◾https://dailynewslive.in/ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്‍ക്കും ഇത് ബാധകമാകില്ല. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ഫാര്‍മ മേഖലയില്‍ 27.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. ഇതില്‍ 8.7 ബില്യണ്‍ ഡോളറിന്റെ ഏകദേശം 77,231 കോടി രൂപയുടെ കയറ്റുമതി അമേരിക്കയിലേക്കായിരുന്നു.
◾
◾https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപനം വൈകിയതില്‍ കളക്ടര്‍ക്കെതിരെ വിമര്‍ശനം. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. രാത്രി മുഴുവന്‍ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചതെന്നാണ് വിവരം.
◾https://dailynewslive.in/ സിപിഎം എന്ന കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന് സര്‍ക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയില്‍ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നല്‍കിയത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അടക്കം എടുത്ത കേസ് പിന്‍വലിക്കാന്‍ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ശബരിമല മാസ്റ്റര്‍ പ്ലാന്‍ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് അടുത്ത ചോദ്യമെന്നും സതീശന് വ്യക്തമാക്കി. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്ക് എന്ത് തീരുമാനവുമെടുക്കാമെന്നും വി. ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമെന്നും ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എന്‍എസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു യുവതീ പ്രവേശന കാലത്തെ നിലപാടിനോടുള്ള അദ്ദേഹത്തിന്റെ മറുപടി.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന് വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് സിപിഎം നേതാവ് എ കെ ബാലന്. വെള്ളാപ്പള്ളി നടേശന് പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും പിണറായി വിജയന് അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നുവെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്നും ബാലന് പറഞ്ഞു. പിണറായി വിജയന് കേവലഭൗതികവാദിയല്ല വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് പറഞ്ഞ ബാലന് പ്രസവ വാര്‍ഡിന്റെ മുമ്പില്‍ ഇവിടെ പ്രസവം സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്ക്കേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അയ്യപ്പസംഗമത്തിന്റെ പേരില്‍ തെളിഞ്ഞത് ഇടതുസര്‍ക്കാരിന്റെ കറകളഞ്ഞ വര്‍ഗീയ മുഖമാണെന്ന വിമര്‍ശനവുമായി സമസ്താ മുഖപത്രം. മതേതരമനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്തുള്ളത് അപകടക്കളിയെന്നും, ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് പിണറായി വിജയന് പറഞ്ഞുകൊടുക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ടെന്നും യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദന് വിശദീകരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
◾https://dailynewslive.in/ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിഷേധ ബാനര്‍. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വെച്ച ബാനറില്‍ കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നില്‍ നിന്നു കുത്തിയ സുകുമാരന്‍ നായര്‍ പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയെന്നാണ് പരിഹാസം. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ചങ്ങനാശ്ശേരി പുഴവാതിലില് ഒരു കുടുംബത്തിലെ നാലുപേര്‍ എന്‍എസ്എസ് അംഗത്വം രാജിവച്ചു. പുഴവാത് സ്വദേശി ഗോപകുമാര്‍ സുന്ദരനും കുടുംബവുമാണ് അംഗത്വം രാജിവച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാര്‍ പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. എയിംസ് കേരളത്തില്‍ എവിടെയായാലും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതില്‍ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ എയിംസ് വിഷയത്തില്‍ ബിജെപിയില്‍ ഒറ്റപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്.
◾https://dailynewslive.in/ എയിംസ് കാസര്‍കോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന് സുരേഷ് ഗോപിക്കെതിരെയും രംഗത്തത്തി. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തില്‍ വന്ന് നേതാവായവര്‍ക്ക് വിഷയം അറിയില്ലെന്നും ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. ഷാഫി പറമ്പില്‍ എംപിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്.
◾https://dailynewslive.in/ ഷാഫി പറമ്പിലില്‍ എംപിക്കെതിരെ നടത്തിയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതില്‍ അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നല്കിയിട്ടുണ്ടെങ്കില് അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
◾https://dailynewslive.in/ ഷാഫി പറമ്പിലിനെതിരായ സുരേഷ് ബാബുവിന്റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ ആരോപണത്തില്‍ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിര്‍ന്ന നേതാവായ എകെ ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാന്‍ കയ്യില്‍ തെളിവ് ഉണ്ടാകുമല്ലോയെന്നും എകെ ബാലന് ചോദിച്ചു.
◾https://dailynewslive.in/ സ്ഥാനത്തിനേക്കാള്‍ വലുത് പാര്‍ട്ടി കൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങള്‍ ത്യജിക്കാന്‍ മടിയില്ലാത്ത നേതാവാണ് താനെന്നും കേരളത്തില്‍ നില്ക്കാന് പാര്‍ട്ടി നിര്‍ദേശിച്ച വേറൊരു പദവിക്കായി ഓടേണ്ടതില്ലെന്നും ബിനോയ് വ്ിശ്വം പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. രാജയുടേത് സ്പെഷ്യല്‍ കേസായി പരിഗണിച്ചാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
◾https://dailynewslive.in/ നേതൃപദവികളില്‍ പ്രായപരിധി കര്‍ശനമാക്കേണ്ട വ്യവസ്ഥയല്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി.രാജ. തന്റെ ഊര്‍ജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പാര്‍ട്ടി ഒരവസരം കൂടി അനുവദിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തനിക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കണ്ടാണ് ഇളവ് നല്‍കിയത്. പാര്‍ട്ടിയെ മെച്ചപ്പെട്ട രീതിയില്‍ നയിക്കാന്‍ ആവുന്നവര്‍ക്ക് ഇളവ് നല്‍കേണ്ടി വരുമെന്നും ഡി രാജ വ്യക്തമാക്കി.
◾https://dailynewslive.in/ ഭൂട്ടാനില്‍ നിന്ന് കടത്തിയ ആഢംബര വാഹനങ്ങള്‍ കണ്ടെത്താനാകാതെ കസ്റ്റംസ്. കേരളത്തില്‍ എത്തിച്ച 150ലേറെ വാഹനങ്ങളില്‍ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങള്‍ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് വിലയിരുത്തല്‍. വാഹനങ്ങള്‍ കണ്ടെത്താന്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.
◾https://dailynewslive.in/ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക ലാപ്സായ സംഭവത്തില്‍ കേസുകൊടുക്കുമെന്ന് സുരേഷ് ഗോപി. അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടില്‍ നിന്നാണ് 50 ലക്ഷം അനുവദിച്ചത്. ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെയാണ് നിയമപോരാട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ സൈബര്‍ ആക്രമണ കേസില്‍ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈന്‍. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷമെന്നും പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും പോരാട്ടം തുടരുമെന്നും സര്‍ക്കാരിന് നന്ദിയെന്നും കെ ജെ ഷൈന്‍ പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന് വധക്കേസില്‍ പ്രതികളായ 9 ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമന് ആശുപത്രിയില്‍ വെച്ച് പിറ്റേന്നാണ് മരിക്കുന്നത്. കേസില്‍ 10 ബിജെപി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി 84 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് നേടാനായത്. ഇക്കഴിഞ്ഞ ഓണക്കാലത്തും ഉല്ലാസയാത്ര വഴി ഒട്ടേറെ പേര് യാത്രചെയ്തു.
◾https://dailynewslive.in/ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബഞ്ച് തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം.
◾https://dailynewslive.in/ അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ പത്തനംതിട്ട സ്വദേശി ചികിത്സയില്‍ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
◾https://dailynewslive.in/ തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നിന്റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകാരം നടപ്പാക്കുന്നത്. അറിയപ്പെടാത്തതും മുഖ്യധാരയിലില്ലാത്തതുമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
◾https://dailynewslive.in/ ബിഹാറില്‍ സ്ത്രീകളുടെ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി മഹിളാ റോസ്ഗര് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴില്‍ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. 75 ലക്ഷം സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
◾https://dailynewslive.in/ പ്രശസ്ത അസമീസ് ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സുബിന്റെ മുങ്ങിമരണത്തിനിടയാക്കിയ കപ്പല്‍ യാത്രയുടെ ഭാഗമായിരുന്നു ഗോസ്വാമി. ഏറെ നാളായി സുബീന്റെ സംഗീത പരിപാടികളിലും ഭാഗമായിരുന്നു. സെപ്തംബര്‍ 19 നാണ് സിംഗപ്പൂരില്‍ നീന്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സുബീന്‍ ഗാര്‍ഗ് മരണപ്പെട്ടത്.
◾https://dailynewslive.in/ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ കെട്ടിട വാടക വര്‍ധനവ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ സുപ്രധാനമായ നിയമനിര്‍മ്മാണം നടത്തി. ഭവനച്ചെലവ് സ്ഥിരപ്പെടുത്തുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മില്‍ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ നടപടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് നടപ്പിലാക്കിയത്.
◾https://dailynewslive.in/ ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മിഗ് 21വിമാനങ്ങള്‍ സേനയില്‍ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തില്‍ മിഗ് 21വിമാനങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. പാന്തേഴ്സ് എന്ന വിളിപ്പേരുള്ള 23- നമ്പര്‍ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകള്‍ക്ക് ചണ്ഡീഗഡ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വെച്ചാണ് അന്തിമ യാത്രയയപ്പ് നല്‍കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ലയും എത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ഇറാഖില്‍ നിന്ന് ദോഹ തുറമുഖത്തെത്തിയ കപ്പലില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ വന്‍ ക്രിസ്റ്റല്‍ മെത്ത് ശേഖരം പിടികൂടി. മൃഗങ്ങള്‍ക്കുള്ള തീറ്റ കൊണ്ടുവരുന്ന ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കസ്റ്റംസിന്റെ പ്രസ്താവന പ്രകാരം, 216 ടണ്‍ ഭാരമുള്ള മൃഗത്തീറ്റയുടെ മുഴുവന്‍ ശേഖരവും പരിശോധിച്ചു. ഏകദേശം 10,724 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ആണ് പിടിച്ചെടുത്തത്. തുടര്‍ന്ന്, കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
◾https://dailynewslive.in/ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷിംലയില്‍ വന്‍ ജനകീയ പ്രതിഷേധം. 2014 ലെ യുഗ് ഗുപ്ത കൊലക്കേസില്‍ നാല് പ്രതികളില്‍ ഒരാളെ വെറുതെ വിടുകയും മറ്റ് രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി ഇളവ് ചെയ്യുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതിഷേധം.
◾https://dailynewslive.in/ അമേരിക്കയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കാലിഫോര്‍ണിയയിലെ സാന്‍ റാമോണ്‍ നഗരത്തിലെ ഹെല്ലര്‍ ജ്വല്ലേര്സിലാണ് കവര്‍ച്ച നടന്നത്. 25 ഓളം പേരടങ്ങുന്ന സംഘം പട്ടാപ്പകല്‍ ജ്വല്ലറിയിലേക്ക് ഇരച്ചുകയറി പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിന്തുടര്ന്നു. സംഘാംഗങ്ങളായ ചിലര്‍ പിടിയിലായതായാണ് വിവരം.
◾https://dailynewslive.in/ ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രക്ഷോഭത്തില്‍ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങള്‍ പൊലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ ഏഴ് പേര് നേപ്പാള്‍ പൗരന്മാരാണ്. ഇവര്‍ എങ്ങനെ സംഘര്‍ഷത്തിന്റെ ഭാഗമായി എന്നതിലും അന്വേഷണം തുടരുകയാണ്.
◾https://dailynewslive.in/ ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ ഉപാധികളോടെ അനുമതി നല്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കന്‍ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാന്‍ സഹായിക്കുന്ന നിര്‍ദ്ദിഷ്ട കരാറിനാണ് നിലവിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയില്‍ യൂറോപ്യന്‍ വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം ഇന്ന്. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നെതന്യാഹുവിന്റെ പ്രസംഗം നടക്കുക. ഇന്നത്തെ ആദ്യത്തെ പ്രാസംഗികനായിരിക്കും ഇസ്രയേല്‍ പ്രധാനമന്ത്രിയെന്ന് യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേല്ക്കുമ്പോള് പ്രതിനിധികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്നാണ് പലസ്തീന് വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍ തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന് വിരാട് കോഹ്ലിയാണ്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. മൂല്യം 170.7 മില്യണ്‍ ഡോളറാണ്. മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന് ആണ്. 145.7 മില്യണ്‍ ആണ് ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാര്‍ പുതിയ ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്ക് പോയി. 25 പേരുടെ ലിസ്റ്റില്‍ ഒന്‍പത് പേര് വനിതകളാണ്. ആദ്യ പത്തു പേരുടെ പട്ടികയെടുത്താല്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് (നാലാംസ്ഥാനം), ദീപിക പാദുക്കോണ്‍ (ഏഴാംസ്ഥാനം) എന്നിവര്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തായിരുന്ന നടി രശ്മിക മന്ദാന 58.9 മില്യണ്‍ ഡോളര്‍ മൂല്യവുമായി പതിനഞ്ചാം സ്ഥാനത്താണ്. തമന്ന ഭാട്ടിയ 40.4 മില്യണ്‍ ഡോളറോടെ 28ല്‍ നിന്ന് 21ലേക്ക് കുതിച്ചു. കഴിഞ്ഞ വട്ടം 41ലായിരുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ഇത്തവണ വലിയ കുതിപ്പാണ് നടത്തിയത്. 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ലേക്ക് ബുംറ എത്തി. മലയാളി താരം സഞ്ജു സാംസണിന് ആദ്യ 50ല്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.
◾https://dailynewslive.in/ പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബി.എസ്.എന്‍.എല്‍) സെപ്റ്റംബര്‍ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തുടനീളം 4ജി പൂര്‍ണമായി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സേവനങ്ങള്‍ക്കായി ഇതുവരെ ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്വര്‍ക്ക് ശേഷി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ നല്കുന്നതിനുമായി ബി.എസ്.എന്‍.എല്‍ 47,000 കോടി വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വരും പാദങ്ങളില്‍ ബി.എസ്.എന്‍.എല്‍ സാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് ടെലികോം മന്ത്രി പറഞ്ഞിരുന്നു. 18 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാംപാദങ്ങളില് ലാഭമുണ്ടാക്കി ബി.എസ്.എന്‍.എല്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 262 കോടിയും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 280 കോടിയുടെയും ലാഭമാണ് ബി.എസ്.എന്‍.എല്ലിനുണ്ടായത്.
◾https://dailynewslive.in/ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അവിഹിത’ത്തിന്റെ ട്രെയ്ലര് പുറത്ത്. കാഞ്ഞങ്ങാട് ദേശത്ത് നടക്കുന്ന സംഭവ വികാസങ്ങളാണ് ട്രെയ്ലറില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നര്‍മ്മമുഹൂര്‍ത്തങ്ങളുമാണ് ട്രെയ്ലറിലുടനീളം ഉള്ളത്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന് രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് തിരക്കഥ. വിനീത് ചാക്യാര്‍, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്, അജിത് പുന്നാട്, ഉണ്ണികൃഷ്ണന് പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥന്, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത, ശ്യാമിലി ദാസ്, വിപിന്‍ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആര്, സായന്ത്, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന് വേലേശ്വരം, ശുഭ സി പി, ലക്ഷ്മണന് മന്യത്ത് എന്നിവരാണ് മറ്റു താരങ്ങള്‍.
◾https://dailynewslive.in/ രണ്ട് ദിവസത്തിനപ്പുറം ഒടിടിയില്‍ എത്താനൊരുങ്ങുന്ന മലയാള ചിത്രം ‘കാളരാത്രി’ യുടെ ട്രെയ്ലര് പുറത്തെത്തി. ഒടിടി റിലീസിന് മുന്നോടിയായുള്ള ട്രെയ്ലര് മനോരമ മാക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. മനോരമ മാക്സിലൂടെ 28 നാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് കൃഷ്ണരാജ് ആണ്. ആര്‍ജെ മഡോണ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കും.
◾https://dailynewslive.in/ ജനപ്രിയ മോഡലായ ബജാജ് പള്‍സര്‍ എന്‍എസ് 400ഇസെഡ് അല്ലെങ്കില്‍ ബജാജ് ഡൊമിനാര്‍ 400 വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ വിഷമിക്കേണ്ടതില്ല. ഉയര്‍ന്ന ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും വഹിക്കാന്‍ ബജാജ് തീരുമാനിച്ചു. ജിഎസ്ടിയില്‍ വരുത്തിയ മാറ്റം കാരണം ഉയര്‍ന്ന എഞ്ചിന് ശേഷിയുള്ള ബൈക്കുകള്‍ക്ക് ഇപ്പോള്‍ 40 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തും. 350 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ബൈക്കുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരുടെ ഭാരം ഇത് വര്‍ദ്ധിപ്പിക്കും. എങ്കിലും ബജാജ് പള്‍സര്‍ എന്‍എസ് 400ഇസെഡ് ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകളില്‍ ഒന്നാണ്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.93 ലക്ഷം രൂപ ആണ്. ജിഎസ്ടിക്ക് മുമ്പുള്ള 2.39 ലക്ഷം രൂപ വിലയില്‍ ഡൊമിനാര്‍ 400 തുടര്‍ന്നും ലഭ്യമാകും. ബജാജിന്റെ ഈ തീരുമാനം വര്‍ദ്ധിച്ച ജിഎസ്ടി നിരക്കില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനൊപ്പം ഉത്സവ സീസണില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
◾https://dailynewslive.in/ കരിങ്കടല്‍പോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരി ച്ചൊരിഞ്ഞ മഴയും വടുക്കള്‍ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാ സങ്കടങ്ങളുടെ കഥയാണിത്. ദുര്‍വിധി കയ്പുവെള്ളമായും കലക്ക വെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേല് അതി ജീവനത്തിന്റെ ചങ്ങാടമിറക്കുവാന് പരിശ്രമിച്ച കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങള്‍. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകള്‍ പ്രാര്‍ഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തേയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും. ‘ജലംകൊണ്ടുള്ള മുറിവുകള്‍’. സുകുമാര്‍ കൂര്‍ക്കഞ്ചേരി. എച്ച്&സി ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ പല്ലുകളുടെ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ പ്രധാന വില്ലന്‍ എപ്പോഴും ചോക്ലേറ്റുകള്‍ ആയിരിക്കും. എന്നാല്‍ ചോക്ലേറ്റിനെക്കാള്‍ അപകടകാരിയായ മറ്റൊന്നിനെ നമ്മള് പതിവായി അവഗണിക്കാറുണ്ട് താനും. കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും ചായക്കൊപ്പം രണ്ട് ബിസ്ക്കറ്റുകള്‍ കൂടി കിട്ടിയാല്‍ സന്തോഷമാണ്. വയറു നിറയ്ക്കാനും സ്നാക്കായുമൊക്കെ ഇങ്ങനെ വാരിക്കോരി കഴിക്കുന്ന ബിസ്ക്കറ്റുകളാണ് യഥാര്ഥര്ത്തില് പല്ലുകളുടെ ഒന്നാമത്തെ ശത്രുവെന്ന് പ്രമുഖ ദന്തരോഗവിദഗ്ധനായ ഡോ. സന്ദേശ് മയേക്കര്‍ പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നു. ബിസ്ക്കറ്റുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയതാണ്. മാത്രമല്ല, അവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാകാനും കാരണമാകും. എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മയമുണ്ട്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. പല്ലുകളുടെ സംരക്ഷണത്തിന് ബിസ്ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം. ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക. സ്നാക്സ് കഴിക്കുമ്പോള്‍ പാല് അല്ലെങ്കില്‍ നട്സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും. ദിവസവും വായയുടെ ശുചിത്വം പാലിക്കുക.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.67, പൗണ്ട് – 118.54, യൂറോ – 103.62, സ്വിസ് ഫ്രാങ്ക് – 110.99, ഓസ്ട്രേലിയന്‍ ഡോളര്‍ – 57.95, ബഹറിന്‍ ദിനാര്‍ – 235.18, കുവൈത്ത് ദിനാര്‍ -290.05, ഒമാനി റിയാല്‍ – 230.62, സൗദി റിയാല്‍ – 23.64, യു.എ.ഇ ദിര്‍ഹം – 24.17, ഖത്തര്‍ റിയാല്‍ – 24.35, കനേഡിയന്‍ ഡോളര്‍ – 63.61.
*ലക്ഷദ്വീപ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -60*
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള മനോഹരമായ ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. ഔദ്യോഗികമായി ലക്ഷദ്വീപില്‍ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകള്‍ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയില്‍ ആയവയാണ്. തീരങ്ങള്‍ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.ലക്ഷദ്വീപിലെ അണ്ടര്‍വാട്ടര്‍ കാഴ്ച കാലിഡോസ്കോപ്പിക് ആണ്, അതിശയകരമാണ് ഇവയെല്ലാം. നീന്തല്‍, വിന്‍ഡ്-സര്‍ഫിംഗ്, ഡൈവിംഗ്, സ്നോര്‍ക്കലിംഗ്, കയാക്കിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്ക് ലഗൂണ്‍ മികച്ച സാധ്യതകള്‍ നല്കുന്നു.ദ്വീപുകളെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നത് കപ്പല്‍, ഹെലികോപ്റ്റര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, യന്ത്രവല്‍കൃത മര കപ്പലുകള്‍ എന്നിവയാണ്. എല്ലാ ദ്വീപുകളിലും, വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പല രീതിയിലാണു ലക്ഷദ്വീപ് യാത്ര സാധ്യമാവുക. കൊച്ചിയില്‍നിന്നു വിവിധ ദ്വീപുകളിലേക്കു കപ്പലുണ്ട്. നെടുമ്പാശേരിയില്‍നിന്ന് അഗത്തിയിലേക്കു വിമാനസര്‍വീസുമുണ്ട്. അവിടെനിന്നു മറ്റു ദ്വീപുകളിലേക്കു കപ്പല്‍/വെസല്‍/ ബോട്ട് വഴി പോകാം.36 ദ്വീപുകളടങ്ങുന്ന ദ്വീപുസമൂഹമാണ് ലക്ഷദ്വീപ്. കവരത്തി, അഗത്തി, കടമത്ത്, കല്പേനി, മിനിക്കോയ്, ആന്ത്രോത്ത്, അമിനി, കില്‍ത്താന്‍, ചെത്ലാത്, ബിത്ര എന്നീ 10 ദ്വീപുകള്‍ മാത്രമാണ് ജനവാസമേഖല. ഇവിടേക്കെല്ലാം പ്രവേശനമുണ്ട്. എന്നാല്‍ ആന്ത്രോത്ത്, അമിനി, കില്‍ത്താന്‍, ചെത്ലാത്, ബിത്ര ദ്വീപുകളില്‍ ടൂറിസം സൗകര്യങ്ങള്‍ കാര്യമായില്ല. ആള്‍ത്താമസമില്ലാത്ത ചില ദ്വീപുകളിലും ടൂറിസം സൗകര്യങ്ങളുണ്ട്.ലക്ഷദ്വീപിന്റെ തലസ്ഥാനം. വാട്ടര്‍ സ്പോര്‍ട്സിനു പ്രസിദ്ധം. മറൈന്‍ മ്യൂസിയം, ലൈറ്റ് ഹൗസ്, കടലില്‍ ഉറച്ച കപ്പല്‍ച്ചേതം തുടങ്ങിയ കാഴ്ചകളുണ്ട്. മുസ്ലിം തീര്‍ഥാടന കേന്ദ്രമായ ഉജ്റ പള്ളിയും കവരത്തിയിലാണ്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*