ലാ അമ്മാര്‍ക്കും അപമാനമാണെന്നും, ബിഹാറിലെ ജനത ഇത് പൊറുക്കില്ലെന്നും നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

https://dailynewslive.in/ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ടെന്നും അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും പറഞ്ഞ സുപ്രീം കോടതി ഇതിന്റെ പേരില്‍ അധികാരങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.

https://dailynewslive.in/ കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍. ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

https://dailynewslive.in/ തെലുങ്കാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിലാണ് നടപടി. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. നിലവില്‍ ബിആര്‍എസ് എംഎല്‍സി ആണ് കെ കവിത.

https://dailynewslive.in/ പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു ‘ദൈവാനുഗ്രഹമായി’ വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രളയജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട് കളയരുതെന്നും, പകരം വീപ്പകളിലും പാത്രങ്ങളിലും ശേഖരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പാക് വാര്‍ത്താ ചാനലായ ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. സഹായം തേടി താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 6 തീവ്രതയുള്ള ഭൂകമ്പം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ കുനാര്‍ പ്രവിശ്യയിലുടനീളമുള്ള മുഴുവന്‍ ഗ്രാമങ്ങളെയും തകര്‍ത്തു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.

https://dailynewslive.in/ രണ്ട് വ്യത്യസ്ത നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പവന്‍ ഖേരയുടെ പേരുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രണ്ടാമതൊരു വോട്ടര്‍ ലിസ്റ്റില്‍കൂടി പേരുണ്ടെന്ന കാര്യം ബിജെപി ആരോപണം ഉന്നയിച്ചപ്പോഴാണ് അറിയുന്നതെന്നും പവന്‍ ഖേര പ്രതികരിച്ചു. വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ചിരിക്കുകയാണെന്നും പവന്‍ ഖേര വ്യക്തമാക്കി.

https://dailynewslive.in/ പാകിസ്ഥാനുമായുള്ള തങ്ങളുടെ അടുത്ത ബന്ധം കാരണം ആഗോള വേദികളില്‍ ഇന്ത്യ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അസര്‍ബൈജാന്‍. ഷാങ്ഹായ് സഹകരണ സംഘടനയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് അസര്‍ബൈജാന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിനാലാണ് ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ സൈനിക പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ഇന്നലെ സ്വകാര്യ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയിലെത്തി. 2023 ന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ യാത്രയാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിനുമായും കിം കൂടിക്കാഴ്ച നടത്തും. ചൈനയില്‍ നടന്ന പരിപാടിയില്‍ കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി ചോ സോണ്‍-ഹുയിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേല്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്.

https://dailynewslive.in/ ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, തങ്ങള്‍ക്കും റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നേരിട്ടറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പുടിനെ ഷഹബാസ് ഷെരീഫ് ബീജിങില്‍ വെച്ച് കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണേഷ്യന്‍ മേഖലയിലെ റഷ്യയുടെ സമതുലിതമായ നിലപാടിനും പാകിസ്ഥാന്‍ നന്ദി അറിയിച്ചു.

https://dailynewslive.in/ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും ഹൗസിങ് അലവന്‍സും കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെ ഇന്‍ഡൊനീഷ്യയില്‍ പൊട്ടിപുറപ്പെട്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയവില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

https://dailynewslive.in/ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പുതിയ നിക്ഷേപകരില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍വെസ്റ്റിങ് പ്ലാറ്റ്‌ഫോമായ ഫിന്‍എഡ്ജിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തമായ ഉദ്ദേശത്തോടെയാണ് സ്ത്രീകള്‍ ഇന്ന് നിക്ഷേപം നടത്തുന്നത്. 2012 ല്‍ പുതിയ നിക്ഷേപകരില്‍ 18 ശതമാനം മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം. ഇന്ന് ഇത് 42 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 2028 ആകുമ്പോഴേക്കും പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 30 നും 40 നും ഇടയിലുള്ള സ്ത്രീകളാണ് കൂടുതലായി നിക്ഷേപം നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വിരമിക്കല്‍ ആസൂത്രണവും ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്നും ഫിന്‍എഡ്ജ് പറയുന്നു. സ്ത്രീകളില്‍ നല്ലൊരു ഭാഗവും നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എസ്ഐപികളില്‍ ഏകദേശം 87 ശതമാനവും ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് പുരുഷന്മാരുടേതിന് തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.

https://dailynewslive.in/ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യും. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

https://dailynewslive.in/ പുത്തന്‍ വാഹനം സ്വന്തമാക്കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വോള്‍വോ എക്സ്സി60 എസ്യുവിയുടെ പുതുക്കിയ പതിപ്പാണ് ഗാരിജിലേക്ക് എത്തിച്ചിരിക്കുന്നത്. മുഖം മിനുക്കി എത്തിയിരിക്കുന്ന ഈ മോഡലിന് 71.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മോഡലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും അതോടൊപ്പം പുതുക്കിയ സവിശേഷതകളും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും അടക്കം ഏറ്റവും വ്യക്തമായ മാറ്റങ്ങള്‍ മുന്‍വശത്താണ്. മാറ്റങ്ങളില്‍ പുതുക്കിയ ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍ പുതിയ അലോയി വീലുകള്‍ ഒരു പുതിയ പിന്‍ ബമ്പര്‍ എന്നിവ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്റെ കാര്യത്തില്‍, എക്സ്സി60 -ല്‍ 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 -ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് വോള്‍വോ സജ്ജീകരിച്ചിരിക്കുന്നത്, ഇത് 247 ബിഎച്പി കരുത്തും 360 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേര്‍ഡായി കണക്ട് ചെയ്തിരിക്കുന്നു.

https://dailynewslive.in/ സ്നേഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഓര്‍മ്മകള്‍. ഒരാളെ പൂര്‍ണ്ണമായും മറക്കണമെങ്കില്‍, അയാളെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവര്‍ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓര്‍മ്മയെപ്പോലും കൊല്ലാന്‍ കെല്പില്ലാത്തവര്‍. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്. ‘കാവ’. ആഷ് അഷിത. ഡിസി ബുക്സ്. വില 332 രൂപ.

https://dailynewslive.in/ മനുഷ്യശരീരത്തിലെ 300-ലധികം ബയോക്കെമിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന അവശ്യധാതുവാണ് മഗ്നീഷ്യം. പേശികളുടെ പ്രവര്‍ത്തനം മുതല്‍ ഊര്‍ജ ഉത്പാദനം വരെയുള്ള കാര്യങ്ങളില്‍ ഈ പോഷകം ശരീരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴാണ് ഹൈപ്പോമാഗ്നെസീമിയ ഉണ്ടാകുന്നത്. ഇതോടെ, ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. അതിനാല്‍, ഹൈപ്പോമാഗ്നെസീമിയ വഷളാകുന്നത് തടയാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനിയന്ത്രിതമായ പേശിവലിവും കോച്ചിപ്പിടുത്തവും അപായ സൂചനയാണ്. രാത്രികാലങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിക്കടിയുള്ള പേശിവലിവ്, വിറയല്‍, അല്ലെങ്കില്‍ കോച്ചിപ്പിടുത്തം എന്നിവ മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാന്‍ സാധ്യതയുണ്ട്. മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പോ ഹൃദയം വേഗത്തില്‍ ഇടിക്കുന്നതായുള്ള തോന്നലോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം. മഗ്നീഷ്യത്തിന്റെ കഠിനമായ കുറവ് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കും. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിശദീകരിക്കാനാകാത്ത ദേഷ്യം, ഉത്കണ്ഠ, അല്ലെങ്കില്‍ നേരിയ വിഷാദം എന്നിവയ്ക്ക് കാരണമായേക്കാം. ഉറങ്ങാനോ ഉറക്കം നിലനിര്‍ത്താനോ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിന് കാരണം മഗ്നീഷ്യത്തിന്റെ കുറവായിരിക്കാം. ആവര്‍ത്തിച്ചുവരുന്ന തലവേദനയോ മൈഗ്രെയ്നോ മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തിനും നീര്‍ക്കെട്ട് നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം അത്യാവശ്യമാണ്. മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയും മഗ്നീഷ്യത്തിന്റെ പ്രധാന ഉറവിടമാണ്. വാഴപ്പഴത്തില്‍ നിന്നും 32 മൈക്രോഗാം മഗ്‌നീഷ്യം ലഭിക്കും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

വഴിവക്കില്‍ നിന്നിരുന്ന ആളോട് യുവാവ് ഓടിവന്നിട്ട് പറഞ്ഞു: സൂക്ഷിക്കണം, ഒരു കുരങ്ങ് കത്തിയുമായി ഇതുവഴി നടപ്പുണ്ട്. അയാള്‍ പറഞ്ഞു: പേടിക്കണ്ട, മനുഷ്യനല്ലല്ലോ. അല്പം കഴിഞ്ഞ് യുവാവ് നോക്കിയപ്പോള്‍ കുരങ്ങ് കത്തിയും വലിച്ചെറിഞ്ഞ് മറ്റൊരുവഴിക്ക് പോകുന്നത് കണ്ടു. ഉപകരണങ്ങളല്ല, അവയുടെ ഉപയോഗങ്ങളാണ് ഉപകാരവും ഉപദ്രവവും തീരുമാനിക്കുന്നത്. ആര് ഉപയോഗിക്കുന്നു, എന്തിന് വേണ്ടി ഉപയോഗിക്കുന്ന എന്നതിലാണ് ശരിയും തെറ്റും. ഉപയോഗിക്കാന്‍ അറിഞ്ഞാല്‍ പോര, ശരിയായി ഉപയോഗിക്കാന്‍ കൂടി അറിയണം. ഉപയോഗിക്കാന്‍ അറിയാത്തവന്റെ കയ്യിലല്ല, ദുരുപയോഗം ചെയ്യുന്നവന്റെ കയ്യില്‍ ലഭിക്കുമ്പോഴാണ് അത് അപകടകരമാകുന്നത്. നമുക്ക് ചുറ്റുമുള്ളതെല്ലാം ഒരാള്‍ക്ക് വേണ്ടിയോ അയാള്‍ക്ക് വേണ്ടിയുളളതോ അല്ല. എല്ലാം അതതിന്റെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളുമായി മുന്നോട്ട് പോകുന്നവയാണ്. ആരെക്കുറിച്ചും അനാവശ്യമായ പ്രതീക്ഷകളോ ആശങ്കകളോ വെച്ചുപുലര്‍ത്താതെ ജീവിച്ചാല്‍ അധികം വ്യാകുലതകളില്ലാതെ നമുക്ക് ജീവിക്കാം. ഓരോ പ്രവൃത്തിയും അത് ചെയ്യുന്നവരുടെ തിരഞ്ഞെടുപ്പാണ്. നമുക്ക് നമ്മുടെ തിരഞ്ഞെടുപ്പുകളെ നന്മയുമായി കൂട്ടുചേര്‍ക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *