yt cover 14

https://dailynewslive.in/ സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍. കേരളാ സര്‍വകലാശാല റജിസ്ട്രാര്‍ക്കെതിരായ ഗവര്‍ണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കേരള സര്‍വകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടന്ന് സര്‍വകലാശാല കെട്ടിടത്തിനകത്തേക്ക് കയറി. പ്രതിഷേധത്തിന് പിന്തുണയുമായി കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐ പ്രതിഷേധത്തിലേക്കെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആര്‍ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി. അതേ സമയം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.

https://dailynewslive.in/ കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ച് സ്വകാര്യബസ് സമരം. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണന്‍ നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും അറിയിച്ചു. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

https://dailynewslive.in/ സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി സിപിഎം ദേശീയ സെക്രട്ടറി എം എ ബേബിയും. എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും ബേബി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ നാളത്തെ ട്രേഡ് യൂണിയന്‍ പണിമുടക്ക് കേരളത്തില്‍ മാത്രമാണുള്ളതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ സമരമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാമെന്നും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, അടിസ്ഥാന സൗകര്യമേഖലകളില്‍ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളതെന്നും മറ്റ് സംസ്ഥാനങ്ങള്‍ സാമ്പത്തിക മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങള്‍ നടത്തുകയാണെന്നും ഇത്തരം സമരങ്ങള്‍ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

https://dailynewslive.in/ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ചാന്‍സലറുടെ തീരുമാനം എന്തായാലും കോടതിയില്‍ ചോദ്യം ചെയ്യാനാണ് സിണ്ടിക്കേറ്റിന്റെ ശ്രമം. മുന്‍ ഗവര്‍ണറെക്കാള്‍ കടുപ്പമാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചു.

https://dailynewslive.in/ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. സജി ചെറിയാന്‍ പറഞ്ഞതില്‍ വിവാദം കാണുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്ത സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലുണ്ടെന്നും അതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും അതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ക്രൈസ്തവ സഭകളുടെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാന്‍ യു ഡി എഫ് നീക്കം ശക്തമെന്ന് റിപ്പോര്‍ട്ട്. മനുഷ്യ – മൃഗ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു ഡി എഫിന്റെ ശ്രമങ്ങള്‍. അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ടെന്നാണ് വിവരം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ സപ്ലൈകോയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹ മാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ അബ്ദുല്‍ ഖാദര്‍ അറിയിച്ചു. സപ്ലൈകോയില്‍ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിര്‍ണായക നടപടി. രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്. വീസാ കാലാവധി തീരുന്നതിനാല്‍ നൗഷാദ് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അനുമാനിക്കുന്നു.

https://dailynewslive.in/ പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങള്‍ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും.

https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിനായി നടന്‍ സൗബിന്‍ ഷാഹിര്‍ മരട് പൊലീസ് സ്റ്റേഷനില്‍ ഇന്നും ഹാജരായി. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണെന്ന് സൗബിന്‍ പറഞ്ഞു. ലാഭവിഹിതവും നല്‍കാന്‍ താന്‍ തയ്യാറാണെന്നും ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും സൗബിന്‍ പറയുന്നു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വിവാദമായ സംഭവത്തില്‍ വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ ഏറ്റുപറച്ചില്‍.

https://dailynewslive.in/ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏക പ്രതിയാണ്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.

https://dailynewslive.in/ കോഴിക്കോട് ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവര്‍ക്കെതിരെ ആണ് നടപടി. മെയ് 24നാണ് കൊലപാതകം നടന്നത്.

https://dailynewslive.in/ ബ്രസീലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയില്‍ നിന്ന് ബ്രസീലിയയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം ഹൃദ്യമായ വരവേല്പ് നല്‍കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീല്‍ ഉയര്‍ത്തിയിരുന്നു.

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് സൂചന. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.

https://dailynewslive.in/ ഒമാനില്‍ ഒരു കമ്പനിയുടെ ലബോറട്ടറിയില്‍ നിന്ന് മാരക വിഷവാതകം ചോര്‍ന്നു. സൊഹാറിലെ ഒരു കമ്പനിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. വിഷവാതക ചോര്‍ച്ച തടയുന്നതില്‍ വിദഗ്ധരായ സംഘം ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. അപകടകരമായ വിഷവാതകം ചോര്‍ന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടല്‍ മൂലം ആര്‍ക്കും പരിക്കേറ്റില്ല.

https://dailynewslive.in/ തമിഴ്‌നാട്ടിലെ കടലൂരില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ക്കും പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാന്‍ ഗേറ്റ് കീപ്പറെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതാണ് കടലൂരിലെ ട്രെയിന്‍ അപകടത്തിലേക്ക് നയിച്ചതെന്ന് റെയില്‍വേ.

https://dailynewslive.in/ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍. ഇന്ന് രാവിലെ തമിഴ്നാട്ടിലെ കടലൂരിലുണ്ടായ അപകടത്തിലാണ് ഗേറ്റ് കീപ്പര്‍ക്കെതിരെ നടപടിയെടുത്തത്. കടലൂരിനും ആളപ്പാക്കത്തിനും ഇടയിലുള്ള റെയില്‍വേ ഗേറ്റ് നമ്പര്‍ 170ലൂടെ പോയ സ്‌കൂള്‍ വാനിനെയാണ് വില്ലുപുരം മയിലാടുംതുറൈ പാസഞ്ചര്‍ ഇടിച്ച് തെറിപ്പിച്ചത്.

https://dailynewslive.in/ ദില്ലി സര്‍വകലാശാലയിലെ നാലുവര്‍ഷ ബിരുദ കോഴ്‌സ് ഉള്‍പ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍. ആവശ്യമുന്നയിച്ച് 2000 അധ്യാപകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നല്‍കി. 4 വര്‍ഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, അധിക ക്ലാസ് മുറികള്‍, ലാബുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകര്‍.

https://dailynewslive.in/ കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിലെ മൂന്നുപേരുടെ മരണം മലിനജലം കുടിച്ചത് കൊണ്ടെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 20 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്.

https://dailynewslive.in/ വാഹനാപകടത്തില്‍ സൗദി പൗരന്‍ മരിച്ച കേസില്‍ ഒരു മാസം ജയിലിലാവുകയും ആറുവര്‍ഷം യാത്രാവിലക്ക് നേരിടുകയും ചെയ്ത മലയാളി കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ഷാജു സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തി.ഷാജു ഓടിച്ച വാട്ടര്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

https://dailynewslive.in/ വടക്കന്‍ ഇറാഖില്‍ കുര്‍ദ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില്‍ ദൗത്യത്തിനിടയില്‍ ഏഴ് തുര്‍ക്കി സൈനികര്‍ കൂടി കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ കുര്‍ദ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി. ഗുഹയില്‍ നിറഞ്ഞ മീഥേന്‍ ഗ്യാസ് ശ്വസിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് തുര്‍ക്കി സൈന്യം വ്യക്തമാക്കിയത്.

https://dailynewslive.in/ വടക്കന്‍ ഗാസയില്‍ കഴിഞ്ഞ രാത്രി മാത്രം അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇവര്‍ക്ക് പുറമെ മറ്റ് രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഗാസയിലെ ആരോഗ്യ വിഭാഗം നല്‍കുന്ന വിവരമനുസരിച്ച് ഇസ്രായേല്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

https://dailynewslive.in/ പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. നിലവിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക.

https://dailynewslive.in/ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് നാലുദിവസത്തിനിടെ 800 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറാന്‍ തുടങ്ങിയത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

https://dailynewslive.in/ വര്‍ഷാവര്‍ഷം പ്രൈം മെമ്പര്‍മാര്‍ക്ക് വമ്പിച്ച ഇളവു നല്‍കി നടത്തുന്ന പ്രൈം ഡേയുടെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. 2025 ജൂലൈ 12ന് പാതിരാത്രിയില്‍ ആരംഭിച്ച് ജൂലൈ 14ന് 11:59ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഷോപ്പിങ് ഉത്സവം നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ആദായ വില്‍പ്പനകളിലൊന്നാണ് ഇത്. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഇല്‌ക്ട്രോണിക് ഉപകരണങ്ങളടക്കം ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ആമസോണ്‍ ഒരുക്കുന്നത്. ആപ്പിള്‍ കമ്പനി 2023 സെപ്റ്റംബറില്‍ അവതരിപ്പിച്ച ഐഫോണ്‍ 15ന് വിലക്കുറവ് ഉറപ്പാണ് എന്നാണ് സൂചന. വണ്‍പ്ലസ് 13എസ്, സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ, ഐക്യൂ നിയോ 10ആര്‍ എന്നിവയ്ക്കും കിഴിവ് ഉണ്ട് എന്നാണ് വാര്‍ത്തകള്‍. ചില ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ കിഴിവ് ലഭിച്ചേക്കും. പ്രൈം അംഗങ്ങള്‍ക്ക് 40 ശതമാനം വരെ സ്മാര്‍ട്ട്‌ഫോണുകള്‍ അക്‌സസറികള്‍ തുടങ്ങിയവയ്ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ പ്രൈം അംഗങ്ങള്‍ക്ക് പഴയ ഉപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് 60,000 രൂപ വരെ കിഴിവ് നേടാം. കൂടാതെ, 24 മാസം വരെ തവണ വ്യവസ്ഥയിലും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം.

https://dailynewslive.in/ വിജയ് ദേവരകൊണ്ടയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കിങ്ഡം’ ജൂലൈ 31ന് തിയറ്ററുകളിലെത്തും. നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിര്‍മാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോന്‍ ടി. ജോണ്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കിങ്ഡം. സിനിമയ്ക്കായി നടന്‍ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഐസ് ബാത്ത്’ അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വ ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാര്‍. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്നാണ് നിര്‍മാണം.

https://dailynewslive.in/ വിഷ്ണു വിശാല്‍ നായകനായി 2018ല്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രമായിരുന്നു ‘രാക്ഷസന്‍’. അന്ന് തമിഴ്നാടിന് പുറമെ കേരളത്തിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങിയ സിനിമ രാംകുമാര്‍ ആണ് സംവിധാനം ചെയ്തത്. അമല പോള്‍ രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായികയായി. അന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. രാക്ഷസനില്‍ ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലന്‍വേഷം ചെയ്ത ശരവണനും തന്റെ പ്രകടനം കൊണ്ട് കയ്യടി നേടി. രാക്ഷസന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് വിഷ്ണു വിശാല്‍ ഇപ്പോള്‍. ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഈ രാക്ഷസന്‍. ത്രില്ലര്‍ ചിത്രം നൂറ് ദിവസം തിയേറ്ററുകളില്‍ ഓടി. ബോക്‌സോഫിസില്‍ 30 കോടിയോളമാണ് രാക്ഷസന്‍ നേടിയത്. സിനിമ പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ എത്തിയത്.

https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് നായികയായി തിളങ്ങിയ സിമ്രാന് ഇന്നും ആരാധകരേറെയുണ്ട്. ഇപ്പോഴും സിനിമകളില്‍ സജീവമായ താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ടൂറിസ്റ്റ് ഫാമിലി ആണ്. സിമ്രാന്റെ യാത്രകള്‍ക്ക് പുതിയൊരു കൂട്ട് എത്തിയിരിക്കുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഥാര്‍ റോക്സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് പുതുവാഹനത്തിന്റെ ഡെലിവറി സിമ്രാന്‍ സ്വീകരിച്ചത്. ബാറ്റില്‍ഷിപ് ഗ്രേ എന്ന നിറമാണ് ഥാര്‍ റോക്സിനായി താരം തിരഞ്ഞെടുത്തത്. ഏതു വേരിയന്റാണ് സിമ്രാന്‍ സ്വന്തമാക്കിയതെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഥാര്‍ റോക്സ് മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.

https://dailynewslive.in/ റീബ പോളിന്റെ കവിതകളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പുതിയ ഒരു കാവ്യഭാഷയ്ക്കായുള്ള ശ്രമമാണ്. ആ ഭാഷയില്‍ തനി നാടന്‍ പദങ്ങ ളുണ്ട്, കാവ്യാത്മകമായ പ്രയോഗങ്ങളുണ്ട്, പുതിയ ഉപമകളും രൂപക ങ്ങളുമുണ്ട്, ചിലപ്പോള്‍ ഇംഗ്ലീഷ് വാക്കുകളും കവിതകളുടെ വരികള്‍ പോലും ഉണ്ട് -മായാ ആന്‍ജെലുവിന്റെ ‘സ്റ്റില്‍ വി റൈസ്’ പോലെ. ഈ ലോകത്തില്‍ മനുഷ്യര്‍ എന്ന പോലെ വൃക്ഷങ്ങളും സംസാരിക്കുന്നു. അനുഭവം എന്നാല്‍ മനുഷ്യനുമാത്രം ഉണ്ടാകുന്നതല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്. ഇങ്ങനെ അനുഭവങ്ങളുടെ പല മാനങ്ങളും ആവിഷ്‌കരിക്കു ന്നവയാണ് ഈ രചനകള്‍. മരങ്ങള്‍ മിണ്ടിക്കൊണ്ട ഇരിക്കട്ടെ.- സച്ചിദാനന്ദന്‍. ‘മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍’. റീബ പോള്‍. ഗ്രീന്‍ ബുക്സ്. വില 102 രൂപ.

https://dailynewslive.in/ കുടലിന്റെ പ്രവര്‍ത്തനം ശരിയായ രീതിയലല്ല നടക്കുന്നത് എങ്കില്‍ അത് ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബധിക്കും. ഇത് നമ്മെ ശാരീരികമായും വൈകാരികമായും ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. കുടലിന്റെ ആരോഗ്യം മോശമാകുന്നുവെന്ന് ശരീരം തന്നെ പല സമയങ്ങളിലും വെളിപ്പെടുത്താറുണ്ട്. കുടല്‍ ആരോഗ്യകരമല്ലെങ്കില്‍ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങള്‍ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറില്‍ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും. കുടലിന്റെ ആരോഗ്യം മോശമാകുന്നത് ദഹനക്കേട് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ദഹനം മന്ദഗതിയിലാകുന്നത് നമുക്ക് വയറു വീര്‍ക്കാന്‍ കാരണമാകും. ശരീരത്തിന് ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ കുടല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ സൂക്ഷ്മാണുക്കളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴോ വീക്കം ഉണ്ടാകുമ്പോഴോ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് നമ്മെ ക്ഷീണിതരും ഉറക്കം തൂങ്ങുന്നവരുമാക്കുന്നു. കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടല്‍ അസന്തുലിതാവസ്ഥയിലാകുമ്പോഴോ വീക്കം സംഭവിക്കുമ്പോഴോ, അത് തലച്ചോറിലേക്ക് നെഗറ്റീവ് സിഗ്നലുകള്‍ അയക്കുകയും തന്‍മൂലം ഈര്‍ഷ്യയും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു. മാനസികാവസ്ഥയിലെ മാറ്റങ്ങളില്‍ കുടല്‍-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ അസന്തുലിതമാകുമ്പോള്‍, അത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്‍പാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഊര്‍ജ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ദഹനക്കുറവുള്ളപ്പോള്‍ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.73, പൗണ്ട് – 116.83, യൂറോ – 100.77, സ്വിസ് ഫ്രാങ്ക് – 107.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.06, ബഹറിന്‍ ദിനാര്‍ – 227.50, കുവൈത്ത് ദിനാര്‍ -280.84, ഒമാനി റിയാല്‍ – 223.01, സൗദി റിയാല്‍ – 22.86, യു.എ.ഇ ദിര്‍ഹം – 23.33, ഖത്തര്‍ റിയാല്‍ – 23.49, കനേഡിയന്‍ ഡോളര്‍ – 62.84.

*പ്രകൃതി ഭംഗി നിറഞ്ഞ ഭൂട്ടാന്‍*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -6*

ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഭൂട്ടാന്‍. കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, കെട്ടിടങ്ങളുടെ നിര്‍മാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. ഭൂട്ടാനിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്‍വ്വമായ നിര്‍മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്‍ എങ്ങനെ അത് പണിതെന്നതും കണ്ടിരിക്കണം. അവിടെയുള്ളവരില്‍ ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. ഇന്ത്യന്‍ രൂപയുടെ അതേ മൂല്യം ആണ് ഭൂട്ടാന്‍ കറന്‍സിക്കും. ഇന്ത്യന്‍ രൂപ നല്‍കിയാലും കടക്കാര്‍ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊടുത്താല്‍ കറന്‍സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്‍നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ്. 206 അടിയാണ് ഉയരം ഉണ്ട് ഇതിന്. വെങ്കലത്തില്‍ തീര്‍ത്ത ബുദ്ധന്‍ പത്മാസനത്തിലിരിക്കുന്ന പ്രതിമയില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. പുനാക്ക താഴ്വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്‍. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍ ഇവിടെയുണ്ട്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ്‌വരയിലാണ്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയാണ് റോഡ് മാര്‍ഗം ഏറ്റവും എളുപ്പം. ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഭൂട്ടാന്‍. അതിനാല്‍ തന്നെ ഈ മനോഹരമായ രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ എടുക്കേണ്ട ആവശ്യമില്ല. പകരം പെര്‍മിറ്റ് എടുക്കണം. ഏഴ് ദിവസമാണ് ഈ പെര്‍മിറ്റിന്റെ കാലാവധി. ഏഴ് ദിവസത്തില്‍ കൂടുതല്‍ ഭൂട്ടാനില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തിംഫുവിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ ചെന്ന് പെര്‍മിറ്റ് നീട്ടി വാങ്ങണം. ഈ പെര്‍മിറ്റ് അപേക്ഷിക്കുന്നതിന് ഇന്ത്യക്കാരില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *