yt cover 45

https://dailynewslive.in/ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. വെറും ഒരു പതാകയല്ല ഇതെന്നും, ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക ഉണര്‍വിന്റെ പ്രതീകം കൂടിയാണെന്നും പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന. നടപടി എടുത്ത് പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന അശങ്കയും പാര്‍ട്ടിക്കുണ്ട്.

https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊളള കേസില്‍ പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. എന്‍ വാസു ഉദ്യോഗസ്ഥനായിരുന്നുവെന്നും എന്നാല്‍ പത്മകുമാര്‍ അങ്ങനെയല്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റിയില്‍ വ്യക്തമാക്കി.

https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാര്‍. ബോധപൂര്‍വ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പ്രതിയോട് ഒരു കൈയില്‍ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചുവെന്നും വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-3*

(2025 നവംബര്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

ശാഖാതല സമ്മാനങ്ങള്‍ – 1200 ല്‍ അധികം പേര്‍ക്ക് 20,000 രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍.

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാര്‍ കൊണ്ടോട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹര്‍ജി നല്‍കി. എസ്ഐആറുമായി ബന്ധപ്പെട്ട് വലിയ മാനസിക പ്രയാസം നേരിടുന്നുവെന്നും എസ്ഐആര്‍ നടപടി ക്രമങ്ങള്‍ ബിഎല്‍ഒമാരുടെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സംശയമെന്നും സങ്കട ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 9ന് ഇറങ്ങുന്ന കരട് വോട്ടര്‍പട്ടികയില്‍ ഇല്ലെങ്കില്‍ പൊതുജനം ബി എല്‍ ഓ മാര്‍ക്കെതിരെ തിരിയുമെന്ന് പോലും ഞങ്ങള്‍ ഭയപ്പെടുന്നുവെന്നും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്ഐആര്‍ നടപ്പിലാക്കുന്നത് എന്ന് പൊതുവേ വിമര്‍ശനമുണ്ടെന്നും ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ജോലി ചെയ്യുന്നതില്‍ പ്രയാസമുണ്ടെന്നുമാണ് സങ്കട ഹര്‍ജിയില്‍ പറയുന്നത്.

https://dailynewslive.in/ എസ്ഐആറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

https://dailynewslive.in/ വ്യവസായ മേഖലയില്‍ സഹകരണത്തിനായി കേരളവും തമിഴ്നാടും. വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയില്‍ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടി ആര്‍ ബി രാജയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇലക്ട്രോണിക്സ്, ധാതുസമ്പത്ത് തുടങ്ങിയ അഞ്ച് മേഖലകളില്‍ സഹകരണത്തിന് സാധ്യത ഉണ്ടെന്ന് മന്ത്രിമാര്‍ വിലയിരുത്തി. വ്യവസായ നിക്ഷേപത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക വിഭാഗമായ ഗൈഡന്‍സുമായി കേരളവും സഹകരിക്കും.

https://dailynewslive.in/ മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സൈറ്റ് സീയിംഗ് സര്‍വീസ് സൂപ്പര്‍ ഹിറ്റ്. ഫെബ്രുവരി 9നാണ് മൂന്നാറില്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ആരംഭിച്ചത്. വെറും 9 മാസങ്ങള്‍ കൊണ്ട് റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസിന്റെ വരുമാനം 1 കോടി പിന്നിട്ടിരിക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവും പിഴയും. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, വി കെ നിഷാദ് എന്നിവര്‍ക്കാണ് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ വിധി.

https://dailynewslive.in/ കൊല്ലം ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി തര്‍ക്കം. ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളില്‍ കെട്ടിയ ബാനറില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. ഡിഡിഇ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഭാരതാംബയുടെ ചിത്രം കര്‍ട്ടണ്‍ ഉപയോഗിച്ച് മറച്ച് തര്‍ക്കം പരിഹരിക്കുകയായിരുന്നു.

https://dailynewslive.in/ പി.വി.അന്‍വര്‍ അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകുമെന്നാണ് പ്രതീക്ഷയെന്നും പായസത്തില്‍ മധുരം എത്ര കൂടിയാലും കുഴപ്പമില്ല എന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം അടക്കമുള്ള കൂടുതല്‍ കക്ഷികളെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ പാലക്കാട്ടെ സി പി എമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പോടെ യു ഡി എഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളില്‍ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകള്‍ പറയുന്നത് അവരുടെ അഭിപ്രായമെന്നും, അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനുള്ള പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എല്‍സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. സമാന സ്വഭാവമുള്ള ഹര്‍ജികള്‍ ഇന്നലെ തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് സ്ഥാനാര്‍ത്ഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേയെന്നും ചോദിച്ചു. സ്ഥാനാര്‍ത്ഥിക്ക് ആവശ്യമെങ്കില്‍ ഇലക്ഷന്‍ ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

https://dailynewslive.in/ വയനാട് വൈത്തിരി പഞ്ചായത്തിലെ വാര്‍ഡില്‍ വോട്ട് ചോദിച്ചെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വൈത്തിരി ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷൈലജ മുരുകേശനെയാണ് തടഞ്ഞത്. വിപ്ലവഭൂമിയില്‍ കയറ്റില്ലെന്നും വീടുകള്‍ കയറി നിരങ്ങാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

https://dailynewslive.in/ അട്ടപ്പാടിയില്‍ അഗളി പഞ്ചായത്ത് 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീറിന്റെ ഭീഷണിയില്‍ ജില്ലാ പൊലീസ് മേധാവിക്ക് അഗളിയില്‍ വിമതനായി മത്സരിക്കുന്ന മുന്‍ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണന്‍ പരാതി നല്‍കിയിട്ടും അഗളി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. നിയമ പരിമിതിയുണ്ടെന്നും കോടതിയില്‍ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

https://dailynewslive.in/ മലപ്പുറം തിരൂരില്‍ എസ്ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവന്‍ നാട്ടുകാര്‍ക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റി. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

https://dailynewslive.in/ ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ അനുശ്രീയേയും സീമ ജി നായരേയും ഫേസ്ബുക്ക് കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ദിവ്യ വ്യക്തമാക്കി.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്നും പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണമെന്നും രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതിയെന്നും ചോദിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും സജന പങ്കുവെക്കുന്നുണ്ട്.

https://dailynewslive.in/ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റെയില്‍വേ പൊലീസ്. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റില്‍ ആയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആയിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് പോകാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.

https://dailynewslive.in/ മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ യുവാവിനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ജുനൈദ് (26) പൊലീസില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

https://dailynewslive.in/ തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരണം അഞ്ചായി. തിരുനെല്‍വേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറില്‍ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയില്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് സംഘം എത്തിയിട്ടുണ്ട്.

https://dailynewslive.in/ ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്‌കൂളില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ രണ്ട് അധ്യാപകര്‍ മരത്തില്‍ കെട്ടിത്തൂക്കി. രണ്ട് അധ്യാപകരെയും സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://dailynewslive.in/ നക്സലിസം അവസാനിപ്പിക്കണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശത്തിന് പിന്നാലെ സായുധപോരാട്ടം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍. മൂന്ന് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്രസര്‍ക്കാരിനും, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കും കത്ത് നല്‍കി.

https://dailynewslive.in/ ഓസ്ട്രേലിയയില്‍ പാര്‍ലമെന്റിലേക്ക് ബുര്‍ഖ ധരിച്ചെത്തിയ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാവിന് സസ്പെന്‍ഷന്‍. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ വണ്‍ നേഷന്റെ സ്ഥാപകയും നേതാവുമായ പോളിന്‍ ഹാന്‍സണിനെയാണ് സെനറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. ഓസ്ട്രേലിയയിലെ മുസ്ലിം വിഭാഗത്തിലുള്ളവരെ അപമാനിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു പോളിന്റെ ബുര്‍ഖ അണിഞ്ഞുള്ള വരവെന്ന് സെനറ്റ് വിശദമാക്കി.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികളടക്കം 14 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ്. ഗുര്‍ബസ് ജില്ലയിലെ മുഗള്‍ഗൈയില്‍ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒന്‍പത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്.

https://dailynewslive.in/ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. 15 പേര്‍ കൊല്ലപ്പെട്ട ദില്ലി സ്ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.

https://dailynewslive.in/ സൈനിക നടപടികള്‍ കടുപ്പിക്കുന്നുവെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വെനസ്വേലയിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി ആറ് എയര്‍ലൈനുകള്‍. യുഎസ് ഏവിയേഷന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടിയെന്നാണ് എയര്‍ലൈന്‍ കമ്പനികള്‍ സര്‍വ്വീസ് റദ്ദാക്കിയതിനേക്കുറിച്ച് പ്രതികരിക്കുന്നത്. എത്ര കാലത്തേക്കാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

https://dailynewslive.in/ എത്യോപ്യയിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുയര്‍ന്ന ചാര മേഘങ്ങള്‍ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങള്‍ ഇന്ത്യയില്‍ നിന്നും ഒഴിയുമെന്നാണ് വിവരം. അഗ്നി പര്‍വതസ്ഫോടനത്തിന് പിന്നാലെ വടക്കന്‍ ഇന്ത്യയിലേക്ക് ചാരമേഘങ്ങള്‍ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

https://dailynewslive.in/ കാനഡയില്‍ ഖാലിസ്ഥാന് വേണ്ടി സിഖ് സംഘടനയുടെ റഫറണ്ടം. അന്‍പതിനായിരത്തിലേറെ പേര്‍ റഫറണ്ടത്തില്‍ പങ്കെടുത്തെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ റഫറണ്ടത്തില്‍ പങ്കെടുത്തവര്‍ അപമാനിച്ചു. റഫറണ്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. റഫറണ്ടം പ്രഹസനമാണെന്ന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ദിനേശ് പട്നായിക് വിമര്‍ശിച്ചു. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധന. ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,645 രൂപയായി. പവന്‍വിലയില്‍ 1,400 രൂപയാണ് ഇന്ന് ഉയര്‍ന്നത്. 93,160 രൂപ കൊടുക്കണം ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,580 രൂപയും പവന് 76,640 രൂപയുമാണ്. സ്വര്‍ണത്തിന് പെട്ടെന്നുള്ള കയറ്റത്തിന് കാരണം അമേരിക്കയില്‍ ഫെഡ് പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളാണ്. ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് നിര്‍ത്തുമെന്നാണ് കരുതുന്നത്. ഒക്ടോബറില്‍ കുത്തനെ കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില നവംബറില്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നില്ല. നവംബര്‍ ഒന്നിന് വില 90,200 രൂപയായിരുന്നു. അഞ്ചിന് 89,080 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. ഈ മാസം 13ന് 94,320 രൂപ വരെ ഉയര്‍ന്നതാണ് നവംബറിലെ വലിയ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയെല്ലാം ചേര്‍ത്ത് 1,00,200 രൂപയാകും.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഗ്രൂപ്പ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും. അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക. ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക. ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക. ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക. എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

https://dailynewslive.in/ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര കണക്ക്’. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കൊലുസണിഞ്ഞേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. നിഷാന്ത് കോടമനയുടെ വരികള്‍ക്ക് പ്രശാന്ത് അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ക്രിസ്റ്റ കല, സായന്ത് എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷ സാരംഗ്, സനൂജ, ആമിന നിജാം, കെപിഎസി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ശാന്തകുമാര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു.

https://dailynewslive.in/ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘കൊറഗജ്ജ’യിലെ ‘ഗുളിക … ഗുളിക …’ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര സിനിമകളിലൂടെ തുളുനാടിനപ്പുറം പ്രചാരത്തിലായ, കടലോര ദേവനായ ഗുളികയെ സ്തുതിക്കുന്ന ശക്തമായ ഗാനമാണിത്. മാറാളി മറേയാഗി എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ സുധീര്‍ അട്ടാവറായാണ് ഈ റാപ്പ് ശൈലിയിലുള്ള ട്രാക്ക് എഴുതിയിരിക്കുന്നത്. ഹോളിവുഡ്-ബോളിവുഡ് നൃത്തസംവിധായകന്‍ സന്ദീപ് സോപാര്‍ക്കര്‍, ഊര്‍ജ്ജസ്വലമായ ട്രാക്കില്‍ തന്റെ ശക്തമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഗോപി സുന്ദര്‍ ഈണം നല്‍കി ബോളിവുഡ് ഗായകന്‍ ജാവേദ് അലിയും ഗോപി സുന്ദറും സുധീര്‍ അട്ടാവറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. മംഗലാപുരത്തെ സോമേശ്വര ബീച്ചില്‍ 100 അടി നീളമുള്ള രണ്ട് ക്രെയിനുകളും അഞ്ച് ക്യാമറകളും ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. ചിത്രത്തില്‍ ഗുളിക പഞ്ചുര്‍ലിയുമായി കൊറഗജ്ജയെ കണ്ടുമുട്ടുന്ന ഒരു പ്രധാന രംഗമുണ്ട്. ഈ ഗാനവും സോപാര്‍ക്കറുടെ പ്രകടനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്.

https://dailynewslive.in/ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രമുഖ മോഡലായ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്സ് 2025 മോട്ടോര്‍സൈക്ലിങ് ഫെസ്റ്റിവലിലാണ് ഹിം- ഇ എന്ന പേരിലുള്ള ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്. ഹിം-ഇ ഒരു പരീക്ഷണ വാഹനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കാം. മറ്റ് ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഇതിന്റെ സാങ്കേതികവിദ്യ കടമെടുക്കാനുള്ള സാധ്യതയുമുണ്ട്. ഹിം-ഇയ്ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. സ്വര്‍ണ നിറത്തിലുള്ള ക്രോസ്-സ്പോക്ക് വീലുകള്‍ ആണ് ഇതിനുള്ളത്. ഇവ ഇലക്ട്രോണിക് പരമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷന്‍ ഉപയോഗിച്ചാണ് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത്. ബ്രെംബോ മാസ്റ്റര്‍ സിലിണ്ടറുള്ള റേഡിയലി-മൗണ്ടഡ് നിസിന്‍ ബ്രേക്ക് കാലിപ്പറുകള്‍ ഉപയോഗിച്ചാണ് നോബി ടയറുകള്‍ നിര്‍ത്തിയിരിക്കുന്നത്.

https://dailynewslive.in/ ഇസ: ഒരു കാലിന് നീളക്കുറവുള്ളതുകൊണ്ട് കാലുപയോഗിച്ച് സിഗരറ്റുകുറ്റി ചവിട്ടിയണയ്ക്കാന്‍ കഴിയാനാവാത്തതില്‍ ദുഃഖിക്കുന്ന ശവക്കുഴിയെടുപ്പുകാരന്‍. ഹാമിത് :ഇസയുടെ ഒരേയൊരു സുഹൃത്തായ ഹാമിത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ അമര്‍ഷം കൊള്ളുന്ന ഒരു സാധാരണ വാടകക്കൊലയാളിയാണ്. ലുട്ഫു :ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഹാമിത്തിന്റെ മരുമകന്‍ അധോലോകത്തില്‍ പെട്ടെന്ന് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവന്‍. ഡെന്നിസ് : ലുട്ഫു മയക്കുമരുന്ന് വില്പന നടത്തുന്ന കോളേജിലെ ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥി. ഈ നാല് വ്യക്തികളുടെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന മനശ്ശാസ്ത്രപരമായ ത്രില്ലര്‍. കുറ്റകൃത്യങ്ങളെയും നിഷ്‌കളങ്കതയെയും അപഗ്രഥിക്കുന്നതിലൂടെ മനുഷ്യമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യവാഞ്ഛയുടെ ഒരു വിശകലനംകൂടിയാണ്, അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അസ്ലി പെര്‍ക്കറുടെ ഈ രചന. ‘ആരാച്ചാരുടെ ശ്മശാനം’. പരിഭാഷ – ഇ.മാധവന്‍. ഗ്രീന്‍ ബുക്സ്. വില 306 രൂപ.

https://dailynewslive.in/ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയില്‍ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോഷത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അതിന് മുന്‍പ് തന്നെ ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. രോഗപ്രതിരോശേഷി വര്‍ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുക. ജലദോഷം ഉള്ളപ്പോള്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാംസം കഴിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പച്ചക്കറി അല്ലെങ്കില്‍ പയര്‍ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുകയും സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം സൈറ്റോകൈന്‍സ് എന്ന പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 89.25, പൗണ്ട് – 117.08, യൂറോ – 102.84, സ്വിസ് ഫ്രാങ്ക് – 110.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.60, ബഹറിന്‍ ദിനാര്‍ – 236.73, കുവൈത്ത് ദിനാര്‍ -290.49, ഒമാനി റിയാല്‍ – 232.14, സൗദി റിയാല്‍ – 23.80, യു.എ.ഇ ദിര്‍ഹം – 24.27, ഖത്തര്‍ റിയാല്‍ – 24.36, കനേഡിയന്‍ ഡോളര്‍ – 63.21.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *