yt cover 30

https://dailynewslive.in/ രാജ്യത്തെ വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ബിഹാറിലെ സസാറാമില്‍ ഇന്ന് തുടക്കമാകും. രാഹുല്‍ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയിലാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന റാലി.

https://dailynewslive.in/ വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കരടു വോട്ടര്‍പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്‍കുന്നത്, ഡിജിറ്റലായും കരടു വോട്ടര്‍ പട്ടിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കും. മൂന്ന് മണിക്കാണ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക. വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍.

https://dailynewslive.in/ വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്നും ഇതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവയ്ക്കുന്നതെന്തിനെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശവും സ്വാഗതം ചെയ്യുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താകുറിപ്പിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ പോസ്റ്റ്. എന്തു കൊണ്ട് ഇലക്ട്രോണിക് പട്ടികയും സിസിടിവി ദൃശ്യങ്ങളും കമ്മീഷന്‍ നല്കുന്നില്ലെന്നും കെസി വേണുഗോപാല്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഓഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കതോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍. വെള്ളാപ്പള്ളി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു. സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ പറയാമെന്നും പക്ഷേ മറ്റു സുദായങ്ങളെ അവഹേളിക്കരുതെന്നും നിരന്തരം ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്താണെന്ന് അറിയില്ലെന്നും ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു.

https://dailynewslive.in/ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശന്‍ മാറുന്നുവെന്നും പ്രത്യക്ഷത്തില്‍ വെള്ളാപ്പള്ളിയും പരോക്ഷമായി സിപിഐഎമ്മും സംഘ പരിവാര്‍ അജണ്ട നടപ്പാക്കുന്നെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും യുഡിഎഫ് എതിര്‍ക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

https://dailynewslive.in/ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സീറോ മലബാര്‍ സഭ. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്.

https://dailynewslive.in/ ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി. ദിക്ര് ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണമെന്നും ആരാധനാകര്‍മ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകുമെന്നും അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2

*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ ഡി ജി പി അജിത് കുമാറിനെ വഴിവിട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് കോടതി പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും, സതീശന്‍ തുറന്നടിച്ചു. കെ എം മാണിക്കെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോഴുള്ള ധാര്‍മികത ഇപ്പോഴും പിണറായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചു.

https://dailynewslive.in/ കേരളത്തില്‍ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികള്‍ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആര്‍ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലന്‍സ് മാന്വല്‍ അട്ടിമറിച്ചുവെന്നും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ശരിവെക്കാനുള്ള അംഗീകാരമില്ലെന്നും വിജിലന്‍സ് കേസുകളില്‍ കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും അത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു. അതേസമയം സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ലെന്നും തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കല്‍ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന വല്ലപ്പുഴ ലോക്കല്‍ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുമെന്നും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ചിറ്റയം ഗോപകുമാര്‍ പ്രതികിച്ചു.

https://dailynewslive.in/ എറണാകുളം ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും.

https://dailynewslive.in/ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കാനോ താഴ്ന്നുകിടക്കാനോ സാധ്യതയുണ്ട്.

https://dailynewslive.in/ പാമ്പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ മതിലില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിന്‍ ദമ്പതികളുടെ മകന്‍ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്

https://dailynewslive.in/ മലപ്പുറം നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

https://dailynewslive.in/ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് സ്‌കൂട്ടര്‍ യാത്രികനായ റിട്ട. ലേബര്‍ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശന് (62) ദാരുണാന്ത്യം.ആര്യനാട് നെടുമങ്ങാട് റോഡില്‍ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് പുറത്തേയ്ക്ക് വന്ന സ്‌കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്റെ സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

https://dailynewslive.in/ വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

https://dailynewslive.in/ മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നാഗാലാന്‍ഡ് ഗവര്‍ണറുടെ അധിക ചുമതല നല്‍കി. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്കാണ് അധിക ചുമതല നല്‍കിയത്. നാഗാലാന്‍ഡ് ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്നാണ് തീരുമാനം.

https://dailynewslive.in/ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നാളെ ദില്ലിയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സമിതികള്‍ക്കിടയിലെ ചര്‍ച്ചയ്ക്കാണ് വാങ് യീ എത്തുന്നത്. അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും വാങ് യീ കാണും. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദര്‍ശനം.

https://dailynewslive.in/ വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോര്‍ തുറന്നിട്ട പൈലറ്റിന് സസ്പെന്‍ഷന്‍. ബ്രിട്ടീഷ് എയര്‍വേയ്സ് പൈലറ്റ് ജാക്ക് സ്റ്റാന്‍ഡേര്‍ഡിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹേയ്ത്രൂവില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട് വിമാനം പറത്തുന്ന പൈലറ്റിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

https://dailynewslive.in/ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 307ആയി. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ മലയോര മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. 74 ലേറെ വീടുകളാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു. വലിയ ശബ്ദത്തോടെ പര്‍വ്വതം ഒഴുകിയെത്തിയെന്നാണ് ദൃക്സാക്ഷികള്‍ വിശദമാക്കുന്നത്.

https://dailynewslive.in/ കുവൈത്തിനെ നടുക്കിയ വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യന്‍ പ്രവാസികള്‍ മരിക്കുകയും, 160-ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ വ്യാപകമായ പരിശോധനകളും റെയ്ഡുകളും ശക്തമാക്കി. അഹ്‌മദി സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ഫഹാഹീല്‍ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിര്‍മ്മാണ കേന്ദ്രം പിടിച്ചെടുത്തു.

https://dailynewslive.in/ ഹമാസ് നേതാവ് നാസര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടത്.

https://dailynewslive.in/ വ്ലാദിമിര്‍ പുടിന്‍-ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി അമേരിക്കയിലേക്ക്. നാളെ സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തി ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലന്‍സ്‌കിയും ഒന്നര മണിക്കൂര്‍ ഫോണില്‍ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ന്‍ പരിപൂര്‍ണ്ണമായി സഹകരിക്കുമെന്ന് താന്‍ ആവര്‍ത്തിച്ചതായി സെലന്‍സ്‌കി എക്സില്‍ പോസ്റ്റ് ചെയ്തു.

https://dailynewslive.in/ യുക്രെയ്ന്‍ വിഷയത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചക്ക് മുന്നോടിയായി യു.എസ്. സൈനിക ശക്തിയുടെ പ്രദര്‍ശനം. അലാസ്‌കയിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്‌സണില്‍ നടന്ന കൂടിക്കാഴ്ചയുടെ സമയത്ത് ഒരു ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറും യു.എസ്. യുദ്ധവിമാനങ്ങളും ഇരുനേതാക്കള്‍ക്കും മുകളിലൂടെ പറന്നു.

https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനായുള്ള ഇരുവരുടെയും സാരഥ്യം അത്യന്തം പ്രശംസനീയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതാണ് അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ റഷ്യയെ പ്രേരിപ്പിച്ചത് എന്നും ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ നിലപാട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അലാസ്‌കയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘

https://dailynewslive.in/ യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയിനിന്റെ അധീനതയിലുള്ള ഡൊണെറ്റ്സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്‌നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റഷ്യ ഒരു വലിയ ശക്തിയാണെന്നും യുക്രെയ്ന്‍ അങ്ങനെയല്ലെന്നും പറഞ്ഞ ട്രംപ് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ രാജ്യത്തെ പുതിയ ഭവനവായ്പക്കാര്‍ക്ക് തിരിച്ചടിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ വായ്പകള്‍ക്ക് പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരെയാണ് ഈ നീക്കം കൂടുതല്‍ ബാധിക്കുക. അപ്പര്‍ പ്രൈസ് ബാന്‍ഡാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജൂലൈ വരെ നിരക്കുകള്‍ 7.5-8.45 ശതമാനമായിരുന്നു. പരിഷ്‌കരിച്ചതോടെ ഇനി അത് 7.5-8.70 ശതമാനമാകും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലൈ അവസാനം വരെ 7.35 ശതമാനമായിരുന്ന നിരക്ക് 7.45 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ റിപ്പോനിരക്കുകള്‍ 5.5 ശതമാനമായി കുറച്ചതിനു ശേഷമാണ് ബാങ്കുകളുടെ നീക്കം. പൊതുമേഖല ബാങ്കുകള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നത് ഭവന വായ്പയുടെ 43 ശതമാനത്തോളമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ യഥാക്രമം 7.90 ശതമാനം, 8 ശതമാനം, 8.35 ശതമാനം എന്നിങ്ങനെയാണ് ഭവനവായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്.

https://dailynewslive.in/ ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ‘സര്‍ക്കീട്ട്’. തമര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടന്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ദിവ്യ പ്രഭ, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരം ഓര്‍ഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. മെയ് 8നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴു വയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.

https://dailynewslive.in/ വിജയ് സേതുപതി, നിത്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘തലൈവന്‍ തലൈവി’. പാണ്ഡിരാജന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആര്‍ട്ടിക്കിള്‍ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രമാണ് തലൈവന്‍ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ ‘കൂലി’ രജനി ചിത്രത്തിലൂടെ തമിഴകത്തിന്റെയും ഹൃദയത്തില്‍ ഇടം പിടിച്ചു കഴിഞ്ഞ സൗബിന്‍ ഷാഹിര്‍ ആ ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ പുതിയൊരു വാഹനം കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ്. ബി എം ഡബ്ള്യു എക്സ് എം ആണ് സൗബിന്റെ ഗാരിജിലെത്തിയ പുതിയ ആഡംബര വാഹനം. കുടുംബവുമൊന്നിച്ചാണ് സൗബിന്‍ പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. എകദേശം 2.6 കോടി രൂപയാണ് ബിഎംഡബ്ല്യവിന്റെ ഈ കരുത്തന്‍ എസ്യുവിയുടെ എക്സ്‌ഷോറൂം വില. ബിഎംഡബ്ല്യു വാഹനനിരയിലേക്കു 2022 ല്‍ അവതരിപ്പിച്ച മോഡലാണ് എക്‌സ്എം. 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിനു കരുത്തേകുന്നത്. 653 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 25.7 സണവ ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ്, ഐ ഡ്രൈവ് 8 സോഫ്‌റ്റ്വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര ഫീച്ചറുകള്‍.

https://dailynewslive.in/ പല കാരണങ്ങളാല്‍ മറ്റപ്പെട്ടു പോയ കുറെ സ്ത്രീകളുടെ കഥകള്‍ കുട്ടിത്തുന്നിയതാണ് ഈ നോവല്‍ ആയിഷ എന്ന പഠിക്കാന്‍ മിടുക്കിയായിരുന്ന വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അദ്ധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ, ജീവിതം കഠിന പ്രഹരങ്ങള്‍ ഏല്‍പ്പിച്ച കുറെ പെണ്ണുങ്ങള്‍ അവരുടെ പൊരുതലുകളും സമരങ്ങളും ചേര്‍ന്നു നില്‍ക്കലുകളുമാണിതില്‍ ഈ സ്ത്രീകളുടെ കുഞ്ഞുകുഞ്ഞു പൊരുതലുകള്‍ കാണു അവരുടെ കലമ്പലുകളും ചിലമ്പലുകളും ചിന്നലുകളും കേള്‍ക്കു ചീന്തിക്കീറലുകളും തട്ടിമറിഞ്ഞ് ദിശമാറിയൊഴുകലുകളും തൊട്ടറിയു. ‘നിശാന്തിനിയുടെ ശരികള്‍’. മനോഹരന്‍ തില്ലങ്കേരി. കൈരളി ബുക്സ്. വില 256 രൂപ.

https://dailynewslive.in/ ചൂടുള്ള ചായ കുടിക്കുന്ന ശീലം പതിവാക്കിയാല്‍ കാന്‍സറിന് കാരണമാകാമെന്ന് പഠനം. ഉയര്‍ന്ന ചൂടില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നമ്മുടെ ദഹനനാളി അഥവാ ഭക്ഷണ കുഴലില്‍ പൊള്ളല്‍ ഉണ്ടാക്കാനും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകാനും കാരണമാകും. ഇത് കാന്‍സറിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. 2016-ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ പാനീയങ്ങള്‍ കുടിക്കുന്നതിനെ കാര്‍സിനോജെനിക്ക് (കാന്‍സറിന് കാരണമാകുന്നത്) എന്ന വിഭാഗത്തില്‍ പെടുത്തിയിരുന്നു. വിറക് അടുപ്പിലെ പുകയോ ചുവന്ന മാംസം അമിതമായി കഴിക്കുന്നതിനോ തുല്യമായ ആരോഗ്യസങ്കീര്‍ണത ഇത് ഉണ്ടാക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സൗത്ത് അമേരിക്കയില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു നടപടി. പഠനത്തില്‍ ഹെര്‍ബല്‍ ചായ 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ കുടിക്കുന്നവരില്‍ ദഹനനാളിയില്‍ കാന്‍സര്‍ വരാനുള്ള ഉയര്‍ന്ന സാധ്യത കണ്ടെത്തിയിരുന്നു. സമാനമായ പഠന ഫലങ്ങള്‍ ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലും കണ്ടെത്തിയിരുന്നു. ചൂടു ചായ കുടിക്കാത്തവരെ അപേക്ഷിച്ച്, ഒരു ദിവസം എട്ട് കപ്പ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ അളവില്‍ ചൂട് ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നവരില്‍ ഏതാണ്ട് ആറ് മടങ്ങ് ദഹനനാളിയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. മറ്റൊന്ന്, ചൂട് തട്ടുന്നത് ദഹനനാളിയിലെ സ്വാഭാവിക സംരക്ഷണ കവചം തകരാറിലാവുകയും ഗ്യാസ്ട്രിക് ആസിഡ് റിഫ്‌ലക്‌സിന് തകരാര്‍ സംഭവിക്കാനും ഇടയാകുമെന്നതാണ്. കാലക്രമേണ ഇത് കാന്‍സറായി മാറമെന്നും ഗവേഷകര്‍ പറയുന്നു. ഒറ്റ തവണ വലിയ അളവില്‍ കുടിക്കുന്നത് അപകടത്തിന്റെ ആഘാതം കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അഞ്ച് വയസ്സുളള ആ കുറുമ്പന്‍ അമ്മയോട് പിണങ്ങി ബാഗുമെടുത്ത് പുറത്തേക്ക് പോകാനൊരുങ്ങി. എവിടേക്കാ പോണത് എന്ന് ചോദിച്ചപ്പോള്‍ കഴിഞ്ഞ ദിവസം കണ്ട സിനിമയിലെ ഡയലോഗാണ് അവന്‍ പറഞ്ഞത്. ഞാന്‍ ബോംബെക്ക് പോകാ.. ഡോണ്‍ ആകാന്‍. വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഉടനെ അവന്‍ ഓടി തിരിച്ചുകയറി. ഇത് കണ്ട് കാരണമന്വേഷിച്ച അമ്മയോട് ദേഷ്യപ്പെട്ട അവന്‍ ഇങ്ങനെ ചോദിച്ചു: ആരോട് ചോദിച്ചിട്ടാ പുറത്തേ ലൈറ്റ് ഓഫാക്കിയത്? ഇത് കേട്ട് അമ്മ പൊട്ടിച്ചിരിച്ചു. ഇനി നമ്മുടെ ജീവിതത്തിലേക്ക് വരാം. ഒന്നുമാലോചിക്കാതെ പുറപ്പെടുന്നവര്‍ ഒന്നുകില്‍ അതേ വേഗത്തില്‍ തിരിച്ചുകയറും. അല്ലെങ്കില്‍ ആരുമറിയാതെ അപ്രത്യക്ഷരാകും. നിവൃത്തികേട് കൊണ്ട് ഇറങ്ങുന്നവര്‍ക്ക് പോരാട്ടവീര്യം കൂടും. കാരണം എന്തുവന്നാലും അവര്‍ക്ക് നേരിട്ടേ മതിയാകൂ.. മറ്റൊരു വഴിയുമില്ലാത്തവന്‍ സ്വന്തമായ വഴി വെട്ടിത്തെളിക്കും. എന്ത് വിലകൊടുത്തും അവര്‍ ലക്ഷ്യം കണ്ടെത്തും. എന്നാല്‍ പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കുന്നവര്‍ക്ക് ഒരുക്കങ്ങളുണ്ടാകും. നാളുകളായി കണ്ട സ്വപ്നത്തിലേക്ക് ഓരോ ചുവടും അവര്‍ കരുതലോടെയേ വെക്കൂ.. അമിതാവേശത്തില്‍ ഇറങ്ങുന്ന കൂട്ടരുണ്ട്. ഇവര്‍ക്ക് ആലോചനയുണ്ടാകാറില്ല. മറ്റാരെങ്കിലും ചെയ്യുന്നത് കണ്ടിട്ടായിരിക്കും അവര്‍ ആ തീരുമാനത്തിലേക്ക് എത്തിപ്പെടുന്നത്. ഇക്കൂട്ടര്‍ ചിലപ്പോള്‍ അതേ വേഗത്തില്‍ തിരിച്ചുകേറാനും സാധ്യതയേറെയാണ്. പലായനം ചിലപ്പോഴൊക്കെ നല്ലതാണ്.. പക്ഷേ, എങ്ങോട്ടാണ്.. എന്തിനുവേണ്ടിയാണ്, എന്തൊക്കെ കയ്യില്‍ കരുതണം, പ്രശ്‌നങ്ങളുണ്ടായാല്‍ ബദല്‍വഴികളുണ്ടാകുമോ.. തടസ്സങ്ങളെയെല്ലാം തനിക്ക് അതിജീവിക്കാന്‍ ആകുമോ.. ഇത്തരം ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ കൂടി സ്വയം കയ്യില്‍ കരുതാം. ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *