yt cover 25

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റേ നല്‍കാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയും സ്‌റ്റേ ചെയ്തിട്ടുണ്ട്. വഖഫ് സമിതികളില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല.

https://dailynewslive.in/ വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളില്‍ കഴമ്പുണ്ടെന്ന് സുപ്രിംകോടതിക്ക് ബോധ്യമായിരിക്കുകയാണെന്നും മുസ്ലിം ലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ നിയമസഭ സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു. ഒക്ടോബര്‍ 10വരെ 12 ദിവസം സഭ ചേരും. 15 മുതല്‍ 19 വരെയും 29, 30നും ഒക്ടോബര്‍ 6 മുതല്‍ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ഒന്‍പത് ദിവസം ബില്ലുകള്‍ക്കായി നീക്കിവയ്ക്കും. ഒക്ടോബര്‍ ആറിന് 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 10ന് സഭ പിരിയും.

https://dailynewslive.in/ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി.സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ എത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചില്‍, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തിലും സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ശനിയാഴ്ച പാലക്കാട് എത്തി പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും രാഹുല്‍ നിയമസഭയിലെത്തുമെന്നാണ് വിവരം.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമപരമായി സഭയില്‍ വരാന്‍ അധികാരമുണ്ടെന്നും എന്നാല്‍ ധാര്‍മികതയുടെ ഭാഗമായി ഇല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. രാഹുല്‍ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിതെന്നും അലങ്കോലമുണ്ടാക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു. രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്നും ഇപി ജയരാജന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തനിക്കെതിരെ എന്തെങ്കിലും ഒന്ന് കിട്ടിയാല്‍ കൊന്ന് തിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരാണ് എനിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നതെന്നും അവര്‍ക്ക് വിശ്വാസമുള്ള ആളുകളാണ് അന്വേഷണ സംഘത്തിലുള്ളതെന്നും അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമെന്നും അത് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞു. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാന്‍ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

https://dailynewslive.in/ എംഎല്‍എ എന്ന നിലയില്‍ രാഹുലിന് സഭയിലെത്താന്‍ നിയമസഭ സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നിയമസഭയിലെത്താന്‍ രാഹുലിന് അവകാശമുണ്ടെന്നുമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ആരോപണ വിധേയനായവര്‍ വേറെയും സഭയില്‍ ഉണ്ടല്ലോയെന്നും കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തല്‍ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

https://dailynewslive.in/ ക്രൈസ്തവര്‍ക്ക് എതിരെ കേസരിയില്‍ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നും ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്നാണ് ദീപികയുടെ വിമര്‍ശനം.

https://dailynewslive.in/ കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

https://dailynewslive.in/ കെഎസ്യു പ്രവര്‍ത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ സസ്പെന്‍ഷന്‍ നടപടി മാത്രം പോരെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത് എന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.

https://dailynewslive.in/ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലി അല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഭവന നിര്‍മാണം സംസ്ഥാന വിഷയമാണെന്നും അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

https://dailynewslive.in/ കിളിമാനൂരില്‍ വയോധികനെ പാറശാല എസ്. എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിന് സസ്പെന്‍ഷന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിന്റേതാണ് നടപടി. വാഹനം നിര്‍ത്താതെ പോയ അനില്‍ കുമാര്‍ നിലവില്‍ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിര്‍ത്താതെ പോയതിനാണ് അനില്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനില്‍ കുമാര്‍ ഒളിവില്‍ പോയത്.

https://dailynewslive.in/ ബാലുശ്ശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍, കയ്യില്‍ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് വിജില്‍ നരഹത്യാ കേസില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജിലിന് പരിക്കേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായത്. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാന്‍ വിജിലിന്റെ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

https://dailynewslive.in/ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. സെപ്റ്റംബര്‍ 15 ന് അപ്പുറത്തേക്ക് അവസരം നല്‍കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. കാലാവധി നീട്ടുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാര്‍ക്കി. സെപ്റ്റംബര്‍ എട്ടിനും ഒന്‍പതിനും നടന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി.

https://dailynewslive.in/ ഇസ്രയേല്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തില്‍ പറയുന്നു. വിഷയത്തില്‍ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയില്‍ ഖത്തര്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ്. ഖത്തര്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോള്‍ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു.

https://dailynewslive.in/ അമേരിക്കയില്‍ ഇന്ത്യന്‍ പൗരന്‍ ചന്ദ്രമൗലി നാഗമല്ലയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരനായ ക്യൂബന്‍ സ്വദേശിയാണ് ഇന്ത്യന്‍ പൗരനെ തലയറത്ത് കൊന്നത്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോട് തന്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന ചോദ്യത്തിന് ജീവിതത്തില്‍ ചില കാര്യങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും അപ്പുറത്ത് കാണണമെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി. അതേസമയം മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന.

https://dailynewslive.in/ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാത്തില്‍ പ്രതിഷധമറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അറിയിച്ചിരുന്നു. ഇക്കാര്യം മാച്ച് റഫറി പാക് ക്യാപ്റ്റനെയും അറിയിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ നടപടി സ്പോര്‍ട്സ്മാന്‍ഷിപ്പിന് നിരക്കാത്തതാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ പ്രമുഖ മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്‌ലക്‌സ്. പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി കമ്പനിയുടെ പേരില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 1964ല്‍ ആലപ്പുഴ ആസ്ഥാനമായി സ്ഥാപിതമായ കമ്പനിയാണ് ഡ്യൂറോഫ്‌ലക്‌സ്. പുതിയ ഓഹരികള്‍ക്കൊപ്പം ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളും ലഭ്യമാക്കും. 2024-25 സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 1,095.3 കോടി രൂപയായിരുന്നു. ലാഭം 11.2 കോടി രൂപയാണ്. മുന്‍ വര്‍ഷം 15.47 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്തു നിന്നാണ് നേട്ടം കൊയ്തത്. കമ്പനിയുടെ വരുമാനത്തിന്റെ 85 ശതമാനവും മാട്രസ് വില്പനയില്‍ നിന്നാണ്. ഡ്യൂറോഫ്‌ലക്‌സിന് നിലവില്‍ 77ലധികം സ്റ്റോറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഈ വര്‍ഷം പുതുതായി 25 സ്റ്റോറുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. യുകെ, ജര്‍മനി, ദക്ഷിണ കൊറിയ, മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളാണ് ഡ്യൂറോഫ്‌ലക്‌സിന്റെ പ്രധാന വിദേശ വിപണികള്‍. ഡ്യൂറോഫ്ലക്സിന്റെ വരുമാനത്തില്‍ 70 ശതമാനവും റീട്ടെയില്‍ ഷോപ്പുകളിലൂടെയാണ് ലഭിക്കുന്നത്.

https://dailynewslive.in/ യു.എസ് താരിഫ് ഭീഷണിക്കിടയിലും ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നതായി കണക്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരുലക്ഷം കോടി രൂപ കടന്നു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി 55 ശതമാനം വര്‍ധന. ആകെ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിള്‍ ഐഫോണുകളുടെ രണ്ട് നിര്‍മാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികള്‍ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കാലയളവിലെ ആദ്യ അഞ്ച് മാസത്തിലെ കയറ്റുമതി 25,600 കോടി രൂപയായിരുന്നു. അന്ന് 12 മാസത്തിനുള്ളില്‍ 90,000 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് കടല്‍ കടന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2.6 മുതല്‍ 3 ലക്ഷം കോടി രൂപ വരെ എത്തുമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിര’യിലെ ഗാനം റിലീസ് ചെയ്തു. ‘ദുപ്പട്ടാവാലി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്‌ഡെ, അനില രാജീവ് എന്നിവര്‍ ചേര്‍ന്നാണ്. ഫഹദ് ഫാസിലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ലാല്‍, മണിയന്‍ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയില്‍ അണിനിരന്നത്. അല്‍ത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ്.

https://dailynewslive.in/ മോഹന്‍ലാല്‍ നായികനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതം ഒരുക്കിയ കരയാതെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബല്‍റാം ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ഹൃദയപൂര്‍വ്വം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് ഇതുവരെ 66.5 കോടി രൂപയാണ് ഹൃദയപൂര്‍വ്വം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിച്ചിരുന്നു.

https://dailynewslive.in/ ‘ദി കോള്‍ ഓഫ് ബ്ലൂ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോര്‍സ് പുതിയ ആര്‍15 അവതരിപ്പിച്ചു. ആര്‍15എം, ആര്‍ 15 വേര്‍ഷന്‍ 4, ആര്‍15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളില്‍ പുറത്തിറങ്ങുന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം 17,581 രൂപ കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച്. മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക്‌സോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് പുതിയ ശ്രേണി. ഇന്ത്യയില്‍ ആദ്യമായാണ് മാറ്റ് പേള്‍ വൈറ്റ് അവതരിപ്പിക്കുന്നത്. എന്‍ട്രി ലെവല്‍ സൂപ്പര്‍സ്‌പോര്‍ട് ബൈക്കായ ആര്‍15 രാജ്യത്ത് ഇതിനകം പത്തു ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍പന നടത്തിയിട്ടുണ്ട്. 155 സിസി ലിക്വിഡ് കൂള്‍ എന്‍ജിന്‍, ഡെല്‍റ്റാബോക്‌സ് ഫ്രെയിം, ട്രാക്ഷന്‍ കണ്ട്രോള്‍ സിസ്റ്റം, സ്ലിപ്പര്‍ ക്ലച്ച്, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്‌സ് എന്നീ ഫീച്ചറുകളോടെയാണ് ആര്‍15 പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നത്.

https://dailynewslive.in/ കവിതകള്‍കൊണ്ട് ജീവിതത്തിന്റെ മുറിവുകള്‍ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകള്‍. മാണിയമ്മ, കോവിലകം, അത്രമേല്‍, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാര്‍, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകള്‍, അടിവേരുകള്‍, പാതിപിറന്ന മകന്‍ തുടങ്ങിയ 45 കവിതകള്‍. 2017-2024 കാലഘട്ടത്തില്‍ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാം തന്നെ. ‘നബീസ’. പവിത്രന്‍ തീക്കുനി. ഡിസി ബുക്സ്. വില 199 രൂപ.

https://dailynewslive.in/ ചൂടു ചായയ്ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനം. ചൂടു തട്ടുമ്പോള്‍ അന്നനാളത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കള്‍ കൂടി ചേരുമ്പോള്‍ കോശങ്ങള്‍ നശിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. സിഗരറ്റ് ശ്വാസകോശ അര്‍ബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളില്‍ വീക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ഈ കോശങ്ങളില്‍ മുറിവുകള്‍ ഉണ്ടാകാനും, പിന്നീട് അവ കാന്‍സര്‍ കോശങ്ങളായി മാറാനും ഇടയുണ്ട്. സിഗരറ്റ് വലിക്കുന്നതിലൂടെ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ തൊണ്ടയില്‍ എത്തും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോള്‍, തൊണ്ടയിലെ കോശങ്ങള്‍ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയില്‍ സ്ഥിരമായ നീര്‍ക്കെട്ടിനും ശബ്ദ മാറ്റങ്ങള്‍ക്കും കാരണമാകും. ഈ ശീലം തുടര്‍ന്നാല്‍, അത് കാലക്രമേണ തൊണ്ടയില്‍ ക്യാന്‍സറിന് കാരണമാകും. പുകയിലയിലെ നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാല്‍ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോള്‍ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും. നിക്കോട്ടിന്‍, കഫീന്‍ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോള്‍ ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓര്‍മശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.16, പൗണ്ട് – 119.86, യൂറോ – 103.50, സ്വിസ് ഫ്രാങ്ക് – 110.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.74, ബഹറിന്‍ ദിനാര്‍ – 233.81, കുവൈത്ത് ദിനാര്‍ -288.74, ഒമാനി റിയാല്‍ – 229.28, സൗദി റിയാല്‍ – 23.50, യു.എ.ഇ ദിര്‍ഹം – 24.01, ഖത്തര്‍ റിയാല്‍ – 24.21, കനേഡിയന്‍ ഡോളര്‍ – 63.73.

*മൈസൂര്‍ കൊട്ടാരം*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -51*

ഇന്ത്യയില്‍ കര്‍ണാടകയിലെ മൈസൂരിലാണ് മൈസൂര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അംബാ വിലാസ് കൊട്ടാരം എന്നും അറിയപ്പെടുന്ന മൈസൂര്‍ കൊട്ടാരം ഒരു ചരിത്ര കൊട്ടാരവും രാജകീയ വസതിയുമാണ്. മൈസൂരിനെ ‘കൊട്ടാരങ്ങളുടെ നഗരം’ എന്ന് സാധാരണയായി വിശേഷിപ്പിക്കാറുണ്ട്, ഇതില്‍ ഏഴ് കൊട്ടാരങ്ങളുണ്ട് .അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൈസൂര്‍ കൊട്ടാരം. പ്രധാന കവാടത്തില്‍, കൊട്ടാരത്തിലേക്കുള്ള നടപ്പാതകളുടെ ഇരുവശത്തും കൊത്തിയെടുത്ത വെങ്കല കടുവകളുടെ രൂപങ്ങളുണ്ട്. ദസറ ആഘോഷങ്ങളില്‍ പാവകളെ പ്രദര്‍ശിപ്പിക്കുന്നതിനും ആരാധിക്കുന്നതിനുമുള്ള ഒരു സ്ഥലമായിരുന്നു ദി ഡോള്‍സ് പവലിയന്‍ എന്നും അറിയപ്പെടുന്ന ഗോംബെ തോട്ടി. എലിഫന്റ് ഗേറ്റ് എന്നും അറിയപ്പെടുന്ന ആനെ ബാഗിലു കൊട്ടാരത്തിന്റെ ഉള്‍ഭാഗത്തേക്കുള്ള പ്രധാന കവാടമാണ്. എല്ലാ ദിവസവും രാവിലെ 10:00 മുതല്‍ വൈകുന്നേരം വരെ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. മൈസൂര്‍ കൊട്ടാരത്തിലേക്കുള്ള പ്രവേശന സമയങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് കൊട്ടാരം, അതിന്റെ വാസ്തുവിദ്യ, ചരിത്രപരമായ പ്രദര്‍ശനങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനുള്ള ധാരാളം സമയം നല്‍കുന്നു.കൊട്ടാരത്തിനുള്ളില്‍ ഒരു മ്യൂസിയമുണ്ട്, അതില്‍ വാഡിയാര്‍ രാജാക്കന്മാരുടെ ഭരണകാലത്തെ രാജകീയ കലാരൂപങ്ങള്‍, വസ്ത്രങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.മൈസൂര്‍ കൊട്ടാരത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളിലൊന്ന് രാത്രിയിലെ പ്രകാശമാണ്, ഇത് കൊട്ടാരത്തെ ഒരു തിളക്കമുള്ള കാഴ്ചയാക്കി മാറ്റുന്നു.മൈസൂര്‍ കൊട്ടാരത്തിലെ സാധാരണ പ്രകാശപ്രകാശ സമയം വൈകുന്നേരം 7:00 മുതല്‍ 7:45 വരെയാണ്, ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും ഉള്‍പ്പെടെ എല്ലാ വൈകുന്നേരവും ഇത് നടക്കും. മൈസൂര്‍ കൊട്ടാരത്തിലെ ലൈറ്റ് ഷോ സംഗീതം, ആഖ്യാനം, ലൈറ്റിംഗ് എന്നിവ സംയോജിപ്പിച്ച് വാഡിയാര്‍ രാജവംശത്തിന്റെയും മൈസൂരിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും കഥ പറയുന്നു.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *